തനിക്ക് കിട്ടാതായപ്പോൾ പലരുമായി ബന്ധം എന്ന് കുപ്രചരണം നടത്തുകയാണ് അയാൾ, പിന്നിൽ വലിയ കളികളാണ് , മഞ്ജു വാര്യരെ ശല്യപ്പെടുത്തുന്ന സനൽ കുമാറിനെതിരെ ആഞ്ഞടിച്ച് ഭാഗ്യ ലക്ഷ്മി

233

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നടി മഞ്ജു വാര്യരെ ശല്യം ചെയ്തു എന്ന പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും സോഷ്യൽ മീഡിയകളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ ആണ് മഞ്ജു വാര്യർ നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്.

ഭീ ഷ ണി പ്പെ ടു ത്തൽ, ഐടി വകുപ്പുകൾ ചേർത്താണ് പോലീസ് സനൽ കുമാർ ശശിധരന് എതിരെ കേസ് എടുത്തിരിക്കുന്നത്. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മി. ഒരു മാധ്യമ ചർച്ചയിൽ ആയിരുന്നു ഭാഗ്യ ലക്ഷ്മിയിൽ പ്രതികരണം.

Advertisements

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

സോഷ്യൽ മീഡിയയിലൂടെ ഇത്തരമൊരു ആരോപണം വന്നപ്പോൾ ഞാൻ മഞ്ജുവിനെ ബന്ധപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ടേയെന്ന് ചോദിച്ചിരുന്നു. അപ്പോൾ പറഞ്ഞത് എന്തെങ്കിലും പറയട്ടെ ചേച്ചി എത്രയാന്ന് വെച്ചാണ് ഓരോരുത്തർക്കെതിരെ കേസ് കൊടുക്കുകയെന്ന്. അത്തരമൊരു മാനസികാ അവസ്ഥയിലായിരുന്നു അവർ.

Also Read
സുരേഷ് ഗോപി എന്റെ ചങ്ക്, എന്നും മെസേജ് അയക്കും, എന്നെയിങ്ങനെ ചേർത്ത് പിടിക്കും അതാണ് എന്റെ സ്നേഹം: ലക്ഷ്മി പ്രിയ

അപ്പോൾ ഞാൻ പറഞ്ഞിരുന്നു ആർക്കും കൊട്ടാവുന്ന ചെണ്ടയാവരുത്. ഇതിനൊക്കെ നീ തന്നെ ശക്തമായി പ്രതികരിക്കണം. നമ്മുക്കാർക്കും തന്നെ ഇത്തരം വിഷയത്തിൽ പ്രതികരിക്കാൻ സാധിക്കില്ലെന്നൊക്കെ ഞാൻ പറഞ്ഞ് കൊടുത്തിരുന്നു. അയാള് തന്നെ പറഞ്ഞിരുന്നല്ലോ മഞ്ജു വാര്യരോട് ഇയാൾക്ക് പ്രണയമായിരുന്നെന്ന്.

താൻ ആഗ്രഹിച്ച ഒരാളെ കിട്ടാതാകുമ്പോൾ എന്ത് വൃത്തിക്കേടും പറയുക എന്നുള്ളത് പൊതുവെ സമൂഹത്തിൽ കാണുന്ന പ്രവണതയാണല്ലോ. സനൽ കുമാർ ശശിധരനും അതിൽ നിന്ന് വ്യത്യസ്തമൊന്നുമല്ല. ആഗ്രഹിച്ചത് പോലെ ഒരു കാര്യം നടന്നില്ലേങ്കിൽ അത് പെണ്ണാണെങ്കിൽ പെണ്ണിനെ കുറിച്ച് ഏറ്റവും മോശമായ രീതിയിൽ എളുപ്പത്തിൽ പറഞ്ഞ് പരത്തുക പലരുമായി ബന്ധം എന്ന തരത്തിലുള്ള കുപ്രചരണം.

പ്രശസ്തയായ പെണ്ണാണെങ്കിൽ ഇത്തരം പ്രചരണങ്ങൾ കുറച്ച് പേർ ശ്രദ്ധിക്കും. തനിക്കാക്കി ബെഡക്കാക്കുക എന്നതാണ് രീതി. ഇതിന് പിന്നിൽ ഒരുപാട് പേരുടെ കളികളുണ്ട്. തന്നെകൊണ്ട് നടക്കാത്തത് വേറെയാളുകളെ വെച്ച് ചെയ്യിക്കുകയെന്നത് ഒക്കെയുണ്ട് ഇതിന് പിന്നിൽ.

ഒരു സ്ത്രീ മഞ്ജുവിനേയും അതിജീവിതയേയുമെല്ലാം വളരെ മോശം രീതിയിൽ പറയുന്നുണ്ട്. ഇതൊക്കെ പറയാൻ ഇവർക്കുള്ള ധൈര്യം ഇവിടുത്ത സൈബർ നിയമങ്ങൾ അത്ര ശക്തമല്ലാത്തത് കൊണ്ടാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Also Read
ഫസ്റ്റ് നൈറ്റിൽ എന്റെ മുഖത്തിനിട്ട് അടിച്ചു, കൈയ്യും കാലും കെട്ടിയിട്ട് റേ പ്പ് ചെയ്തു: ജാസ്മിൻ മൂസയുടെ വീഡിയോ വീണ്ടും വൈറൽ

Advertisement