ഹൃദയത്തിൽ നിന്നുള്ള ചിരിയുമായി അടിച്ച് പൊളിച്ച് റോയ്സും ഭാര്യയും, കിടിലൻ കമന്റുകളുമായി ആരാധകർ

757

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയമാണ് റിമി ടോമി. ദിലീപ് ലാൽജോസ് ചിത്രം മീശമാധവൻ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന ഗാനം പാടിക്കൊണ്ട് ആയിരുന്നു റിമി ടോമി സിനിമാ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.

വർഷങ്ങൾ കൊണ്ട് സംഗീത ലോകത്ത് സജീവമായി നിൽക്കുന്ന റിമി ഗായികയായി മാത്രമല്ല, നടിയായും അവതാരകയായും മിനിസ്‌ക്രീൻ റിയാലിറ്റി ഷോ വിധി കർത്താവായും എല്ലാം തിളങ്ങി നിൽക്കുകയാണ്. അതേ സമയം റിമിക്ക് ഒപ്പം പരിപാടിൽ പങ്കെടുക്കുമ്പോൾ താരത്തെ അൽപ്പം പേടിയോടെയാണ് സിനിമ താരങ്ങൾ എല്ലാം കാണുന്നത് എന്നതാണ് സത്യം.

Advertisements

കാരണം റിമി ടോമി അടുത്ത സെക്കൻഡിൽ എന്താണ് പറയുന്നത് എന്നോ പ്രവർത്തിക്കുന്നത് എന്നോ ഒരു ഐഡിയയും ആർക്കും ഉണ്ടായിരിക്കില്ല. റിമി അവതരിപ്പിച്ചിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന റീലിറ്റി ഷോയിൽ എത്തിയ താരങ്ങളിൽ പലരും പറഞ്ഞിട്ടുള്ള കാര്യമാണിത്.

Also Read
സീരീയൽ രംഗത്ത് നിന്നും സിനിമയിലേക്ക്: പ്രതികരണവുമായി നടി മേഘന വിൻസെന്റ്

റിമി ടോമിയുടെ പരിപാടി ആണെന്ന് അറിഞ്ഞപ്പോൾ വരാൻ കുറച്ച് പേടി തോന്നിയിരുന്നു എന്നൊക്കെ. ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിക്കാൻ റിമിക്ക് അസാമാന്യ കഴിവാണ് ഉള്ളത്. മറ്റുള്ളവരെ ചിരിപ്പിക്കാൻ അസാമാന്യ കഴിവുള്ള റിമി ടോമിക്ക് തന്റെ വ്യക്തി ജീവിതത്തിൽ ചില പരാജയങ്ങൾ നേരിടേണ്ടി വന്നിരുന്നു.

അടുത്തിടെ ആണ് റിമി ടോമി ബിസിനസ്സ്മാൻ റോയ്സുമായുള്ള തന്റെ വിവാഹ ബന്ധം വേർപെടുത്തിയത്. ആ സമയങ്ങളിൽ റിമിയുടെ വിവാഹ മോചന വാർത്തകളും അതിന്റെ കാരണവും എന്നോണം പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നത്. ഇരുവരും വിവാഹ മോചിതരായി അധികം വൈകാതെ തന്നെ റോയ്സ് വീണ്ടും വിവാഹിതനായിരുന്നു.

റിമി ടോമിയുമായുള്ള വിവാഹ മോചന വാർത്തകൾക്ക് ശേഷമാണ് റോയ്സിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്. വീണ്ടും വിവാഹിതൻ ആയ റോയ്സ് തന്റെ ഭാര്യയും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇത്തരത്തിൽ റോയ്സ് പങ്കുവെച്ച ചിത്രവും അതിനു ആരാധകരുടെ കമന്റുകളും ആണ് ശ്രദ്ധ നേടുന്നത്. ഹൃദയത്തിൽ നിന്നുള്ള ചിരി എന്ന തലകെട്ടോടു കൂടിയാണ് ഭാര്യയുമൊത്ത് യാത്ര വേളയിൽ എടുത്ത ചിത്രം റോയ്സ് പങ്കുവെക്കുന്നത്.

Also Read
എന്റെ സിനിമ കണ്ട് ഒരിക്കലും അഭിപ്രായം പറയാത്ത വാപ്പിച്ചി കുറുപ്പ് കണ്ടതിന് ശേഷം പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തലുായി ദുൽഖർ സൽമാൻ

നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ, ഒരു നല്ല ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു, നല്ലത് വരട്ടെ തുടങ്ങി നിരവധി കമന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

Advertisement