സുരേഷ് ഗോപി എന്റെ ചങ്ക്, എന്നും മെസേജ് അയക്കും, എന്നെയിങ്ങനെ ചേർത്ത് പിടിക്കും അതാണ് എന്റെ സ്നേഹം: ലക്ഷ്മി പ്രിയ

2516

മലയാളത്തിലെ സൂപ്പർ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെക്കുറിച്ച് ബിഗ് ബോസ് മലയാളം നാലാം സീസണിലെ ശക്തയായ മത്സരാർത്ഥിയായ ലക്ഷ്മി പ്രിയ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡോക്ടർ റോബിനോടായിരുന്നു ലക്ഷ്മി സുരേഷ് ഗോപിയെക്കുറിച്ച് സംസാരിച്ചത്.

സുരേഷ് ഗോപിയെ കുറിച്ച് റോബിനും മറ്റൊരാളും കൂടെ ചേർന്നിരുന്ന് സംസാരിക്കുക ആയിരുന്നു. സുരേഷ് ഗോപി കഥാപാത്രങ്ങളെ കറിച്ച് ആയിരുന്നു ഇരുവരും സംസാരിച്ചത്. ഇതിനിടെയാണ് ലക്ഷ്മി പ്രിയയും ചർച്ചയുടെ ഭാഗമാകുന്നത്. സുരേഷ് ഗോപി ആരാണെന്ന് ചോദിക്ക് എന്ന് ലക്ഷ്മി പ്രിയ റോബിനോട് പറയുന്നു.

Advertisements

സുരേഷ് ഗോപി ആരാ? എന്ന് ഇതിന് മറുപടിയായി റോബിൻ ചോദിക്കുകയാണ്. എന്റെ ചേട്ടൻ, എന്റെ ചങ്ക് എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി. ഞാൻ എല്ലാ ദിവസവും മെസേജ് അയക്കുന്ന എനിക്കും മെസേജ് അയക്കുന്ന ഏക വ്യക്തി. എന്റെ ചേട്ടനാണ് എന്റെ അയൽവാസിയുമാണെന്നും ലക്ഷ്മി പ്രിയ പറയുന്നു.

Also Read
ഒരിക്കലും പറയാത്ത പ്രണയകഥ, ക്യൂട്ടീസിന് ആശംസകൾ, വാപ്പിച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ, ഏറ്റെടുത്ത് ആരാധകർ

ചേട്ടൻ പാർലമെന്റിലാണെങ്കിലും എവിടെ ആണെങ്കിലും എന്റെ മെസേജ് കിട്ടിയാൽ അപ്പോൾ മറുപടി തരും. എതൊക്കെ നമ്പർ മാറിയാലും എനിക്കത് കിട്ടും. ആ ചേട്ടന്റെ അനുജത്തിയാണ് ഞാൻ. എന്നെയിങ്ങനെ ചേർത്ത് പിടിക്കും അതാണ് എന്റെ സ്നേഹം എന്നും ലക്ഷ്മി പ്രിയ സുരേഷ് ഗോപിയെക്കുറിച്ച് പറയുന്നുണ്ട്.

അതേസമയം ക്യാപ്റ്റൻസി ടാസ്‌കിൽ ലക്ഷ്മി പ്രിയയക്ക് എതിരെ കൂട്ട ആ ക്ര മ ണം തന്നെയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷ്മി പ്രിയ പറഞ്ഞതും ചെയ്തതും ചൂണ്ടിക്കാണിച്ചാണ് വാക് പോര് എന്ന ടാസ്‌കിൽ താരത്തിനെതിരെ മറ്റുള്ളവർ തിരിയുന്നത്. കൃത്യമായി ഒരു കാര്യം പോലും ഇവിടെ നടക്കുന്നില്ല എന്നത് പരാജയം തന്നെയാണെന്ന് ലക്ഷ്മി പ്രിയ പറയുന്നത്.

ചേച്ചി ചേച്ചിയുടെ കുറ്റങ്ങൾ എന്താണെന്ന് ആദ്യം തിരിച്ചറിയൂ എന്ന് സുചിത്ര തിരിച്ചടിക്കുന്നുണ്ട്. ഞാൻ സംസാരിക്കുമ്പോൾ എനിക്ക് അവസരം തരണം ഹേ എന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്. ഞങ്ങൾ കഷ്ടപ്പെട്ട് നേടിയ പോയന്റ്‌സ് കൊണ്ട് കളഞ്ഞിട്ട് ഇവിടെയിരുന്ന് പ്രസംഗിക്കുകയാണെന്ന് നിമിഷ പറയുന്നുണ്ട്. ഇല്ല ഞാൻ സമ്മതിക്കില്ലെന്ന് പറയുന്ന ലക്ഷ്മി പ്രിയയേയും കാണാം.

വാക് പോര് മുറുകുന്നതോടെ സ്വന്തം കസേരയിൽ നിന്നും എഴുന്നേൽക്കുന്ന ലക്ഷ്മി പ്രിയ കസേര തട്ടിയിട്ട ശേഷം വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി പോവുകയാണ്. റോൺസൺ, സുചിത്ര, ലക്ഷ്മി പ്രിയ, ജാസ്മിൻ, നിമിഷ, ധന്യ, സൂരജ് എന്നിവരാണ് ക്യാപ്റ്റൻസിക്കായി ഇന്ന് മത്സരിക്കുന്നത്. അതേസമയം ആരാണ് ഇത്തവണ ബിഗ് ബോസ് വീടിനോട് യാത്ര പറയുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.

Also Read
ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാൻ കാവ്യാ മാധവന്റെ അമ്മ ക്വട്ടേഷൻ കൊടുത്തു എന്ന് ബൈജു കൊട്ടാരക്കര, മാഡം ശ്യാമള മാധവനെന്ന് സംശയം, ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

നേരത്തെ നവീനും ഡെയ്സിയുമാണ് അവസാനമായി പുറത്തായത്. ഇത്തവണ എഴ് പേരാണ് നോമിനേഷനിലുള്ളത്. ഇതിലൊരാൾ ലക്ഷ്മി പ്രിയ ആണ്. റോൺസൺ, നിമിഷ, ദിൽഷ, ബ്ലെസ്ലി, റോബിൻ, ജാസ്മിൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ. ലക്ഷ്മി പ്രിയ, റോൺസൺ, നിമിഷ എന്നിവരിൽ ഒരാളാണ് പുറത്താകാൻ സാധ്യത കൽപ്പിക്കുന്നത്.

Advertisement