ലാലേട്ടനെ കണ്ട് കണ്ണിമ ചിമ്മാൻ പോലും മറന്നുപോയി, താൻ ഒരു സ്വപ്നലോകത്ത് ആയിരുന്നു: ദുർഗ്ഗാ കൃഷ്ണ പറയുന്നു

226

പ്രദീപ് നായർ സംവിധാനം ചെയ്ത പൃഥ്വീരാജ് ചിത്രമായ വിമാനത്തിലെ നായികയായി ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ.കലാതിലകവും ക്ലാസിക്കൽ ഡാൻസറുമായ ദുർഗ കൃഷ്ണ കോഴിക്കോട് സ്വദേശിനി യാണ്.

വിമാനത്തിന് പിന്നാലെ പ്രേതം 2 അടക്കമുള്ള പല ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തി അരാധകരുടെ പ്രിയതാരമായി ദുർഗ കൃഷ്ണ. ഇക്കഴിഞ്ഞ എപ്രിൽ അഞ്ചിനാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ദുർഗയുടെ വിവാഹം കഴിഞ്ഞത്. നിർമ്മാതാവായ അർജുൻ രവീന്ദ്രനാണ് നടിയെ ജീവിത സഖിയാക്കിയത്.

Advertisements

ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ദുർഗയുടെ കഴുത്തിൽ അർജുൻ താലിചാർത്തിയത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്റ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

Also Read
ആരാധകരെ തീരാ സങ്കടത്തിലാക്കിയ മലയാള സിനിമയിലെ പ്രധാനപ്പെട്ട താര വിവാഹ മോചനങ്ങൾ, കാരണം?

മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന്റെ ഒപ്പം അഭിനയിച്ചതിന്റെ അനുഭവം മുമ്പ് ദുർഗ കൃഷ്ണ പങ്കുവെച്ചതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.. താൻ മോഹൻലാലിന്റെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തോട് കടുത്ത ആരാധനയിലാണെന്നും പലപ്പോവും തുറന്ന് പറയാറുള്ള യുവനടിയാണ് ദുർഗ കൃഷ്ണ.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് ദുർഗ കൃഷ്ണ പറയുന്നത്. പ്രിയ താരത്തിനൊപ്പമുള്ള ആദ്യ പ്രൊജക്റ്റ് കൂടിയായതിനാൽ, താൻ ഒരു സ്വപ്നലോകത്ത് ആയിരുന്നുവെന്ന് നടി പറയുന്നു.

താൻ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്. കണ്ണിമ ചിമ്മാൻ പോലും മറന്നുപോയി. പിന്നീട് തനിക്ക് ലാലേട്ടനുമായി ഒരു സൗഹൃദം വളർത്തിയെടുക്കാൻ കഴിഞ്ഞു. അദ്ദേഹവും തന്നെ ഒരു സഹോദരിയായി കാണുന്നു. ഇപ്പോൾ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാനും അവസരം ലഭിച്ചു.

ഇതിൽ കൂടുതൽ തനിക്ക് ആഗ്രഹിക്കാൻ കഴിയില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ താൻ ഒരേസമയം ആവേശത്തിലും ആശങ്കയിലുമായിരുന്നു. അദ്ദേഹത്തോട് വളരെയധികം ആരാധന ഉള്ളതുകൊണ്ടു തന്നെ കഥാപാത്രമായി മാറാൻ കഴിയുമോ എന്നതായിരുന്നു ആശങ്ക. എന്നാൽ സെറ്റിലെത്തിയതോടെ അതെല്ലാം മാറി.

Also Read
രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ രണ്ടായി പിരിഞ്ഞത് കൊണ്ട് ഇനി ബുദ്ധിമുട്ടാണ്: സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി

ലാലേട്ടനിൽ നിന്ന് ഞാൻ ഒരുപാട് പഠിച്ചു. അദ്ദേഹം സിനിമയെ സമീപിക്കുന്ന രീതി, കഥാപാത്രമായി മാറുന്ന രീതി അങ്ങനെ ഒരുപാട്. ഒരു കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ലാലേട്ടൻ സെറ്റിൽ എങ്ങനെയാണെന്ന് നിരീക്ഷിക്കാൻ തനിക്ക് കഴിഞ്ഞു. ഒരു തരത്തിൽ മാസ്റ്റർ ക്ലാസ് തന്നെയായിരുന്നു എന്നും ദുർഗ പറയുന്നു.

അതേ സമയം വിമാനത്തിന് പുറമെ പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ ഏന്നീ ശ്രദ്ധേയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു ദുർഗ. സിനിമകൾക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവമായിരുന്നു താരം. നടിയുടെ ഗ്ലാമറസ് ചിത്രങ്ങളെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Advertisement