ആറ്റ്‌ലി ഷാരുഖ് നയൻതാര ചിത്രത്തിൽ ദളപതി വിജയിയും ഒരു പ്രാധാന വേഷത്തിൽ, ആവേശത്തിൽ ആരാധകർ

82

വമ്പൻ ഹിറ്റുകളായ സൂപ്പർതാര ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് അറ്റ്ലീ. രാജാറാണി എന്ന ചിത്രത്തിലൂടെ തുടങ്ങിയ സംവിധായകൻ ദളപതി വിജയ് നായകനായ സിനിമകളിലൂടെ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ദളപതി വിജയിയെ നായകനാക്കിയുളള മൂന്ന് സിനിമകളും സംവിധായകന്റെ കരിയറിൽ വലിയ വിജയമായി മാറി. തെരി എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് ആദയമായി തമിഴിൽ ഒന്നിച്ചത്. ആദ്യ ചിത്രം സൂപ്പർ ഹിറ്റായ ശേഷം മെർസൽ, ബിഗിൽ എന്നീ തകർപ്പൻ ഹിറ്റ് സിനിമകളും ഈ കൂട്ടുകെട്ടിൽ തമിഴിൽ പുറത്തിറങ്ങി.

Advertisements

മൂന്ന് സിനിമകളും മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ അറ്റ്ലീ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനാണ് സിനിമയിൽ നായകവേഷത്തിൽ എത്തുന്നത്. ഷാരൂഖ് ഖാൻ അറ്റ്ലീ ചിത്രത്തിന് പൂനെയിൽ തുടക്കമായിരിക്കുകയാണ്.

Also Read
മകളെ എത്രമാത്രം ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, മകളെ മറന്നോയെന്ന് ചോദിക്കുന്നവർക്ക് രണ്ടാം ഭാര്യ എലിസബത്തിന്റെ മുന്നിൽ വെച്ച് മറുപടി കൊടുത്ത് ബാല

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ലേഡീ സൂപ്പർസ്റ്റാർ നയൻതാരയാണ് നായികാ വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ സാക്ഷാൽ ദളപതി വിജയിയും അഭിനയിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഇതുസംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ എന്ന പേരിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. 10 ദിവസത്തെ ഷൂട്ടിംഗ് പൂനെയിലും അതിന് ശേഷം മുംബൈയിൽ അടുത്ത ഷെഡ്യൂളും ആരംഭിക്കും.

വിജയ് നായകനായ തെരി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ആറ്റ്ലിയായിരുന്നു. മെർസലിന്റെ റിമേക്കാണ് ഷാരൂഖ് ചിത്രം എന്നും ചില സൂചനകൾ പുറത്തു വന്നിട്ടുണ്ട്. ഇതൊക്കെ മുൻ നിർത്തിയാണ് വിജയ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

നേരത്തെ പ്രഭുദേവ സംവിധാനം ചെയ്ത അക്ഷയ് കുമാർ ചിത്രം റൗഡ് റാത്തോഡിൽ വിജയ് ഒരു ഗാനരംഗത്തിൽ എത്തിയിരുന്നു. ഷാരുഖ് ഖാൻ ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ഷാരുഖിന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read
ലാലേട്ടനെ കണ്ട് കണ്ണിമ ചിമ്മാൻ പോലും മറന്നുപോയി, താൻ ഒരു സ്വപ്നലോകത്ത് ആയിരുന്നു: ദുർഗ്ഗാ കൃഷ്ണ പറയുന്നു

Advertisement