ജ്യോതി കൃഷ്ണയുടെ പുതിയ ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ, വൈറലായി ചിത്രങ്ങൾ

70

2011ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് പന്ത്രണ്ട് എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരസുന്ദരിയാണ് നടി ജ്യോതി കൃഷ്ണ. തൃശ്ശൂർ സ്വദേശിനിയായ ജ്യോതി കൃഷ്ണ പിന്നീട് ഗോഡ് ഫോർ സെയിൽ, ഞാൻ, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

പിന്നീട് വേഷങ്ങൾ കുറഞ്ഞപ്പോൾ ജ്യോതി കൃഷ്ണ സിനിമയിൽ നിന്ന് അവധിയെടുത്തു ദുബായിൽ ഒരു സ്വകാര്യ എഫ് എമ്മിൽ ജോലി ചെയ്തിരുന്നു. ആ സമയത്ത് ജ്യോതി കൃഷ്ണ അരുൺ ആനന്ദരാജുമായി പ്രണയത്തിലാകുകയും തുടർന്ന അവർ വിവാഹിതരാകുകയും ചെയ്തു.

Advertisements

ക്ലാസ്സ്‌മേറ്റ്‌സിലെ റസിയയായി തകർത്തഭിനയിച്ച നടി രാധികയുടെ സഹോദരനാണ് അരുൺ. കഴിഞ്ഞ വർഷം ജൂലൈയിൽ ജ്യോതികൃഷ്ണ ഒരു അമ്മയായിരുന്നു. ധ്രുവ് ശൗര്യ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. പ്രസവത്തെ തുടർന്നു ജ്യോതി കൃഷ്ണയുടെ ശരീര ഭാരം വർധിക്കുകയും താരം നല്ല തടിവെക്കുകയും ചെയ്തിരുന്നു.

അതേ സമയം ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. എന്നാൽ ആ ശരീര ഭാരം കുറച്ചു കിടിലൻ ട്രാൻസ്‌ഫോർമേഷനിൽ എത്തിയിരിക്കുകയാണ് ജ്യോതി കൃഷ്ണ ഇപ്പോൾ . ജ്യോതി കൃഷ്ണ തന്നെയാണ് തടി കുറച്ച ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

മലയാള സിനിമയിലേക്ക് തിരികെ വന്നൂടെ എന്നാണ് പലരും താരത്തിന്റെ കമെന്റ് ബോക്‌സിൽ ചോദിക്കുന്നത്. കമന്റുകൾക്ക് ഒന്നും താരം മറുപടി നൽകിയിട്ടില്ല. കുടുംബത്തോടെ ദുബായിയിൽ തന്നെയാണ് ജ്യോതി ലക്ഷ്മി താമസിക്കുന്നത്.

Advertisement