കൊള്ളാം ചെക്കൻ നല്ല ചരക്ക് ആണല്ലോ: ഭർത്താവ് ആഷ്ലിയെ ആദ്യം കണ്ടപ്പോൾ തോന്നിയതിനെ കുറിച്ച് ഗായിക സയനോര

665

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് സയനോര. ആരാധകരുടെ മനസിൽ വേറിട്ട ശബ്ദം കൊണ്ട് ഇഷ്ടം കോരിയിട്ട സൂപ്പർ ഗായിക കൂടിയാണ് സൈനോര ഫിലിപ്പ്. അടുത്തിടെ ചെറിയ പ്രായത്തിൽ തന്നെ നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പല വെളിപ്പെടുത്തലുകളും സയനോര നടത്തിയിരുന്നു.

അതെല്ലാം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ദീലീപിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിലെ മറന്നിട്ടും എന്തിനോ എന്ന ഗാനം സയനോരക്ക് വലിയ പ്രശസ്തി നേടി കൊടുത്തിരുന്നു. ഗായിക മാത്രം അല്ല സംഗീത സംവിധായക കൂടി ആണ് സയനോര.

Advertisements

ഇപ്പോഴിതാ ഭർത്താവ് ആഷ്ലിയുമായി കണ്ടുമുട്ടിയതിനെ കുറിച്ചും അദ്ദേഹം പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചുമൊക്കെയാണ് സയനോര തുറന്നു പറയുകയാണ്. ജിമ്മിൽ ഇൻസ്ട്രക്ടർ ആയ ആഷ്ലി ആണ് സയനോരയുടെ ഭർത്താവ്.

തങ്ങൾ ആദ്യമായി കാണുന്നതും ജിമ്മിൽ വെച്ച് ആയിരുന്നു എന്ന് സയനോര പറയുന്നു. ആദ്യമായി ജിമ്മിൽ വെച്ച് ആഷ്ലിയെ കണ്ടപ്പോൾ കൊള്ളാം ചെക്കൻ നല്ല ചരക്ക് ആണല്ലോ എന്ന് തോന്നിയത് എന്ന് സയനോര പറയുന്നു.

ആഷ്ലിയായിരുന്നു തന്റെ ഇൻസ്ട്രക്ടറെന്നും നല്ല ഫ്രണ്ടിലിയായ തന്നോട് ലേഡീസ് ബാച്ചിൽ വന്നുകൂടായിരുന്നോ എന്ന് ഒരിക്കൽ ചോദിച്ചിട്ടുണ്ടെന്നും പിന്നീട് സ്ഥിരം മിണ്ടാൻ തുടങ്ങിയെന്നും സയനോര പറയുന്നു. കണ്ടപ്പോഴെ എനിക്ക് തോന്നി, കൊള്ളാല്ലോ ഇൻസ്ട്രകറ്റർ. ഇനി ഇങ്ങരേ കാണാൻ സ്ഥിരായിട്ട് ക്ലാസിന് വരാമെന്ന് പ്ലാൻ ചെയ്തു.

എല്ലാവരോടും സംസാരിക്കുന്ന പോലെ അവനോടും ഞാൻ ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴെക്കും അതൊരു പ്രേമമാണെന്ന കഥയൊക്കെ വന്നു. വീട്ടിൽ കല്യാണം ആലോചിക്കുന്ന സമയമായത് കൊണ്ട് റൂമറിന് താൽപര്യമില്ലെന്ന് പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് അവനോട് വിളിച്ച് പറഞ്ഞു.

എന്നാൽ നീയെന്റെ വീട്ടിലോട്ട് വാ, അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ചിട്ട് ഓക്കെയാണെങ്കിൽ കല്യാണം കഴിക്കാം. അതോടെ ഈ റൂമർ തീരുമല്ലോ എന്നായിരുന്നു അവന്റെ മറുപടി. അതായിരുന്നു അവന്റെ പ്രൊപ്പോസലും. പക്ഷേ ഞാനാണ് അവനെ പ്രൊപ്പോസ് ചെയ്തതെന്ന് പറഞ്ഞവൻ നടക്കുന്നതൊക്കെ വെറും തട്ടിപ്പാണ്. പിന്നെ പെട്ടെന്നായിരുന്നു കല്യാണം.

കല്യാണം കഴിഞ്ഞിപ്പോൾ പത്ത് വർഷം പോയത് പോലും അറിഞ്ഞിട്ടില്ല. ലേഡീസ് ട്രെയിനിങ് സെന്റർ നടത്തുന്ന ഭർത്താവിനെ വിശ്വസിക്കുന്ന ഉത്തമയായ ഭാര്യയാണ് ഞാനെന്ന് എപ്പോഴും പറഞ്ഞ് നടക്കുന്നതൊഴിച്ചാൽ എല്ലാം അടിപൊളി.

Advertisement