വലിയ താരപുത്രി ആയിട്ടും പാരമ്പര്യം മുറുകെ പിടിച്ച് മാളവിക ജയറാം, ഇാെതാക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നെന്ന് ആരാധകർ

917

മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് നടൻ ജയറായും ഭാര്യ മുൻകാല നായികാ നടി പാർവ്വതി എന്ന അശ്വതിയും. സൂപ്പർ നായികയായി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് അക്കാലത്തെ തുടക്കക്കാരനായ ജയറാമുമായി പ്രണയിത്തിൽ ആവുകയും വിവാഹം കഴിച്ച് സിനിമാ രംഗം വിടുകയും ആയിരുന്നു നടി.

രണ്ട് മക്കളാണ് ഈ താരദമ്പതികൾക്ക് ഉള്ളത്. ജയറാമിന്റെയും പാർവതിയുടെയും മൂത്ത മകൻ കാളിദാസ് ജയറാം മലയാളം, തമിഴ് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ നിരവധി ചിത്രങ്ങൾ അഭിനയിച്ച്‌കൊണ്ട് ഇപ്പോൾ സജീവമാണ്. ഇവരുടെ ഇളയ മകളാണ് മാളവിക ജയറാം. മോഡലിങ്ങിലും സ്‌പോർട്‌സിലും ഔക്കെയാണ് മാളവികയ്ക്ക് കമ്പം.

Advertisements

അതുകൊണ്ടു തന്നെ മാളവിക ഇതുവരെ സിനിമയിലേക്ക് എത്തിട്ടില്ല. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്ര ആയി മാറിയിരിക്കുകയാണ് ഇന്ന് മാളവിക ജയറാം എന്ന ചക്കി. എന്നാൽ ജയറാമിന് ഒപ്പം ഒന്നു രണ്ട് പരസ്യ ചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. താരത്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ ചൂടുപിടിച്ചത്.

Also Read
എല്ലാവര്‍ക്കും എന്നെ ഇഷ്ടമായി, ഇപ്പോള്‍ ഞാനും അവനും മുടിഞ്ഞ പ്രേമത്തിലാ, വിവാഹം ഉറപ്പിച്ചതിന്റെ സന്തോഷത്തില്‍ മതിമറന്ന് അസ്ല മാര്‍ലി

സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും മാളവികം പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. മികച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ചക്കി അധികവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അത് കാരണം ചക്കിക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സ് ആണ് ഉള്ളത്. ജയറാമിന് ഒപ്പം ഒരു ജ്വല്ലറിക്കു വേണ്ടിയുള്ള പരസ്യത്തിൽ മുഖം കാണിച്ചുകൊണ്ടാണ് മാളവിക ജനങ്ങൾക്ക് മുമ്പിൽ എത്തിയത്.

അതോടെ തന്നെ താര പുത്രിയുടെ സിനിമ പ്രവേശനം ജനങ്ങൾക്കിടയിൽ ഒരു ചർച്ചയായി മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ അതിനെ പറ്റി ഒന്നും ചിന്തിക്കുന്നില്ല എന്നായിരുന്നു മാളവികയുടെ മറുപടി. അതേ സമയം തമിഴിലും മലയാളത്തിലുമായി അഭിനയിക്കാൻ സാധ്യതയുണ്ടെന്നും കേൾക്കുന്നുണ്ട്. മാളവിക ജനിച്ചതും വളർന്നതും പഠിച്ചതും ഒക്കെ ചെന്നൈയിൽ തന്നെയാണ്. എന്നിരുന്നാൽ തന്നെ മലയാള ഭാഷ സംസാരിക്കുന്നതിൽ ഒട്ടും പുറകിലല്ല മാളവിക.

കേരളത്തിന്റെ സംസ്‌കാരം മുറുകെ പിടിക്കുന്നതിലും താരം മുൻപിൽ തന്നെ. മിമ്പ് ഒരിക്കൽ കാർത്തിക ദീപം തെളിയിക്കുന്ന ചിത്രങ്ങൾ മാളവിക പങ്കുവെച്ചത് വൈറലായി മാറിയിരുന്നു. വെള്ള സാരിയിൽ അതിസുന്ദരിയായി കാർത്തിക വിളക്ക് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചത്. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയത്.

സംസ്‌കാരത്തെ മുറുകെ പിടിച്ചുകൊണ്ട് എന്ന തലക്കെട്ടോടു കൂടിയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. അച്ഛനെപ്പോലെ തന്നെ താനും ചെറുപ്പം തൊട്ടേ പൂരത്തിലും ആനയിലുമൊക്കെ കമ്പം ഉള്ള ആളാണെന്നു നേരത്തെ തന്നെ താരം വ്യക്തമാക്കുകയും അതുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Also Read
എന്റെ വിവാഹ മോചനത്തിൽ ദിലീപേട്ടന് യാതോരു പങ്കുമില്ലായിരുന്നു, അന്ന് കാവ്യാ മാധവൻ പറഞ്ഞത് കേട്ടോ

Advertisement