Home Entertainment

മൗനരാഗം സീരിയലിൽ നിന്നും താൻ പുറത്തായതിന്റെ കാരണം വെളിപ്പെടുത്തി നടി സരിതാ ബാലകൃഷ്ണൻ

11265

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സരിത ബാലകൃഷ്ണൻ. വ്യത്യസ്തമായ വേഷങ്ങളിൽ നിരവധി പരമ്പരകളിൽ തിളങ്ങിയിട്ടുണ്ട് സരിത. ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സരിത ബാലകൃഷ്ണൻ.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത സരിത മടങ്ങിവരവിൽ ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ മൗനരാഗത്തിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ പരമ്പരയിൽ നിന്നും താരം പിന്മാറിയിരുന്നു. ബീനാ ആന്റണിയാണ് താരത്തിന് പകരം ഇപ്പോൾ മൗനരാഗത്തിലെ ശാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

അതേ സമയം എന്തുകൊണ്ടാണ് താൻ മൗനരാഗത്തിൽ നിന്നും പിന്മാറിയെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സരിത ഇപ്പോൽ . മൗനരാഗത്തിൽ തനിക്ക് തുടർന്ന് പോകാൻ സാധിക്കാത്ത വിധത്തിൽ വില്ലനായത് കൊവിഡ് ആണെന്നാണ് സരിത പറയുന്നത്.

എന്നാൽ ഒരു സിംപ്റ്റവും ഇല്ലായിരുന്നു തനിക്ക്, കൊറോണ ആണെന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ലെന്നും സരിത പറയുന്നു. ഇതേ തുടർന്ന് പിന്നീടുള്ള ഷൂട്ടിൽ തനിക്ക് എത്താൻ കഴിഞ്ഞില്ല, ഭാഗ്യവശാൽ ഇപ്പോൾ നെഗറ്റീവ് ആയെന്നും സരിത സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോയിൽ വ്യക്തമാക്കി.

അതേ സമയം നെഗറ്റീവ് വേഷങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട സരിത അമ്പതോളം സീരിയലുകളിൽ ആണ് മിന്നി തിളങ്ങിയിരുന്നു. വില്ലത്തി വേഷങ്ങൾ മാത്രം അല്ല തനിക്ക് കോമഡിയും വഴങ്ങും എന്ന് തളിയിച്ച സരിത കോമഡി സ്റ്റാർസിലും മിന്നും താരമാണ്.

അതേസമയം പ്രേക്ഷകരുടെ പ്രിയ പരമ്പര മൗനരാഗത്തിൽ നിന്നും സരിതയുടെ പിന്മാറ്റത്തെ കുറിച്ച് അടുത്തിടെ പ്രേക്ഷകർക്കിടയിൽ ചൂടുപിടിച്ച ചർച്ചയും നടന്നിരുന്നു. മൗനരാഗത്തിൽ വില്ലത്തി വേഷത്തിൽ രണ്ടു പെണ്മക്കളുടെ അമ്മ ആയിട്ടാണ് സരിത എത്തിയത്.

നടൻ സാബു വർഗീസിന്റെ ഭാര്യയായും, സെക്കൻഡ് ഹീറോയിന്റെ അമ്മയും ആയിട്ടാണ് സരിത വേഷം ഇട്ടത്. എന്നാൽ പെട്ടെന്നൊരു ദിവസമാണ് സരിതയുടെ പിന്മാറ്റം സംഭവിച്ചത്. സരിതയ്ക്ക് പകരം ആ വേഷം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ബീന ആന്റണിയാണ്.

Advertisement