ഗ്ലാമറസ് ഹോട്ട് ലുക്കിൽ ദുർഗ കൃഷ്ണയുടെ ഫോട്ടോഷൂട്ട്, നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്നത് ഇനിയുമുണ്ടെന്ന് താരം

38

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ നായികയായി 2017 ൽ പുറത്തിറങ്ങിയ വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ കുക്കൂസ്, റാം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ദുർഗ കൃഷ്ണ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ദി ബോസ് ബിച്’ എന്നാണ് ഫോട്ടോഷൂട്ടിന് പേരിട്ടിരിക്കുന്നത്. ദുർഗയുടെ തനിനാടൻ മലയാളി വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഈ ഫോട്ടോഷൂട്ടുകൾ.

Advertisements

താരത്തിന്റെ മേക്കോവറിൽ ആരാധകർ ഒന്നടങ്കം ഞെട്ടി. സാധാരണ ഫോട്ടോകളിൽ നിന്നും വ്യത്യസ്തമായാണ് ചിത്രങ്ങൾ. നെറ്റ് ഫിനിഷിൽ പഫ് മോഡലിലുള്ള ഒറ്റ സ്ലീവ് ആണ് ലുക്കിലെ പ്രധാന ആകർഷണം. ഡീപ്പ് നെക്കും ഇടുപ്പിലെ ഡയമണ്ട് കട്ട് ഓപ്പണിംഗും ലുക്കിനെ കൂടുതൽ ഗ്ലാമറസാക്കുന്നു.

അഭരണങ്ങളൊന്നുമില്ലാതെ ക്ലാസി ബോസ് ലുക്കിലാണ് ചിത്രത്തിൽ നടി. ജിക്‌സൺ ആണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. ദുർഗ തന്നെയാണ് തന്റെ ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ദുർഗ കൃഷ്ണ സാധാരണ ഒരു കേരളീയ പെൺകുട്ടിയാണ്. സാരിയും സൽവാറും ഇഷ്ടപെടുന്ന ഒരു സാധാരണക്കാരിയായ കുട്ടി. ദുർഗയുടെ ഈ ഫോട്ടോഷൂട്ട് ഒരു നിഗൂഢമായ അത്ഭുതം ആണ്.

കയ്യിൽ സിഗരറ്റ് പിടിച്ചുള്ള ഈ ഫോട്ടോഷൂട്ടിനെക്കുറിച്ച് മനസിലാക്കാൻ ഒരുപാടു പരിശ്രമിക്കേണ്ടി വന്നു വെന്നും ഫോട്ടോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ട് സീരീസിൽ നിന്നും മറ്റൊരു ചിത്രം പങ്കുവച്ച് ഞെട്ടിച്ചിരിക്കുകയാണ് ദുർഗ.

തന്നെ വിമർശിക്കുന്നവരോടുള്ള മറുപടിയുമാണ് താരം തന്റെ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പ്രിയപ്പെട്ട ഹേറ്റേഴ്‌സ് നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരുപാടു കാര്യങ്ങൾ ഇനിയുമുണ്ട്. ക്ഷമയോടെ കാത്തിരിക്കുക. ചിത്രത്തിനൊപ്പം ദുർഗ കുറിച്ചു.

കലാതിലകവും ക്ലാസിക്കൽ ഡാൻസറുമായ ദുർഗ കൃഷ്ണ കോഴിക്കോട് സ്വദേശിനിയാണ്. പ്രദീപ് നായർ സംവിധാനം ചെയ്ത പൃഥ്വീരാജ് ചിത്രമായ വിമാനത്തിലെ നായികയായിക്കൊണ്ടാണ് ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്.

അതേ സമ.ം ഏതൊരു മലയാളിയേയും പോലെ തന്നെ കടുത്ത മോഹൻലാൽ ആരാധികയാണ് ദുർഗ. ആ ആരാധന മനസിൽ കൊണ്ടു നടക്കവെ മോഹൻലാൽ ചിത്രമായ റാമിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുർഗ ഇപ്പോൾ. മോഹൻലാലിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് താരം.

Advertisement