ശാലിനിയുടെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചാൽ കുടുംബ കാര്യങ്ങളിൽ എന്തിനാടാ റാസ്‌ക്കൽ ഇടപെടുന്നത് എന്ന് ചോദിച്ച് അജിത്ത് സാർ അടിക്കും: വെളിപ്പെടുത്തൽ

2024

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് ശാലിനി. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിലൂടെയാണ് ശാലിനി ബാലതാരമായി അഭിനയജീവിതം ആരംഭിച്ചത്.

ബാലതാരമായി ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശാലിനി മുതിർന്നതിന് ശേഷം ഫാസിലിന്റെ തന്നെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായും സിനിമാ രംഗത്ത് അരങ്ങേറിയത്.

Advertisements

പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായ ശാലിനി തമിഴകത്തും സൂപ്പർ നായികയായ തിളങ്ങി. 2000ൽ തമിഴ് സൂപ്പർതാരം തല അജിത്തുമായുള്ള വിവാഹത്തിന് ശേഷം ശാലിനി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

Also Read
രണ്ടാമതും വിവാഹിതയായി നടി ദുർഗ കൃഷ്ണ, രണ്ടാമത്തെ കല്യാണം തമിഴ് സ്‌റ്റൈലിൽ, അന്തംവിട്ട് ആരാധകർ

ഇപ്പോഴിതാ ശാലിനിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് സംവിധായകൻ വെങ്കട് പ്രഭുവിന്റെ വെളിപ്പെടുത്തൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലിറ്റിൽ ടോക്ക്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജിത്തിനേയും ശാലിനിയേയും വെച്ച് ഒരു സിനിമ എടുക്കുകയാണെങ്കിൽ അത് ഏത് ജോണറിൽ ആയിരിക്കുമെന്ന ചോദ്യത്തിന് ശാലിനിക്ക് ഇനി സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നായിരുന്നു വെങ്കട് പ്രഭുവിന്റെ മറുപടി. ഇത് അജിത്ത് കേട്ടാൽ വഴക്ക് പറയുമെന്നും വെങ്കട് പ്രഭു പറയുന്നു.

അജിത്ത് സാർ അടിക്കും ഇത് കേട്ടാൽ. കുടുബകാര്യങ്ങളിൽ എന്തിനാടാ ഇടപ്പെടുന്നത് റാസ്‌ക്കൽ എന്ന് ചോദിച്ച് എന്നെ വഴക്ക് പറയും. ശാലിനി തിരക്കുള്ള ഒരു വീട്ടമ്മയാണ്. അവളെ വീടിന്റെ സ്ത്രീ എന്ന് തന്നെ വിശേഷിപ്പിക്കാം.

അവർക്ക് കുട്ടികളുമില്ലേ അവർ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരു സാധ്യതയുമില്ല എന്നായിരുന്നു വെങ്കട് പ്രഭു പറഞ്ഞത്. അതേ സമയം വാലിമൈ ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്തത്.

Also Read
അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ ഇനീം ചെയ്യും, കേറി ചൊറിയാൻ വന്നവർക്ക് വായടപ്പിച്ച് മറുപടി കൊടുത്ത് സനൂഷ

മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടി ക്കുകയും ചെയ്തിരുന്നു. രണ്ടര വർഷത്തിന് ശേഷമായിരുന്നു ഒരു അജിത്ത് ചിത്രം തിയേറ്ററിൽ എത്തിയത്. ചിത്രത്തിലെ അജിത്തിന്റെ ഫൈറ്റ് രംഗങ്ങൾക്കുൾപ്പെടെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Advertisement