പറയൂ, നമ്മൾ എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നത്, മമ്മൂട്ടിയോട് ചോദ്യവുമായി തബു

22

തബു എന്നറിയപ്പെടുന്ന തബസും ഫാത്തിമ ഹശ്മി ഇന്ത്യയിലെ മികച്ച അഭിനേത്രികളിലൊരാളാണ്. ദേശീയ അന്തർ ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ താരം മലയാള സിനിമയുടെയും ഭാഗമായിട്ടുണ്ട്. മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ കാലാപാനി, സുരേഷ് ഗോപി നായകനായ കവർസ്റ്റോറി, പ്രിയദർശൻ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട് തുടങ്ങിയവയാണ് തബുവിന്റെ മലയാള ചിത്രങ്ങൾ. മൂന്ന് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടില്ല. മമ്മൂട്ടിയുടെ നായികയായി തബുവിന് അഭിനയിക്കണമെന്ന ആഗ്രഹം തബുവിന് ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോകുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയോട് തബു ചോദിക്കുന്നതും അതു തന്നെ. റിലീസിനൊരുങ്ങുന്ന മാമാങ്കം എന്ന ചിത്രവുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ അവതാരകൻ വഴിയാണ് മമ്മൂട്ടിയോട് തബു ഈ ചോദ്യം ചോദിച്ചത്.’മമ്മൂട്ടിക്കൊപ്പം എനിക്കൊരു സിനിമ ചെയ്യാൻ സാധിച്ചിട്ടില്ല. അതെപ്പോഴാണ് നടക്കുന്നത്. ഒരുമിച്ച് അഭിനയിക്കാനുള്ള അവസരങ്ങൾ മൂന്ന് തവണ വന്നിട്ടുണ്ട്. എന്നാൽ അതെല്ലാം നടക്കാതെ പോയി. പറയൂ, നമ്മൾ എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നത്’ തബു ചോദിച്ചു.

Advertisements

അങ്ങനെ സംഭവിക്കാൻ തീർച്ചയായും താൻ പരിശ്രമിക്കുമെന്നായിരുന്നു മമ്മൂട്ടി തബുവിന് മറുപടി നൽകിയത്.രാജീവ് മേനോൻ സംവിധാനം ചെയ്ത ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും തബുവും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ ഐശ്വര്യ റായ് ആയിരുന്നു മമ്മൂട്ടിയുടെ നായിക. തബുവിന്റെ നായകനായി വേഷമിട്ടത് അജിത്ത് ആയിരുന്നു.

Advertisement