ലാലേട്ടന്റെ അടികിട്ടി എന്റെ മുഖമൊക്കെ ചുവന്ന് തുടുത്തു, ഇത് കണ്ട് ലാലേട്ടനും സങ്കടമായി, അടുത്ത് വിളിച്ച് മടിയിലിരുത്തി ഉമ്മയൊക്കെ തന്നു: അനുഭവം വെളിപ്പെടുത്തി കൃപ

1040

തെന്നിന്ത്യൻ സിനിമയിൽ ഒരു പിടി മികച്ച വേഷങ്ങൾ ചെയ്ത താരമായരുന്നു നടി കൃപ. പ്രമുഖനടി രമാദേവിയുടെ മകൾ കൂടിയാണ് കൃപ. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ കൃപ അരയന്നങ്ങളുടെ വീട്, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങി നിരവധി സിനിമകളിൽ അഭിനനയിച്ചിട്ടുണ്ട്.

വലുതായതിന് ശേഷവും അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും ചെറിയ വേഷങ്ങളിലാണ് നടി അഭിനയിച്ചത്. ഇപ്പോഴിതാ മോഹൻലാലിന്റെ കൂടെ ലൊക്കേഷനിൽ ഉണ്ടായ രസകരമായൊരു അനുഭവത്തെ കുറിച്ച് പറയുകയാണ് കൃപ. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ അടുത്തിടെ മത്സരാർഥിയായി എത്തിയപ്പോളാണ് നടിയുടെ വെളിപ്പെടുത്തൽ.

Advertisements

മോഹൻലാലിന് ഒപ്പം ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുക ആയിരുന്നു. എത്ര തവണ എടുത്തിട്ടും ആ സീൻ ശരിയാവുന്നില്ല. എന്നെ അടിക്കുന്ന സീനാണ്. ഒന്നും രണ്ടും മൂന്നും തവണ എടുത്തിട്ടും കാര്യം നടക്കുന്നില്ല. ഒന്ന് രണ്ട് തവണ അടിക്കിട്ടിയിട്ട് ഞാൻ വീഴുന്നത് ശരിയാവുന്നില്ല.

Also Read
കുഴപ്പം ഉണ്ടാകുവാണെങ്കിൽ അത് നമ്മളായിട്ട് വളംവെച്ച് കൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കും: തുറന്നു പറഞ്ഞ് നടി ഇനിയ

പിന്നെ രണ്ട് തവണ ക്യാമറയുടെ പ്രശ്നങ്ങളും വന്നു. എല്ലാം കൂടി ഒത്തിണങ്ങി വന്നാലല്ലേ ടേക്ക് ഓക്കെയാവുകയുള്ളു എന്നും കൃപ പറയുന്നു. കുറച്ച് സമയം കഴിഞ്ഞതോടെ എല്ലാവരുടെയും ക്ഷമ നശിച്ച് തുടങ്ങി. ആറാമത്തെയോ ഏഴാമത്തെ ടേക്കിലാണ് ആ സീൻ ശരിയാവുന്നത്. അങ്ങനെ അവസാനത്തെ ടേക്കിൽ നല്ലൊരു അടി എനിക്കിട്ട് കിട്ടി.

ആ ടേക്ക് ഓക്കെയായി. മുഖമൊക്കെ ആകെ ചുവന്ന് തുടുത്ത് വന്നു. ഇത് കണ്ട് ലാലേട്ടനും സങ്കടമായി. അന്ന് ഞാൻ കൊച്ച് കുട്ടിയാണ്. എന്നെ അടുത്ത് വിളിച്ചിട്ട് സോറി മോളേ, ഈ ടേക്ക് റെഡിയാക്കാൻ വേണ്ടി അടിച്ചതാണ്. നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ലെന്നൊക്കെ പറഞ്ഞു. എനിക്കിട്ട് അടി കിട്ടാതെ വീഴുകയായിരുന്നു പ്ലാൻ ചെയ്തത്.

പ്ലാനിങ് പാളിയപ്പോൾ കിട്ടിയ അടിയായി പോയി. ശരിക്കും ലാലേട്ടന്റെ ടൈമിങ് കറക്ടായിരുന്നു. എന്തായാലും ലാലേട്ടൻ അടുത്ത് വിളിച്ച് മടിയിലിരുത്തി ഒരു ഉമ്മയൊക്കെ തന്നു. അതോടെ അടി കിട്ടിയാലും ഇപ്പോൾ എന്താ കുഴപ്പമെന്ന് തോന്നിയതായിട്ടും കൃപ പറയുന്നു.

വലുതായതിന് ശേഷം ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലും ലാലേട്ടന്റെ കൂടെ അഭിനയിച്ചിരുന്നു. അദ്ദേഹം സഹതാരങ്ങൾക്ക് നൽകുന്ന എനർജി ലെവൽ വലുതാണ്. മമ്മൂക്കയും അങ്ങനെ തന്നെയാണ്. അദ്ദേഹം ചീ ത്ത യൊക്കെ പറയും. അത് സ്നേഹത്തോടെ ഉള്ള കരുതലും വാത്സല്യവും ഒക്കെയാണ്. അരയന്നങ്ങളുടെ വീടിൽ അഭിനയിക്കുമ്പോൾ നീയിങ്ങനെ നടന്നാൽ മതിയോ പഠിക്കേണ്ടേ? എന്ന് മമ്മൂക്ക ചോദിച്ചിരുന്നു.

Also Read
‘നിത്യ എന്നെ മനസിലാക്കിയില്ല; വികെപി ഒന്നും നടക്കില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു; ഭ്രാന്താശുപത്രിയിൽ പോവാൻ പറഞ്ഞ് അമൽ നീരദ് തെറിവിളിച്ചു; അന്ന് നടന്നതിനെക്കുറിച്ച് സന്തോഷ് വർക്കി

പഠനത്തിൽ അവൾക്ക് താൽപര്യമുണ്ട്. അവളെ പഠിപ്പിക്കണമെന്ന് അച്ഛനോട് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. ഇനി സീരിയസായി പഠനത്തിൽ ശ്രദ്ധിക്കാനും പറഞ്ഞു. ഇത് മാത്രമല്ല അമ്മയും ഞാനും ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെയാണെന്ന് പറഞ്ഞതും അദ്ദേഹമാണ്. രണ്ടാളെയും കാണാൻ ഒരുപോലെ ഉണ്ടല്ലോ എന്നും നടി പറയുന്നു.

Advertisement