മലയാള സിനിമയിൽ അടുപ്പം മണിച്ചേട്ടനോടായിരുന്നു, ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ആ മരണം: ഇന്ദ്രജയുടെ സങ്കടം നിറഞ്ഞ വാക്കുകൾ

50

മലയാളത്തിൽ സൂപ്പതാരങ്ങളുടെ നായികയായി പ്രേക്ഷകർക്ക് പ്രിയഹ്കരിയായി മാറിയ നടി ഇന്ദ്രജ നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്. കൂടെ അഭിനയിച്ച നായകന്മാരിൽ കലാഭവൻ മണിയുടെ മരണം ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ലെന്ന് ഇന്ദ്രജ പറയുന്നു.

മലയാള സിനിമയിൽ അടുപ്പം തോന്നിയത് മണിച്ചേട്ടനോടായിരുന്നു. ആ മരണം ഒരുപാട് വേദനിപ്പിച്ചുവെന്ന് താരം പങ്കുവച്ചു. സെറ്റിൽ മണിച്ചേട്ടനെത്തിയാൽ ആകെ ഉത്സവമായിരുന്നു.

Advertisements

ചില കഥകൾ കേൾക്കുമ്പോൾ അതിൽ അഭിനയിക്കണോ എന്നു സംശയം തോന്നും. അപ്പോൾ മണിച്ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കിട്ടുന്ന ഉത്തരം കൃത്യമായിരുന്നു. മലയാളത്തിൽ ഇന്ദ്രജ തന്നെ ഡബ് ചെയ്യാൻ ശ്രമിക്കണമെന്ന്’ ഇടയ്ക്ക് പറഞ്ഞു തന്നു.

സിനിമയിൽ നിന്നു ഞാൻ മാറി നിന്നതോടെ ആ അടുപ്പം കുറഞ്ഞു. ഇന്നത്തെ പോലെ മൊബൈലും വാട്‌സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകൾ മാറി. അതോടെ ആരുമായും സൗഹൃദം ഇല്ലാതായി. ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങി.

വർഷങ്ങൾ കഴിഞ്ഞ് ‘പാപനാശം’ എന്ന സിനിമയിലാണ് ഞാൻ മണിച്ചേട്ടനെ കാണുന്നത്. അതിൽ ഒരുപാടു ക്ഷീണിച്ചതു പോലെ തോന്നി. വിശേഷങ്ങളറിയാൻ വിളിക്കണമെന്നുണ്ടായിരുന്നു. അതും നടന്നില്ല.

പിന്നീടാണ് ആരോ ‘ആർഐപി’ എന്നെഴുതിയ മണിച്ചേട്ടന്റെ ഫോട്ടോ അയച്ചു തരുന്നത്. ഞെട്ടിപ്പോയി ഞാൻ. പിന്നെ, ചാനലിലെ വാർത്ത കണ്ടു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ആ മരണം’ ഇന്ദ്രജ പറഞ്ഞു

Advertisement