എന്റെ വിവാഹ മോചനത്തിൽ ദിലീപേട്ടന് യാതോരു പങ്കുമില്ലായിരുന്നു, അന്ന് കാവ്യാ മാധവൻ പറഞ്ഞത് കേട്ടോ

1720

മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാള സിനിമാ ലോകത്തിന്റെ സ്വന്തം ജനപ്രിയ നായകനായി മാറിയ താരമാണ് നടൻ ദിലീപ്. സിനിമ ജീവിതം ഉയർച്ചയിൽ എത്തിയിരുന്നു എങ്കിലും വ്യക്തി ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള താരം കൂടിയാണ് ദിലീപ്.

തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധികളിലൂടെ ആണ് ദിലീപ് ഇപ്പോൾ കടന്നു പോയിക്കൊണ്ട് ഇരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ ആയിരുന്നു ദിലീപ് ആദ്യം വിവാഹം കഴിച്ചിരുന്നത്. നിരവധി വർഷത്തെ വിജയകരമായ ദാമ്പത്യ ജീവിതത്തിനു ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇരുവരുടെയും വിവാഹ മോചനം.

Advertisements

ഈ ബന്ധത്തിൽ മീനാക്ഷി എന്നൊരു മകളും ദിലീപിന് ഉണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചന ശേഷം മകൾ മീനാക്ഷി അച്ഛൻ ദിലീപിന്റെ കൂടെയാണ് താമസം. മകൾ അച്ഛനോടൊപ്പം നിൽക്കുന്ന വാർത്തയും സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരുന്നു. എന്നാൽ മഞ്ജുവോ ദിലീപോ മകൾ മീനാക്ഷിയോ ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.

Also Read
ഇത്തവണ എന്നെ വിളിച്ചേ ഇല്ല, ഉളുപ്പുള്ളത് കൊണ്ടായിരിക്കും, മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് ബിഗ് ബോസിനെതിരെ ഷമ്മി തിലകന്‍

കാവ്യ മാധവനും ദിലീപിനും മഹാലക്ഷ്മി എന്ന ഒരു മകളും ഉണ്ട്. കാവ്യയും ദിലീപും മീനാക്ഷിയും മഹാലക്ഷ്മിയും ഒന്നിച്ച് സന്തുഷ്ടമായ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ഇപ്പോൾ.അതേ സമയം മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം ദിലീപ് രണ്ടാമത് വിവാഹം ചെയ്തത് നടി കാവ്യ മാധവനെ ആയിരുന്നു. കാവ്യ മാധവന്റെയും രണ്ടാം വിവാഹം ആയിരുന്നു ഇത്.

എന്നാൽ കാവ്യാ മാധവന്റെ ആദ്യ വിവാഹ മോചനത്തിന് കാരണം ദിലീപ് ആണ് എന്ന തരത്തിലുള്ള പ്രചരണങ്ങൾ സിനിമ ലോകത്തും പുറത്തും വ്യാപകം ആയിരുന്നു. എന്നാൽ ആ സമയങ്ങളിലും ഇത്തരം ഗോസിപ്പുകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. അതുപോലെ തന്നെ മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹ മോചനത്തിൽ കാവ്യക്കും പങ്കുണ്ടെന്ന തരത്തിലുള്ള വാർത്തകളും അക്കാലത്ത് പരന്നിരുന്നു.

ഇപ്പോഴിതാ ഇതിനെക്കുറിച്ചെല്ലാം വ്യക്തമായ മറുപടി കാവ്യ മാധവൻ മുമ്പ് ഒരിക്കൽ പറഞ്ഞതാണ് വീണ്ടും വൈറലായി മാറുന്നത്. രണ്ട് വിവാഹ മോചനത്തിലും രണ്ടുപേർക്കും പങ്കില്ല എന്ന രൂപത്തിലാണ് കാവ്യാ മാധവൻ പ്രതികരിച്ച. തന്റെ ആദ്യ വിവാഹ മോചനത്തിൽ ദിലീപേട്ടന് യാതൊരു പങ്കും ഇല്ല എന്നും ആ കാര്യത്തിൽ ദിലീപേട്ടനെ വലിച്ചിഴക്കുന്നത് തനിക്ക് വിഷമമുണ്ട് എന്നും കാവ്യാ മാധവൻ പറയുന്നു.

അതേ സമയം തന്റെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 2 വ്യക്തികളായിരുന്നു ദിലീപും മഞ്ജു വാര്യരും എന്നും കാവ്യാ കൂട്ടിച്ചേർത്തു. ദിലീപേട്ടനോടും മഞ്ജു ചേച്ചിയോടും ആയിരുന്നു തന്റെ ജീവിതത്തിലുള്ള സങ്കടങ്ങളിൽ അധികവും താൻ പങ്കുവെച്ചിരുന്നത് എന്നും കാവ്യാ മാധവൻ പറഞ്ഞിരുന്നു. എന്തായാലും ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് ഇപ്പോൾ.

Also Read
ഞാൻ ഏറ്റവും അധികം ആഗ്രഹിച്ച ഗൾഫ് ഐറ്റം എന്റെ അച്ഛൻ ആയിരുന്നു, ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് ആരാധകർ

Advertisement