എന്നെക്കാൾ എന്നെ മനസിലാക്കിയത് വിധുവാണെന്ന് റിമി; എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല വിധു പ്രതാപ്: സംഭവം ഇങ്ങനെ

269

ചിങ്ങമാസം വന്നു ചേർന്നാൽ എന്ന സുപ്പർഹിറ്റ് ഗാനം പാടി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഒരു ഗായിക എന്നതിന് പുറമേ അവതാരകയായും റിയാലിറ്റി ഷോ വിധി കർത്താവായും ചലച്ചിത്ര നടിയായും എല്ലാം തിളങ്ങിയ താരം കൂടിയാണ് റിമി ടോമി. എനർജിയാണ് റിമിയുടെ മെയിൻ എന്നാണ് ആരാധകർ പറയുന്നത്.

മീശമാധവൻ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് റിമി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ എണ്ണം പറഞ്ഞ നിരവധി ഹിറ്റ് ഗാനങ്ങൾ പാടി. ഇതിനിടെ അവതാരകയായി മിനിസ്‌ക്രീനിലേക്കും റിമി എത്തി.

Advertisements

മലയാളത്തിലെ പല സ്ഥിരം അവതാരകമാരേയും വെല്ലുന്ന സ്വീകാര്യതയായിരുന്നു റിമിയ്ക്ക് ലഭിച്ചത്. സാക്ഷാൽ ഷാരൂഖ് ഖാനെ വരെ റിമി ചോദ്യം ചോദിച്ച് കുടുക്കിയിട്ടുണ്ട്. പിന്നീട് താരം സിനിമയിലുമെത്തി. തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ നായികയായിരുന്നു റിമി.

Also Read
ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി, സീരീയലിലെ നായകനും നായികയും ജീവിതത്തിലും ഒന്നായതിന്റെ സന്തോഷത്തിൽ ആരാധകർ

ഇപ്പോൾ മിനി സ്‌ക്രീനിൽ സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിലെ വിധി കർത്താവായി തിളങ്ങി നിൽക്കുകയാണ് റിമി. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ റിമി ടോമിയുടെ പുതിയ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. യുവ ഗായകനും സഹ വിധികർത്താവുമായ വിധു പ്രതാപിനെക്കുറിച്ചുള്ള റിമിയുടെ പോസ്റ്റാണ് വൈറലാകുന്നത്.

വിധു, നീയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാൻ ഏറ്റവും കൂടുതൽ വഴക്ക് ഇടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോ ഒരു പോസിറ്റീവ് എനർജി തന്നെയാണ്. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കളിയാക്കാനും ചിരിക്കാനും ചിലരോടേ നമുക്ക് പറ്റൂ. എന്നെ എന്നെക്കാൾ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരിൽ ഒരാളാൺ നീയാണ് എന്നും ഈ ഫ്രണ്ട്ഷിപ്പ് ഉണ്ടാവണേന്ന് പ്രാർത്ഥിക്കുന്നുവെന്നായിരുന്നു റിമിയുടെ കുറിപ്പ്.

Also Read
എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ, എന്റെ കൂട്ടുകാരനും, കൂടെപ്പിറപ്പും, ഗുരുനാഥനും എല്ലാമായ എന്റെ മിത്തു: മിഥുൻ ജയരാജിനെ കുറിച്ച് സിത്താര കൃഷ്ണകുമാർ

വിധുവിന് ഒപ്പം റെക്കോർഡിംഗ് ടൈമിലുള്ള ഒരു ചിത്രമാണ് റിമി പങ്കുവച്ചുകൊണ്ടായിരുന്നു റിമിയുടെ കുറിപ്പ്. തൊട്ടു പിന്നാലെ കമന്റുമായി വിധു പ്രതാപ് എത്തി. നീ എന്നേ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല ഉണ്ണീ എന്നായിരുന്നു വിധുവിന്റെ കമന്റ്. പിന്നാലെ ഗായിക സിത്താരയും കമന്റ് ചെയ്തിട്ടുണ്ട്.

ഞങ്ങളെ വേണ്ടല്ലേ, വിളിക്ക് വേഗം തിരിച്ചു വിളിച്ചേ! എന്നായിരുന്നു സിത്താരയുടെ കമന്റ്. സിത്താരയ്ക്ക് റിമി മറുപടി നൽകുന്നുണ്ട്. അയ്യോ അങ്ങനെ പറയല്ലേ സിത്തുമ്മ എന്നായിരുന്നു റിമിയുടെ മറുപടി. ജ്യോത്സനയും കമന്റുമായി എത്തിയിട്ടുണ്ട്. കമന്റുകളും വൈറലായിരിക്കുകയാണ്.

Advertisement