അസാധ്യ പെർഫോമൻസ്, മഞ്ജു വാര്യരെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും തിലകൻ പറഞ്ഞ് വെളിപ്പെടുത്തി ഷോബി തിലകൻ

104

വർഷങ്ങളോളം മലായള സിനിമാ ആരാധകരെ തന്റെ അഭിനയ വിസ്മയം കൊണ്ട് അമ്പരപ്പിച്ച ഇതിഹാസ താരമായിരുന്നു നടൻ തിലകൻ. അവതരിപ്പിച്ച എല്ലാ വേഷങ്ങളും ഒന്നിനൊന്നും മികച്ചതാക്കിയ തിലകന് പകരമാവാൻ അദ്ദേഹത്തിന്റെ മരണ ശേഷം ഒരാൾ വന്നിട്ടില്ല എന്നതാണ് സത്യം.

തിലകനെ ഓർമിക്കുമ്പോൾ അച്ഛൻ മുത്തച്ഛൻ അമ്മാവൻ വേഷങ്ങളാണ് ഓർമയിൽ വരികയുള്ളൂവെങ്കിലും വില്ലൻ വേഷങ്ങളും ഹാസ്യ വേഷങ്ങളും അദ്ദേഹം അനായാസം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മറ്റുള്ളവരെ പറ്റി നല്ലത് പറയാൻ അല്പം ബുദ്ധിമുട്ടുള്ള തിലകൻ അസാധ്യ പെർഫോമൻസ് എന്ന് പറഞ്ഞിട്ടുള്ളത് മഞ്ജു വാര്യരെ പറ്റിയാണെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ മകൻ ഷോബി തിലകൻ.

Advertisements

മഞ്ജു വാര്യർക്ക് ഒപ്പം അഭിനയിച്ചപ്പോൾ അച്ഛൻ നെർവസായെന്ന് തോന്നിയിട്ടുണ്ടെന്നും ഷോബി പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് ഷോബി ഇക്കാര്യം പറഞ്ഞത്. ഷോബി തിലകന്റെ വാക്കുകൾ ഇങ്ങനെ:

Also Read
ശാലിനിയുടെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചാൽ കുടുംബ കാര്യങ്ങളിൽ എന്തിനാടാ റാസ്‌ക്കൽ ഇടപെടുന്നത് എന്ന് ചോദിച്ച് അജിത്ത് സാർ അടിക്കും: വെളിപ്പെടുത്തൽ

മഞ്ജു വാര്യർ എന്ന നടിയെ കുറിച്ച് അസാധ്യ പെർഫോമൻസാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ അത് കാണാൻ പറ്റും. മഞ്ജുവുമായി മത്സരിച്ചുള്ള ഒരഭിനയമായിരുന്നു. അച്ഛൻ ചെറുതായി നെർവസായി എന്ന് തോന്നുന്നു.

മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാൻ പാടില്ലല്ലോ. അത്രയ്ക്ക് മനോഹരമായിരുന്നു മഞ്ജുവിന്റെ പ്രകടനം. രണ്ട് പേരും കട്ടക്ക് നിന്നു എന്നും ഷോബി തിലകൻ പറയുന്നു. ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് ദുൽഖർ സൽമാ നെയും തിലകൻ പ്രശംസിച്ചു എന്നും ഷോബി തിലകൻ പറയുന്നു.

ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനിൽ നിന്നും ഞാനും അച്ഛനും റിയാദിലേക്ക് പോവുകയായിരുന്നു. ഞാൻ വെറുതേ അച്ഛനോട് ചോദിച്ചു ദുൽഖർ എങ്ങനെയുണ്ടെന്ന്. ഞാനൊരു കൗതുകത്തിന് ചോദിച്ചതാണ്. അച്ഛൻ പറഞ്ഞത് ഇങ്ങനെയാണ്.

അവന്റെ പ്രായം വെച്ച് നോക്കുമ്പോൾ നന്നായിട്ട് ചെയ്യുന്നുണ്ട്. അവന്റെ ആ പ്രായത്തിൽ ഈ ഒരു കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു. പക്ഷേ അവൻ നന്നായിട്ട് ചെയ്യുന്നുണ്ട്.ആദ്യ മായിട്ടാണ് യങ്ങായ ഒരു നടന് അച്ഛന്റടുത്ത് നിന്നും ഇത്രയധികം പ്രശംസ ലഭിക്കുന്നതെന്നും ഷോബി തിലകൻ പറയുന്നു.

Also Read
അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ ഇനീം ചെയ്യും, കേറി ചൊറിയാൻ വന്നവർക്ക് വായടപ്പിച്ച് മറുപടി കൊടുത്ത് സനൂഷ

Advertisement