അച്ഛന് പിറന്നാൾ ദിനത്തിൽ കിടിലൻ സർപ്രൈസ് ഗിഫ്റ്റ് നൽകി ഉണ്ണി മുകുന്ദൻ, കൈയ്യടിച്ച് ആരാധകർ

14

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മലയാള സിനിമയിലെ മസിൽമാൻ എന്ന് അറിയപ്പെടുന്ന ഉണ്ണി മുകുന്ദൻ. നിരവധി ആരാധകരുളള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോളിതാ പിറന്നാൾ ദിനത്തിൽ അച്ഛന് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

അച്ഛനേറെ ഇഷ്ടപ്പെട്ട രണ്ടു ബൈക്കുകളാണ് ഉണ്ണി മുകുന്ദൻ പിറന്നാൾ സമ്മാനമായി നൽകിയിരിക്കുന്നത്.
അച്ഛൻ ഉപയോഗിച്ച് കൈമറിഞ്ഞു പോയ പഴയ മോഡൽ ഹീറോ ഹോണ്ട സിഡി 100 ബൈക്കും ഇതിനൊപ്പം യെസ്ഡി 250 സിസി ബൈക്കും ഉണ്ണി മുകുന്ദൻ സമ്മാനമായി നൽകിയത്.

Advertisements

മുമ്പ് വിറ്റുകളഞ്ഞ ബൈക്കുകളോടുള്ള അച്ഛന്റെ ഇഷ്ടം മനസിലാക്കിയ താരം അതേ പോലുള്ള ബൈക്കുകൾ തന്നെ അച്ഛന് നൽകാൻ തീരുമാനിക്കുകയായിരുന്നു. സിഡി 100 ലഭിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് യെസ്ഡി 250 വാങ്ങിയത്. അപ്പോഴേക്കും സിഡി 100 ഉം ലഭിച്ചു.

ഇതോടെ രണ്ട് ബൈക്കുകളും അച്ഛന് സമ്മാനമായി നൽകുകയായിരുന്നു. ബൈക്കുകളോട് ഏറെ ക്രേസുള്ള വ്യക്തിയാണ് ഉണ്ണി മുകുന്ദനും. പുതിയ ജാവ ബൈക്കിൽ മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഉണ്ണിയുടെ ചിത്രങ്ങളും കുറച്ചുനാളുകൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേ സമയം മാമാങ്കം ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു.
11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്. ഇപ്പോൾ മേപ്പടിയാൻ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി.

Advertisement