Home Entertainment

മമ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് കരുതി മഴയെത്തും മുൻപെയിൽ മമ്മൂട്ടിയും ആനിയും തമ്മിലുള്ള ആ രംഗം ഒഴിവാക്കി: വെളിപ്പെടുത്തലുമായി കമൽ

2817

ലോകം മുഴുവനും ഇള്ള മലയാളികൾ ആരാധിക്കുന്ന പ്രിയപ്പെട്ട താരമാണ് മംഗാസ്റ്റാർ മമ്മൂട്ടി. അഭിനയരംഗത്ത് എത്തി 50 വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ജൈത്രയാത്ര ഒരു മങ്ങലും ഏൽക്കാതെ മുന്നോട്ട് തന്നെയാണ്.

എണ്ണിയാൽ ഒടുങ്ങാത്ത അത്ര സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഭീഷ്മപർവ്വം എന്ന ചിത്രവും അതിഗംഭീര അഭിപ്രായവും തകർപ്പൻ കളക്ഷനും നേടി പ്രദർശനം തുടരുകയാണ്.

Advertisements

പ്രായം എഴുപത് കഴിഞ്ഞിട്ടും അദ്ദേഹം ഇന്നും അദ്ദേഹം പഴയ ചുറുചുറുക്കോടെ ആവേശത്തോടെയാണ് ഓരോ സിനിമയെയും അണിയിച്ചൊരുക്കുന്നത്. സിബി ഐ സീരിസിന്റെ അഞ്ചാം ഭാഗമായ സിബിഐ 5 ബ്രെയിൻ ആണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം.കൂടാതെ പുഴു, നൻപകൽ മയക്കം തുടങ്ങിയ ചിത്രങ്ങളും പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.

Also Read
അവൻ ഭാര്യയുടെ മുമ്പിൽ നല്ല കുട്ടി ചമയുകയാണ്, ആ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല; വിരാട് കോഹ്ലിയെ കുറിച്ച് വെളിപ്പെടുത്തൽ

ഇപ്പോഴിതാ തൊണ്ണൂറുകളിലെ ചില കാഴ്ച്ചപ്പാടുകൾ മലയാള സിനിമയെ വല്ലാതെ ബാധിച്ചിരുന്നു എന്ന് തുറന്ന് പറയുകയാണ് പ്രമുഖ സംവിധായകൻ കമൽ. അതിൽ പ്രധാനമായിരുന്നു നായിക നായകന്മാരുടെ ഇന്റിമസി സീനുകൾ. കുടുംബ പ്രേക്ഷകർക്ക് ഇന്റിമസി സീനുകൾ പറ്റാത്തത് കൊണ്ട് പല സിനിമകളും ചെയ്യാതെ പോയിട്ടുണ്ടെന്നും പറയുകയാണ് കമൽ.

കമലിന്റെ വാക്കുകൾ ഇങ്ങനെ:

തൊണ്ണൂറുകളിൽ ചെയ്ത മമ്മൂട്ടി ചിത്രം മഴയെത്തും മുൻപെയിൽ ഇത്തരം ചില ഇന്റിമസി സീനുകൾ ഒഴിവാക്കാനായി പല വിട്ടുവീഴ്ചയും നടത്തിയിട്ടുണ്ട്. ചിത്രത്തിൽ ആനിയുടെ കഥാപാത്രവും മമ്മൂട്ടിയുടെ നന്ദൻ മാഷുമായി ശാ രീ രി ക ബന്ധത്തിൽ ഏർപ്പെടുന്ന രംഗം നിർമ്മാതാവായ മാധവൻ നായരുടെയും മറ്റ് പലരുടെയും എതിർപ്പിനെ തുടർന്ന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.

ആ സീൻ നായകനായ മമ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽക്കുമെന്നതും കൂടാതെ അധ്യാപക വിദ്യാർത്ഥി ബന്ധത്തെ അപ്രകാരം ചിത്രീകരിക്കുന്നതുമായിരുന്നു പ്രശ്നമായി ഏവരും ചൂണ്ടികാണിച്ചത്. കൂടാതെ അന്ന് ശ്രീനിവാസനും അങ്ങനെയൊരു രംഗം ചിത്രീകരിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു.

അതുമാത്രമല്ല മറ്റൊരു മമ്മൂട്ടി ചിത്രമായ അഴകിയ രാവണിൽ ബിജു മേനോന്റെയും ഭാനുപ്രിയയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ശാ രീ രി ക ബന്ധത്തിന്റെ റിസ്‌ക് താൻ ഏറ്റെടുക്കാമെന്ന് പറഞ്ഞത് കൊണ്ടാണ് സിനിമയിൽ അങ്ങനെയൊരു രംഗം ഷൂട്ട് ചെയ്യാൻ സാധിച്ചത് എന്നും അദ്ദേഹം പറയുന്നു.

Also Read
50 വർഷമായി 5 ഭാഷകളിൽ സിനിമയിലും സീരിയലുകളിലും, പ്രേംനസീറിനും രജനീകാന്തിനും ഒക്കെ നായിക: അമ്മയറിയാതെ സീരിയലിലെ സുലേഖ ശരിക്കും ആരാണെന്ന് അറിയാവോ

ചിത്രത്തിൽ മറ്റൊരാളുടെ ജീവിച്ച പെണ്ണിനെ ഏറ്റെടുക്കുന്നത് നായകനായ ശങ്കർദാസിന്റെ വലിയ മഹത്വമായി ഉദ്‌ഘോഷിക്കുന്ന തരത്തിലാണ് ആ ചിത്രം ചെയ്യേണ്ടി വന്നത്. അങ്ങനെയുള്ള പല പ്രശ്നങ്ങളും ആ കാലഘട്ടത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. മഴയെത്തും മുമ്പേ ഹിറ്റ് ആയത് നായികയുടെ പരിശുദ്ധി വിഷയമായത് കൊണ്ടാണ്, എന്നാൽ അഴകിയ രാവണൻ അത്ര ഹിറ്റ് ആവാതെ പോയതും ഇതേ പരിശുദ്ധി കാരണമായിരുന്നു എന്നും കമൽ പറയുന്നു.

Advertisement