മോഹൻലാലിനെ പൂമാലയണിയിച്ച് മമ്മൂട്ടിയും സുരേഷ് ഗോപിയും: വിഡിയോ വൈറൽ

18

മലയാളത്തിന്റെ പ്രിയ സൂപ്പർ താരങ്ങൾ സിനിമയ്ക്കപ്പുറം വ്യക്തി ജീവിതത്തിലും ആഴമുള്ള സൗഹൃദവും അടുപ്പവും സൂക്ഷിക്കുന്നവരാണ്. ആ സൗഹൃദത്തിന്റെ അഴകും കരുത്തും തെളിയിക്കുന്ന ഒരു പഴയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി എന്നിവരെയാണ് വിഡിയോയിൽ കാണുക. ഒരു വിശേഷ ദിവസത്തിന്റെ ആഘോഷത്തിലാണ് ഇവരടങ്ങുന്ന സിനിമാക്കൂട്ടം. ഒപ്പം നിർമാതാവ് സുരേഷ് കുമാർ, സംവിധായകൻ ഷാജി കൈലാസ് തുടങ്ങിയവരുമുണ്ട്.

Advertisements

മോഹൻലാലിനെ പൂമാല അണിയിച്ച് അഭിനന്ദിക്കുകയാണ് മറ്റുള്ളവർ. മമ്മൂട്ടിയാണ് പരിപാടിക്കു നേതൃത്വം കൊടുക്കുന്നത്. സുരേഷ് ഗോപി മോഹൻലാലിനു പൂമാല അണിയിക്കുമ്പോൾ അദ്ദേഹം സുരേഷ് ഗോപിയെ കെട്ടിപ്പിചിടിച്ചു ചുംബിക്കുന്നുണ്ട്. തനിക്കു കിട്ടിയ പൂമാല ലാൽ മറ്റുള്ളവരെ അണിയിക്കുന്നതും വിഡിയോയിൽ കാണാം.

മലയാള സിനിമാ പ്രവർത്തകർക്കിടയിലെ ഇഴയടുപ്പവും ഒരു കാലത്തിന്റെ കൂട്ടായ്മയും തെളിയിക്കുന്ന ഈ വിഡിയോ വീണ്ടും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

വീഡിയോ കാണാം:

Advertisement