അ ശ്ലീ ല മെസ്സേജ് അയച്ച ഞരമ്പു രോഗിക്ക് എട്ടിന്റെ പണികൊടുത്ത് അവന്തിക മോഹൻ, കൈയ്യടിച്ച് ആരാധകർ

737

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരീയിലിലൂടെ ഈയിരുന്നു അവന്തിക മലയാളം മിനിസ്‌ക്രീൻ ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. നന്ദിത എന്ന കഥാപാത്രത്തെയാണ് അവന്തിക ആത്മസഖിയിൽ അവതരിപ്പിച്ചത്.

റെയ്ജൻ ആയിരുന്നു ഈ സീരിയലിൽ നായകനായി എത്തിയത്. ഇരുവരുടെയും ജോഡിയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആയിരുന്നു. ആത്മസഖി വിജയകരമായി മുന്നേറുന്നതിന് ഇടയിലായിരുന്നു അവന്തികയുടെ പിൻമാറ്റം. നന്ദിത എന്ന കഥാപാത്രത്തിന്റെ ആ മാറ്റം ഉൾകൊള്ളാൻ കഴിയില്ലെന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്. താൻ ഗർഭിണി ആയതിനാൽ ഡോക്ടർ വിശ്രമം നിർദേശിച്ചുവെന്നും പിൻമാറുകയല്ലാതെ വേറെ മാർഗമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

Advertisements

ആത്മസഖിക്ക് ശേഷമായായിരുന്നു പ്രിയപ്പെട്ടവൾ എന്ന പരമ്പരയിലേക്ക് അവന്തിക എത്തിയത്. എന്നാൽ ലോക്ഡൗൺ കാലത്തു യാത്ര ബുദ്ധിമുട്ടായതോടെ ഈ പരമ്പരയിൽ നിന്നും താരം പിൻമാറുകയായിരുന്നു. വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെയാണ് അവന്തിക എത്താറുള്ളത്. മോഡലിംഗിൽ നിന്നും അഭിനയ രംഗത്തെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു അവന്തിക.

Also Read
അങ്ങനെ ഏറെ നാളത്തെ ആ സ്വപ്നവും പൂവണിഞ്ഞു; പുതിയ സന്തോഷ വാർത്ത അറിയിച്ച് നടി മൃദുല വിജയ്, ആശംസകളുമായി ആരാധകരും സഹ താരങ്ങളും

ബിഗ് സ്‌ക്രീനിൽ നിന്നും മിനിസ്‌ക്രീനിലേക്കുള്ള വരവിന് അവന്തികയ്ക്ക് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ഇപ്പോൾ താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം എന്ന സീരിയലിൽ വ്യത്യസ്തയ വേഷവുമായാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. തന്നെ കാണാനായി കാത്തിരുന്ന ആരാധകർക്ക് മുന്നിലേക്ക് വീണ്ടും ഞാനെത്തുകയാണ് എന്നാണ് അവന്തിക പറഞ്ഞത്.

ശ്രേയ നന്ദിനി ഐപിഎസ് എന്ന പോലീസ് വേഷത്തിലാണ് താരം തൂവൽസ്പർശത്തിൽ എത്തിയിരിക്കുന്നത്. ഇതുവരെ അവതരിപ്പിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ കഥാപാത്രമെന്നുമായിരുന്നു അവന്തിക തൂവൽസ്പർശത്തെ കുറിച്ച് കുറിച്ചത്. സാധിക വേണുഗോപാൽ, ദീപൻ മുരളി തുടങ്ങിയവരും തൂവൽസ്പർശത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ താരങ്ങൾ സൈബർ ആ ക്ര മ ങ്ങ ൾ ക്കു ഇരയാവാറുണ്ട്. അതുപോലെ തന്നെ പല മോശം കമന്റുകളും അ ശ്ലീ ല ച്ചുവയുള്ള മെസ്സേജുകളും താരങ്ങളെ തേടി എത്താറുണ്ട്. പലരും അതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കാറുമുണ്ട്. ഇപ്പോൾ തനിക്കുണ്ടായ അത്തരമൊരു അനുഭവം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുകയാണ് അവന്തിക മോഹൻ.

