ഇതാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്, എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്: പാടാത്ത പൈങ്കിളിയിലെ ‘ദേവ’ സൂരജ് പറഞ്ഞത് കേട്ടോ

2312

മലയാളി കുടുംബസദസ്സുകൾക്ക് മുന്നിലേക്ക് നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഒന്നിനോന്ന് മികച്ച പരമ്പരകളായത് കൊണ്ട് തന്നെ ഈ ചാനലിലെ സീരയലുകൾക്ക് ആരാധകർ ഏറെയുമാണ്.

അടുത്തിടെ ആരംഭിച്ച് ഏഷ്യാനെറ്റിൽ വിജയകരമായി സംപ്രക്ഷണം ചെയ്തു വരുന്ന പരമ്പയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ. പുതുമുഖ നായകനും നായികയും ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എന്നാൽ സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നിരവധി സീനിയർ അഭിനേതാക്കളും പരമ്പരയിൽ ഉണ്ട്.

Advertisements

വളരെ പെട്ടന്ന് തന്നെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ സീരിയൽ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. റേറ്റിങ്ങിലും പരമ്പര ഒട്ടു പിന്നിലല്ല.ഈ സീരിയലിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത പുതുമുഖ താരമാണ് സൂരജ് സൺ. കഥയിലെ നായകനായ ദേവയെയാണ് താരം അവതരിപ്പിക്കുന്നത്.

സീനിയർ താരം നടി അംബികാ മോഹൻ ആണ് തന്നെ സീരിയൽ മേഖലയിലേക്ക് വരാൻ സഹായിച്ചതെന്ന് സൂരജ് നേരുത്തെ തന്നെ പറഞ്ഞിരുന്നു. പരനപരയിൽ സൂരജിന്റെ അമ്മ വേഷം കൈകാര്യം ചെയ്യുന്നതും അംബികയാണ്. നിരവധി സിനിമയിലും സീരിയലുകളിലും അഭിനയിച്ച സീനിയർ താരം കൂടിയാണ് അംബിക.

പരമ്പരയിൽ ഇവർ തമ്മിലുള്ള അമ്മ-മകൻ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ആദ്യ ദിവസം മുതൽ തന്നെ പരമ്പര കാണുന്ന പെൺകുട്ടികളുടെയെല്ലാം ആരാധന കഥാപാത്രമായി മാറാൻ സൂരജിന് കഴിഞ്ഞു. പരമ്പരയിൽ വരുന്നതിനു മുൻപ് തന്നെ ടിക്ടോക്കിലും യൂട്യൂബ് ചാനലിലൂടെയും ഏറെ ഫോളോവേഴ്‌സ് ഉള്ളയാളാണ് സൂരജ്.

അഭിനയമേഖലയിൽ എത്തും മുൻപ് തന്നെ മോട്ടിവേഷണൽ വീഡിയോകളിലൂടെ യൂ ട്യൂബിൽ നിറസാന്നിധ്യം ആയിരുന്നു സൂരജ്. ഇപ്പോഴിതാ സൂരജ് പങ്കുവെച്ച ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഞാൻ ആഗ്രഹിച്ച ലോകത്ത് ഇപ്പോൾ നിൽക്കുമ്പോൾ ആ സന്തോഷം അറിയിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിൽ ഇത്ര സ്വപ്നം കണ്ട ലോകം മറ്റൊന്നില്ല. ഞാൻ ആസ്വദിക്കുന്നു.

ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നു. എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് സൂരജ് ഇൻസ്റ്റയിലൂടെ പുതിയ ചിത്രം പങ്ക് വച്ചത്. നിറഞ്ഞ സ്വീകാര്യതയാണ് സൂരജിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

Advertisement