ഷൂട്ടിങ്ങിന് ശേഷം പാർട്ടിക്കെന്ന് പറഞ്ഞ് അവർ വിളിക്കും, പക്ഷേ: തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി സമീര റെഡ്ഡി

992

മലയാളമടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലൂം അഭിനയച്ചിട്ടുള്ള ബോളിവുഡിലെ പ്രിയപ്പെട്ട നടിയാണ് സമീര റെഡ്ഡി. ടികെ രാജീവ്കുമാർ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഒരു നാൾവരും എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയപ്പെട്ട നടിയായി മാറിയ താരം കൂടിയാണ് സമീര റെഡ്ഡി

തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാൻ യാതൊരു മടിയും കാണിക്കാത്ത നടിയാണ് സമീര. ബോഡി ഷെയ്മിങ്ങിനെതിരെ മേക്ക്അപ്പ് ഇടാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തി പ്രതികരിച്ച നടിയാണ് താരം. സിനിമ മേഖലയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി സമീറ റെഡ്ഡി.

Advertisements

2002 മുതൽ 2013 വരെയുള്ള അഭിനയ കാലയിളനിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് സമീറ റെഡ്ഡി തുറന്ന് പറഞ്ഞിരിക്കുന്നത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെ പല സിനിമകളിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. പിങ്ക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിനിടയിലാണ് സമീറ മനസ്സു തുറന്നത്.

ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചുംബനരംഗം കൂടി ചേർത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാൻ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേർത്തതായിരുന്നു. ആ രംഗത്തിൽ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോൾ മുസാഫിറിൽ നിങ്ങൾ അത്തരത്തിൽ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്.

അതിനർഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ലെന്ന് ഞാൻ വ്യക്തമാക്കി. സൂക്ഷിച്ചു സംസാരിക്കണമെന്നും എന്നെ എപ്പോൾ വേണമെങ്കിലും സിനിമയിൽ നിന്ന് മാറ്റുമെന്നായിരുന്നു അവരുടെ മറുപടിയെന്നും സമീറ പറഞ്ഞു.

ഷൂട്ടിങ്ങിന് ശേഷമുള്ള പാർട്ടിക്കൊന്നും താൻ പോകാറില്ലായിരുന്നെന്നും അതിനാൽ ഒരുപാട് അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് സമീറ പറയുന്നത്. ഒരിക്കൽ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടൻ പറഞ്ഞത് ഞാൻ ബോറും അടുക്കാൻ പറ്റാത്ത ആളുമാണെന്നാണ്. അതിനാൽ സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും താരം പറഞ്ഞു.

പാമ്പുും കോണിയും കളി പോലെയാണ് സിനിമ. പാമ്പുകൾക്കിടയിലൂടെ എങ്ങനെ നീങ്ങുമെന്ന് അറിയണമെന്നും സമീറ വ്യക്തമാക്കി. കാസ്റ്റിങ് കൗച്ച് നടത്തുന്ന കഴുകന്മാരിൽ നിന്നും രക്ഷനേടാനുള്ള എന്തെങ്കിലും ഉപാധി വേണമെന്നും സമീറ കൂട്ടിച്ചേർത്തു. ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിന്നിരുന്ന നടിയാണ് സമീറ.

2002ൽ മേനെ ദിൽ തുഛ്‌കോ ദിയ എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സമീറ തെന്നിന്ത്യൻ ഭാഷകളിലും ബംഗാളിയിലും അഭിനയിച്ചിട്ടുണ്ട്. പങ്കജ് ഉദ്ദാസിന്റെ ഓർ ആഹിസ്ത എന്ന മ്യൂസിക് വീഡിയോ ആണ് സമീറയെ ബോളിവുഡിലെത്തിച്ചത്. 2013 ലെ വരദനായക ആണ് അവസാനമായി അഭിനയിച്ച ചിത്രം.

Advertisement