മലയാളികളുടെ പ്രിയപ്പെട്ട മാനസപുത്രി ‘സോഫിയ’ ഇപ്പോൾ എവിടെയാണെന്ന് അറിയാവോ, നടി ശ്രീകലയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ ഇങ്ങനെ

1423

ഒരി കാലത്ത് മലയാളി കുടുംബ സദസ്സുകളെ കണ്ണീരിൽമുക്കിയ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് സൂപ്പർഹിറ്റായ എന്റെ മനസപുത്രി എന്ന സീരിയിൽ. റേറ്റിങ്ങിൽ മറ്റു സീരിയലുകളെ എല്ലാം ബഹുദൂരം പിന്നിലാക്കി മുന്നേറിയ എന്റെ മനസപുത്രി ഒരു ചരിത്രം തന്നെയായിരുന്നു.

സോഫിയ, ഗ്ലോറി എന്നീ രണ്ടും കഥാുപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള തായിരുന്നു ഈ പരമ്പര. ഇതിൽ സോഫിയ ഒരു പഞ്ചപാവവും, ഗ്ലോറി വില്ലത്തിയും ആയിരുന്നു. സീരിൽ രംഗത്തെ ഇപ്പോഴത്തെ സൂപ്പർ നടി അർച്ചന സുശീലൻ ആയിരുന്നു ഗ്ലോറിയായി എത്തിയത്.

Advertisements

ശ്രീകല ശശിധരൻ എന്ന നടിയായിരുന്നു സോഫിയയായി എത്തിയത്. ശ്രീകല ശശിധരൻ എന്ന് പറയുന്നതിനേക്കാൾ എന്റെ മാനസ പുത്രിയിലെ സോഫിയ എന്ന പേരിലാകും ഒരുപക്ഷേ പലർക്കും ശ്രീകലയെ അറിയുക. അത്രക്കും ആഴത്തിൽ ഇടം പിടിച്ച കഥാപാത്രം ആയിരുന്നു എന്റെ മനസപുത്രിയിലെ സോഫിയ എന്ന കഥാപാത്രം. സ്‌ക്രീനിൽ സോഫിയ കരഞ്ഞാൽ മലയാളികൾ കൂടെ കരയും എന്ന അവസ്ഥ.

കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച ശ്രീകല ശശിധരൻ പിന്നീട് നിരവധി പരമ്പരകളിൽ സഹവേഷങ്ങൾ ചെയ്യുകയുണ്ടായി. എന്നാൽ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമാണ് ശ്രീകലയെ പ്രേക്ഷകർക്കു സുപരിചിതയാക്കിയത്.

അതിനു ശേഷവും ഒരുപാട് സീരിയലുകളിൽ ശ്രീകല അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും ശ്രീകല അറിയപ്പെടുന്നത് മനസപുത്രിയിലെ സോഫിയ എന്ന പേരിലാണ്. അത്രയും തന്മയത്വത്തോടെ ആണ് സോഫിയ എന്ന കഥാപാത്രത്തെ ശ്രീകല അവതരിപ്പിച്ചു ഫലിപ്പിച്ചത്. എന്നാൽ വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും അപ്രത്യക്ഷ ആയ നടിയെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.

ശ്രീകല എവിടെയാണ് എന്ന് ചിന്തിക്കാത്ത പ്രേക്ഷകർ കുറവായിരിക്കും. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്ത നടി ഇപ്പോൾ ഭർത്താവിനും മകനും ഒപ്പം യുകെയിലാണ് ഇപ്പോൾ താമസം. ഭർത്താവ് വിപിൻ അവിടെ ഐറ്റി പ്രൊഫെഷണൽ ആണ്.

ഒരു മകനുണ്ട് പേര് സംവേദ്. അടുത്തിടെ മകനും ഭർത്താവിനും ഒപ്പമുള്ള ചിത്രം ശ്രീകല പങ്കുവെച്ചിരുന്നു. കണ്ണൂർ സ്വദശിനിയാണ് ശ്രീകല. അതേ സമയം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ നടി സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട് .

വിവാഹ ശേഷം വീട്ടമ്മയായി മാറിയെങ്കിലും പണ്ട് സീരിയലിൽ കണ്ട അതേ രൂപം തന്നെയാണ് ശ്രീകലയ്ക്ക് ഇപ്പോഴും. ആരോഗ്യ സൗന്ദര്യ കാര്യങ്ങളിൽ പണ്ട് മുതലേ ശ്രദ്ധിക്കുന്ന ശ്രീകല ഇപ്പോഴും തന്റെ സൗന്ദര്യം അതേപടി കാത്തു സൂക്ഷിക്കുനുണ്ട്.

ഇരുപതോളം സീരിയലുകളിലും ഒരു പിടി സിനിമകളിലും ശ്രീകല അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷവും അഭിനയം തുടർന്ന നടി പിന്നീട് ഒരു കുഞ്ഞൊക്കെ ആയതോടെ ആണ് അഭിനയ രംഗത്ത് നിന്നും വിട്ടു നിന്നതു. നാട്ടിൽ ഇല്ലാത്തതു കൊണ്ട് ആണ് അഭിനയിക്കാൻ കഴിയാത്തതു എന്ന് നടി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

സ്‌നേഹതീരം, അമ്മ മനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം എന്നിവയാണ് ശ്രീകല അഭിനിയിച്ച് ഹിറ്റായ മറ്റു പ്രശസ്തമായ സീരിയലുകൾ. നാടോടി മന്നൻ ഉറുമി കാര്യസ്ഥൻ രാത്രി മഴ തുടങ്ങിയ ചിത്രങ്ങളിലും ശ്രീകല അഭിനയിച്ചിട്ടുണ്ട്.

Advertisement