താരത്തിന് പ്രൈവറ്റായാണ് മെസ്സേജ് വന്നത്. ആ മെസ്സേജ് കാണിച്ചുകൊണ്ടാണ് അവന്തിക പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പെരുമാറുന്നവരെ തുറന്നു കാട്ടുകയാണ് ചെയ്യേണ്ടത് എന്നും അവന്തകി പറഞ്ഞു. താരത്തിന് ലഭിച്ച മെസ്സേജിന് തക്കതായ മറുപടി നൽകി അവന്തിക ആരാധാകരുടെ കയ്യടി നേടിയിരിക്കുകയാണ്. യുവാവ് അയച്ച മെസ്സേജിന്റെ സ്‌ക്രീൻഷോട്ടും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അവന്തിക പങ്കുവെച്ചിട്ടുണ്ട്.

Also Read
വീട്ടിലേക്ക് ഒരു വനിതാ കുക്കിനെ ആവശ്യമുണ്ട്, നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന ആള് മതി ; ഗോപി സുന്ദറിന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി പാപ്പരാസികൾ

നിനക്ക് വികാരം തോന്നുന്ന സമയത്ത് എനിക്ക് മെസ്സേജ് അയക്കു അത് ഞാൻ രഹസ്യം ആക്കി വയ്ക്കാം എന്നായിരുന്നു യുവാവ് അയച്ച മെസ്സേജ്. ഇതിനു അവന്തികയുടെ പ്രതികരണമിങ്ങനെ ആദ്യം നിങ്ങൾക് സ്വന്തമായി അമ്മയുണ്ടോ. ഉണ്ടായിരുന്നേൽ ഒരുപക്ഷെ നിങ്ങൾ ഇങ്ങനെ പറയില്ലായിരുന്നു. നിങ്ങൾക് നിങ്ങൾളുടേതായ വ്യക്തിത്വം ഇല്ല എന്ന് എനിക്ക് മനസിലായി അതുകൊണ്ട് ഇനിയെങ്കിലും നിങ്ങൾ വായടയ്ക്കണം.

നിങ്ങളുടെ വായിൽ നിന്നുവരുന്ന എല്ലാ ചീത്തവാക്കുക്കൾക്കും നിങ്ങൾ ഭയക്കണം . നിങ്ങളെ പോലെയുള്ളവർ ഈ ഭൂമിക്ക് തന്നെ ഭാരമാണ് . നിങ്ങൾ അയച്ച ഈ ഒരു മെസ്സേജ് മതി നിങ്ങളെ നിങ്ങളെ അളക്കാൻ. സ്വഭാവത്തിനു ഈ ദിവസവും മനോഹരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.’ഇത് ഇവിടെയുള്ള എല്ലാ സ്ത്രീക്കൾക്കും വേണ്ടിയാണ്. ഇത്തരം സന്ദർഭങ്ങളിൽ നിശബ്ദരാകരുത്. നിങ്ങൾളുടെ ശബ്ദവും ഉയരട്ടെ’ എന്നാണ് അവന്തിക തന്റെ കുറിപ്പിൽ എഴുതിയത്.

താരത്തിന് വലിയ പിന്തുണയുമായാണ് സോഷ്യൽ മീഡിയയിൽ ആരാധകർ എത്തുന്നത്. ഇത്തരക്കാരെ സമൂഹത്തിനു മുൻപിൽ കൊണ്ട് വന്നതിനു താരത്തിന് ആശംസകളും അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ വളർച്ച ഇഷ്ടപ്പെടാത്തവരാണ് അവരെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും ഇതിലും നന്നായി മുന്നോട്ട് പോവുക എന്നും ആരാധകർ അവന്തികയ്ക്ക് മറുപടി നൽകുന്നുണ്ട്.

Advertisement