Home Entertainment

മമ്മൂട്ടിയുടെകൂടെ അഭിനയിക്കുമ്പോൾ ഭയന്ന് ശരീരം ചൂടാകും എന്നാൽ, മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ നല്ല തണുപ്പും: തുറന്ന് പറഞ്ഞ് ടിനി ടോം

57

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സൂപ്പർ സംവിധായകൻ സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ബിഗ് ബ്രദർ. ഈ ചിത്രത്തിൽ ടിനിടോമും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെയും കഥാപാത്രത്തെയും കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ടിനി. ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നത്.

Advertisements

എന്റെ തറവാടിനടുത്താണ് സിദ്ദിഖ് ഇക്കയുടെ വീട്, കാണുമ്പോഴൊക്കെ ഞാൻ സിനിമയിലേക്ക് ചാൻസ് ചോദിക്കും. അവസരം വന്നാൽ വിളിച്ചുതരാം എന്ന് അദ്ദേഹം ഉറപ്പുതന്നു. ഇപ്പോഴാണ് അവസരം കിട്ടിയത്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ ആണ് ടിനി ഇക്കാര്യം വ്യക്തമാക്കിയത്.

ആക്ഷനും ഹ്യൂമറും ചേർന്ന രസകരമായ ചിത്രമായിരിക്കുമത്. ഫൈറ്റ് മാസ്റ്റർ സുപ്രീം സുന്ദർ, സെൽവി എന്നീ രണ്ട് ഫൈറ്റ് കോറിയോഗ്രാഫർമാരാണ് സംഘട്ടനമൊരുക്കുന്നത്. മോഹൻലാലിനൊപ്പം സ്പിരിറ്റ്, ഒന്നാമൻ, ഡ്രാമ എന്നീ ചിത്രങ്ങളിൽ ഞാൻ അതിനുമുമ്പ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഒരു ചിത്രത്തിൽ മുഴുനീള കഥാപാത്രമായെത്തുന്നത് ആദ്യമായാണ്.

മമ്മൂട്ടിയുടെകൂടെ അഭിനയിക്കുമ്പോൾ ഭയന്ന് ശരീരം ചൂടാകാറുണ്ട്. എന്നാൽ, മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ നല്ല തണുപ്പാണെന്നും ടിനി ടോം കൂട്ടിച്ചേർത്തു.

Advertisement