കുറച്ചു പേർക്ക് എന്നെ ഇഷ്ടം ആണെന്നറിയാം, പക്ഷേ എന്റെ മുത്ത് എന്നെ തേടി എന്നെങ്കിലും ഒരുനാൾ വരും, അവന്റെ വരവിനു മാത്രമാണ് എന്റെ കാത്തിരിപ്പ്: വിവാഹത്തെ കുറിച്ച് ദയ അശ്വതി

50

സോഷ്യൽ മീഡിയയിലൂടെയും ടിക്ടോക്കിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു താരം ബിഗ്ബോസിലേക്ക് എത്തിയത്. ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്.

തന്റെ കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിക്കഴിയുകയാണ് താരം രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. രണ്ടാമതും വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കുറിപ്പിങ്ങനെ,അന്നും ഇന്നും ഒറ്റക്ക്, എന്റെ മനസ്സിൽ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു. എന്നെങ്കിലും ഒരുനാൾ എന്റെ മുത്ത് എന്നെ തേടി വരും അവന്റെ വരവിനു മാത്രം ആണ് എന്റെ കാത്തിരിപ്പ് ദൈവം എന്നെ കൈവിടില്ല എന്നുറപ്പുണ്ട്.

വേറെ ആരേയും ഞാൻ പ്രതീക്ഷിക്കുന്നില്ല കാരണം ഞാൻ പ്രമുഖയല്ല ഒരു സാദാരണ നാട്ടുപുറത്തുകാരി മാത്രം ആണ് എന്ന് എനിക്ക് നല്ല ബോധം ഉണ്ട്. അതു കൊണ്ട് തന്നെ എന്നെ ആര് തേടി വരാൻ, പക്ഷെ കുറച്ചു പേർക്ക് എന്നെ ഇഷ്ട്ടം ആണെന്നറിയാം അതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു, ഞാൻ മരിക്കുന്നതിന് മുമ്പ് ഞാൻ ആഗ്രഹിച്ച ആ ദിവസം എന്നെ തേടി വരണേ എന്റെ ഈശ്വരാ. ആരാണ് ആ മുത്ത് എന്ന് ചോദിച്ച് നിരവധി ആളുകളാണ് പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്.

മലയാള സിനിമയിലെ സപ്പോർട്ടിങ് താരവും ബ്യൂട്ടീഷ്യനുമായ ദയ ബിഗ് ബോസ് മത്സരത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ദയ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ എത്തുന്നത് ബിഗ് ബോസ് സീസൺ രണ്ടിൽ അപ്രതീക്ഷിതമായി കയറിവന്ന താരമാണ് ദയ അശ്വതി.

സിനിമാ മോഹവുമായി നടക്കുന്ന, ഫേസ്ബുക്ക് ലൈവിലൂടെ രൂക്ഷമായി പലരേയും വിമർശിക്കുന്ന ശക്തമായ നിലപാടുള്ള സ്ത്രീ, അതായിരുന്നു ബിഗ് ബോസിലേക്ക് വരുന്നതുവരെ ദയയുടെ വ്യക്തിത്വം.

Advertisement