കുട്ടിയുടുപ്പിട്ട് ജാൻവിയുടെ കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നുവെന്ന് കത്രീന കൈഫ്; കിടിലൻ മറുപടി നൽകി വായടപ്പിച്ച് സോനം കപൂർ

1473

മോഡലിംഗിലൂടെ സിനിമയിലെത്തി പിന്നീട് ബോളിവുഡിലെ സൂപ്പർ നായികയായി മാരിയ നടിയാണണ് കത്രീന കൈഫ്. സിനിമയിലും ബോളിവുഡിലും വേരുകളൊന്നുമില്ലാതിരുന്ന ലണ്ടൻ സ്വദേശിനിയായ കത്രീന കൈഫ് ബോളിവുഡിൽ കഠിന പ്രയത്നത്തിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു.

ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് കത്രീന കൈഫ്. പല അഭിമുഖങ്ങളിലും മറ്റും വ്യക്തമായ മറുപടികൾ നൽകിയും കത്രീന കൈഫ് കയ്യടി നേടാറുണ്ട്. അതേസമയം ചില പ്രസ്താവനകൾ കത്രീനയെ വിവാദത്തിൽ ചാടിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

കത്രീന കൈഫ് ഒരിക്കൽ നേഹ ധൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലും അതിഥിയായി എത്തിയിരുന്നു. ഇതിൽ കത്രീന നടത്തിയ ചില പരാമർശങ്ങൾ പക്ഷെ താരത്തിന് തിരിച്ചടിയായി മാറുകയായിരുന്നു. അഭിമുഖത്തിന്റെ ഭാഗമായി നേഹ കത്രീനയോട് തന്റെ ജിമ്മിൽ തന്നെ പോകുന്ന സെലിബ്രിറ്റികളെ കുറിച്ചായിരുന്നു നേഹ ചോദിച്ചത്.

അതേസമയം കത്രീന മറുപടി നൽകിയത് ജാൻവി കപൂറിനെ കുറിച്ചായിരുന്നു. ജാൻവിയുടെ വർക്ക് ഔട്ട് വീഡിയോകളും ജിം ലുക്കുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇതേക്കുറിച്ചാണ് കത്രീന സംസാരിച്ചത്. ജാൻവിയുടെ ജിം വേഷത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നാണ് കത്രീന പറഞ്ഞത്.

Also Read
ഇതൊക്കെ കണ്ടാൽ ആരാണ് വീഴാത്തത്, അമല പോളിന്റെ കിടിലൻ ഗ്ലാമറസ്സ് ചിത്രങ്ങൾ…

ഒവർ ദ ടോപ്പ് അല്ല പക്ഷെ ഞാൻ ജാൻവിയുടെ വളരെ വളരെ ചെറിയ ഷോർട്ട്സിന്റെ കാര്യത്തിൽ ആശങ്കപ്പെടുന്നുണ്ട്. അവൾ എന്റെ ജിമ്മിൽ തന്നെയാണ് വരുന്നത്. ഞങ്ങൾ എന്നും ജിമ്മിൽ ഒരുമിച്ചണ്ടാകാറുണ്ട്. അവളെക്കുറിച്ച് ഞാൻ ചിലപ്പോഴൊക്കെ ആശങ്കപ്പെടാറുണ്ട് എന്നായിരുന്നു കത്രീനയുടെ പ്രസ്താവന.

ജാൻവിയുടെ ബന്ധുവും നടിയുമായ സോനം കപൂർ തന്നെ പരസ്യമായി കത്രീനയ്ക്ക് മറുപടിയുമായി എത്തുകയായിരുന്നു. തന്റെ ശക്തമായ നിലപാടുകളുടെ പേരിൽ കയ്യടി നേടാറുള്ള സോനം കപൂർ ജാൻവിയുടെ ജിം ലുക്കിലുള്ളൊരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പ്രതികരിച്ചത്.

ചിത്രത്തിൽ സാധാരണ വേഷമായിരുന്നു സോനം ധരിച്ചിരുന്നത്. അവൾ സാധാരണ വേഷങ്ങൾ ധരിക്കാറും അതിൽ കലക്കാറുമുണ്ട് എന്നായിരുന്നു സോനം കുറിച്ചത്. ജാൻവിയെക്കുറിച്ച് കത്രീന നടത്തിയ പ്രസ്താവനക്ക് എതിരെ സോഷ്യൽ മീഡിയയും രംഗത്ത് എത്തിയിരുന്നു. എന്നാൽ തന്നെക്കുറിച്ചുള്ള കത്രീനയുടെ പ്രസ്താവനയോട് ജാൻവി പ്രതികരിക്കാൻ കൂട്ടാക്കിയിരുന്നില്ല.

അ്ക്ഷയ് കുമാർ നായകനായ സൂര്യവംശിയാണ് കത്രീനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സൽമാൻ ഖാനൊപ്പം അഭിനയിക്കുന്ന ടൈഗർ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് അണിയറയിലൊരുങ്ങുന്ന സിനിമ. ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലൻ. ചിത്രത്തിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്.

Also Read
ഒരു നാണവുമില്ലാതെ കിടക്ക പങ്കിടാൻ അയാളെന്നെ ക്ഷണിച്ചു, സംവിധായകന്റെയും നിർമ്മാതാവിന്റെയും കൂടെ കിടക്കാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ലെന്ന ഉപദേശവും തന്നു; പ്രമുഖ സംവിധായകന് എതിരെ നടി ദിവ്യ ഉണ്ണി

അടുത്തിടെയായിരുന്നു കത്രീനയുടെ വിവാഹം നടന്നത്. യുവനടൻ വിക്കി കൗശലാണ് കത്രീനയുടെ ഭർത്താവ്. വളരെ സ്വകാര്യമായിട്ടായിരുന്നു ഇരുവരും വിവാഹിതരായത്. മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിഥികൾക്ക് മൊബൈൽ ഫോണുകൾ കൊണ്ട് പോകാനോ ചിത്രങ്ങൾ പകർത്താനോ അനുവാദമുണ്ടായിരുന്നില്ല.

രൂഹിയാണ് ജാൻവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളം സിനിമ ഹെലന്റെ ഹിന്ദി റീമേക്ക് അടക്കം നിരവധി സിനിമകളാണ് ജാൻവിയുടേതായി അണിയറയിലൊരുങ്ങുന്നത്. ധഡക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. സൂപ്പർനായികയായിരുന്ന ശ്രീദേവിയുടേയും നിർമ്മാതാവ് ബോണി കപൂറിന്റേയും മകലാണ് ജാൻവി. ദോസ്താന 2വാണ് അണിയറയിലൊരുങ്ങുന്ന ജാൻവിയുടെ പുതിയ സിനിമ. ഗുഡ്ലക്ക് ജെറി, മിലി എന്നിവയാണ് അണിയറിലുളള മറ്റ് സിനിമകൾ.

Advertisement