മാസ്റ്ററിൽ ഞാൻ വെറു വില്ലനല്ല ഒരു കൊടും വില്ലൻ, തിന്മയുടെ ആൾരൂപം: വിജയ് സേതുപതി

11

തമിഴകത്തിന്റെ യുവ സൂപ്പർതാരം കാർത്തി നായകനായ കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. ദളപതി വിജയ് ആണ് ഈ സിനിമയിൽ നായകനായി എത്തുന്നത്.

വില്ലനാകുന്നത് സാക്ഷാൽ മക്കൾ ശെൽവം വിജയ് സേതുപതി. ഒരു സൂം അഭിമുഖത്തിൽ ചിത്രത്തിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പറ്റി വിജയ സേതുപതി തുറന്നു പറയുകയാണ്. വില്ലത്തരത്തിന്റെ ആൾരൂപമാണ് താൻ അവതരിപ്പിക്കുന്ന കഥാപാത്രം എന്ന് താരം പറയുന്നു.

Advertisements

മാസ്റ്ററിൽ ഞാൻ ഒരു വില്ലനാണ്. ഒരു കൊടും വില്ലനാണ് ആ കഥാപാത്രം. തിന്മയുടെ ആൾരൂപം. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്ന് വിജയ് സേതുപതി പറയുന്നു.

ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തവയാണ്.

ബിഗിൽ ചിത്രത്തിന് ശേഷം എത്തുന്ന വിജയ് ചിത്രമായ മാസ്റ്ററും വൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേ സമയം ലൊക്ഡൗൺ മൂലം മാർച്ചിലെ റിലീസ് മാറ്റവെച്ച സിനിമ ഇനി എന്ന് പുറത്തിറങ്ങുമെന്ന് ഇതുവരേയും തീരുമാനായിട്ടില്ല.

Advertisement