കുട്ടികളെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, 28 വയസ്സായപ്പോൾ തന്റെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്ന് തുടങ്ങി, പക്ഷേ: തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

325

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിന്റെ അവതാരക ആയി എത്തിയാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധേയയാത്. അതിന് മുമ്പ് ഏഷ്യാനെറ്റിലെ തന്നെ സാഹസികന്റെ ലോകം എന്ന പരിപാടിയിലൂടെ ആയിരുന്നു താരത്തിന്റെ മിനി സ്‌ക്രീൻ അരങ്ങേറ്റം.

പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്.

Advertisements

ക്രമേണ ബിഗ്സ്‌ക്രീനിലും എത്തിയ രഞ്ജിനി ഹരിദാസ് ഒരു പിടി സിനിമകളിലും വേഷമിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

Also Read
വലിയൊരു സംഭവമാണ് ഞാൻ എന്നു ചിന്തിച്ചാൽ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാൻ പറ്റില്ല, തുറന്നു പറഞ്ഞ് വിജയരാഘവൻ

ഇപ്പോഴിതാ തന്റെ ചെറുപ്രായത്തിലെ അച്ഛൻ വിടപറഞ്ഞിട്ടും അമ്മ രണ്ടാമത് വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ് രഞ്ജിനി ഹരിദാസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ, അമ്മയും രഞ്ജിനിയും ഒരുമിച്ചാണ് വീഡിയോയിൽ എത്തിയിരിക്കുന്നത്.

ഒരിക്കലും കുട്ടികളെ കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിലും 28 വയസ്സായപ്പോഴേക്കും തന്റെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്ന് തുടങ്ങി. അപ്പോൾ തനിക്ക് വേണമെങ്കിൽ വിവാഹം കഴിക്കാമായിരുന്നു, അല്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്ത് എടുക്കാമായിരുന്നു. അമ്മ ഇരുപതാം വയസ്സിൽ വിവാഹം കഴിച്ചിരുന്നു, പക്ഷേ മുപ്പതാം വയസ്സിൽ വിധവയായി മാറിയെന്ന് രഞ്ജിനി പറയുന്നു.

രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് താനന്ന് ചിന്തിച്ചില്ല, മക്കളെ കുറിച്ച് മാത്രമായിരുന്നു ചിന്തയെന്നും രഞ്ജിനിയുടെ അമ്മ പറയുന്നു. തനിക്ക് മറ്റൊരാളുടെ കൂട്ട് വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് രഞ്ജിനിയുടം അമ്മ വ്യക്തമാക്കി.താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മൂമ്മ വന്ന് അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞു.

എന്നാൽ അന്ന് തന്നെ താൻ അതിനെ ശക്തമായി എതിർത്തെന്നും അങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് പറഞ്ഞു. അച്ഛന്റെ സ്ഥാനത്ത് മറ്റൊരു വ്യക്തി വരുന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്നും വിവാഹം കഴിപ്പിക്കുമെങ്കിൾ എന്നെ ഹോസ്റ്റലിലേക്ക് വിടൂ എന്ന് പറഞ്ഞതായും രഞ്ജിനി പറയുന്നു.

Also Read
നല്ല സ്മാർട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല നോക്കിയത്; സുപ്രിയയെ മരുമകൾ ആക്കിയതിന്റെ കാരണം പറഞ്ഞ് മല്ലികാ സുകുമാരൻ

Advertisement