എനിക്ക് അറിയുന്ന ആൾ തന്നെ ആയിരുന്നു അത്, അത് സെ ക്ഷ്വ ൽ അ ബ്യൂ സ് ആയിരുന്നെന്ന് മനസിലായത് പിന്നീടാണ്: ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ഡോ. ഷിനു ശ്യാമളൻ

498

പ്രശസ്ത സാമൂഹ്യ പ്രവർത്തകയും ഡോക്ടറും നർത്തകിയുമാണ് ഡോ. ഷിനു ശ്യാമളൻ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ഷിനു ശ്യാമളൻ ഏവർക്കും സുപരിചിതയുമാണ്. ആരോഗ്യ മേഖലയിൽ നേരിടേണ്ടി വരുന്ന അനുഭവങ്ങൾ പങ്കുവെച്ച് ഷിനു രംഗത്ത് എത്താറുണ്ട്.

മാത്രമല്ല ഡാൻസ് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഷിനു ശ്യാമളൻ സോഷ്യൽ മീഡിയ കളിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ മോഡലിങ് രംഗത്തും അഭിനയ രംഗത്തും തിളങ്ങി നിൽക്കുന്ന ഡോക്ടറാണ് ഷിനു ശ്യാമളൻ. ചെരാതുകൾ, സ്വപ്നസുന്ദരി, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

കുഞ്ചാക്കോ ബോബന്റെ പദ്മിനി, രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ദിലീഷ് പോത്തൻ ചിത്രം ഒ. ബേബി എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന സിനിമകൾ. അതേ സമയം സിനിമയിലേക്ക് എത്തുന്നത് വരെ തനിക്ക് ഉണ്ടായ സ്ട്രഗിളുകളെ കുറിച്ചും കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈം ഗി കാ തി ക്രമത്തെ കുറിച്ചും തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഷിനു ശ്യാമളൻ ഇപ്പോൾ.

Also Read
സാമ്പാര്‍ മേമ്പൊടി ജലാശയത്തില്‍ നിന്ന് സര്‍പ്പശത്രുവനത്തിലേക്ക് എത്ര ദൂരം, കിടിലന്‍ ചോദ്യവുമായി മുകേഷ്, അമ്പരന്ന് റിമി ടോമി, ഒടുവില്‍ ഉത്തരം പറഞ്ഞ് ഞെട്ടിച്ച് നവ്യയും

നാട്ടുകാർക്ക് എന്ത് തോന്നും എന്ന ചിന്ത കൊണ്ട് നടന്നാൽ നമുക്ക് ഒന്നും ചെയ്യാനാകില്ല എന്നാണ് താരം പറയുന്നത്. കുട്ടിക്കാലത്ത് താൻ ഫിസിക്കൽ അബ്യൂസിലൂടെ കടന്നു പോയിട്ടുണ്ട്. തനിക്ക് അറിയുന്ന ആൾ തന്നെ ആയിരുന്നു അത്. അദ്ദേഹത്തിന്റെ മോശമായ സ്പർശനങ്ങൾ ആയിരുന്നു. പിന്നീടാണ് അത് സെക്ഷ്വൽ അബ്യൂസ് ആയിരുന്നെന്ന് മനസിലാകുന്നത്.

അത് തിരിച്ചറിയുന്നതും സ്‌കൂളിൽ മാഷ് ആ വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുത്തപ്പോഴാണ്. ആ സംഭവം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി എന്നാൽ പതിയെ അതിനെ ഓവർ കം ചെയ്തു. കാലം നമ്മളെ എല്ലാത്തിൽ നിന്നും മാറ്റും. പക്ഷെ സമയം എടുക്കും അതിനു ക്ഷമ ആവശ്യമാണ്. അഞ്ചാറു വർഷം എംബിബിഎസ് കഴിഞ്ഞിട്ട് എന്തിനാണ് സിനിമ ചെയ്യാൻ പോയതെന്ന് പലരും ചോദിക്കാറ് ഉണ്ട്.

എല്ലാവർക്കും ടെൻഷനാണ് സിനിമയിൽ പോയാൽ എന്താകും എന്ന്. ഒരുപാട് സ്ട്രഗിൾ ചെയ്തിട്ട് ആണ് ഞാൻ ഇവിടം വരെ എത്തിയത്. ഒരുപാട് സമയം എടുത്തു എന്റെ പാഷനിലേക്ക് എത്താൻ. ആ ഓട്ടത്തിന്റെ ഇടയിൽ ഞാൻ ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടിട്ടുണ്ട്. പലപ്പോഴും ഡിപ്രെസ്ഡ് ആകുന്ന അവസ്ഥയിലേക്ക് പോയിട്ടുണ്ട്.

നല്ലൊരു ജോലി ഉണ്ട് എന്തിനാണ് ഈ ഫീൽഡിലേക്ക് പോകുന്നത് എന്ന് കുടുംബം വരെ കുറ്റ പ്പെടുത്തി. കുടുംബം എതിർത്തു പക്ഷെ ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു. നമ്മൾ ഒരു മോഡൽ അല്ലെങ്കിൽ നടി ആകുമ്പോൾ ആ ക്യാരക്ടർ പറയുന്ന വേഷം ധരിക്കേണ്ടി വരും. പക്ഷെ അതിനും നമുക്ക് ഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരും എന്നും ഷിനു ശ്യാമളൻ പറയുന്നു.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

Also Read
കൂടെ അഭിനയിച്ച ആ നടനും ഞാനും പ്രണയത്തിലാണെന്ന് വരെ എഴുതി പിടിപ്പിച്ചു, പ്രതികരിക്കാതിരുന്നത് ഞാന്‍ കാരണം അവര്‍ക്ക് പബ്ലിസിറ്റി കിട്ടേണ്ടെന്ന് കരുതിയിട്ട്, തുറന്നടിച്ച് വരദ

Advertisement