ആരാധകരെ ഏറെ വിഷമിപ്പിച്ച മലയാള സിനിമയിലെ പ്രധാനപ്പെട്ട താര വിവാഹ മോചനങ്ങൾ, കാരണം?

137

സിനിമാ രംഗത്ത് താരങ്ങൾ തമ്മിൽ പ്രണയവും വിവാഹവും വിവാഹ മോചനവും ഒന്നും പുത്തരിയായ വിഷയങ്ങളെ അല്ല. മലയാള സിനിമയിലും നിരവധി താരങ്ങളു സംവിധായകരും ഒക്കെ പ്രണയിച്ച് വിവാഹംകഴിച്ചിച്ചുണ്ട്. ഇപ്പോഴും തങ്ങളുടെ ദാമ്പത്യ ജീവിതം നല്ലരീതിയൽ മിമ്പോട്ട് കൊണ്ടുപോകുന്നവരും ഏറെയാണ്.

എന്നാൽ, ഏറെ ആഘോഷിക്കപ്പെട്ട മലയാള സിനിമയിലെ താരവിവാഹങ്ങളിൽ പലതും പിന്നീട് തകർന്നിരുന്നു. ആരാധകരെ ഏറെ വിഷമിപ്പിച്ച വിവാഹമോചനങ്ങളും അക്കുട്ടത്തിൽ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലതാണ് ഇനി പറഞ്ഞിരക്കുന്നത്.

Advertisement

പ്രിയദർശൻ ലിസി: ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ പ്രിയദർശൻ തന്റെ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ലിസിയെയാണ് വിവാഹം കഴിച്ചത്. 1990 ലാണ് ഇരുവരും വിവാഹിതരായത്. 24 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനു ശേഷം പ്രിയദർശനും ലിസിയും വേർപിരിഞ്ഞു.

മുകേഷ് സരിത: മുകേഷും സരിതയും 1988 ലാണ് വിവാഹിതരായത്. സിബി മലയിൽ ചിത്രം തനിയാവർത്തനത്തിൽ മമ്മൂട്ടിയുടെ നായികയായി സരിത അഭിനയിച്ചിരുന്നു. അതേ സിനിമയിൽ മമ്മൂട്ടിയുടെ അനിയനായിരുന്നു മുകേഷ്. ഈ സെറ്റിൽവച്ചാണ് മുകേഷും സരിതയും വളരെ അടുത്ത സൗഹൃദത്തിലാകുന്നത്. പിന്നീട് മലയാള സിനിമാലോകം മുഴുവൻ ആശീർവദിച്ച് വിവാഹവും.

Also Read
ലവലേശം ഉളുപ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പെണ്ണ്, ഇവൾക്ക് നമ്മൾ ഇത്രയെങ്കിലും പണി കൊടുക്കണ്ടേ, എലീന പടിയ്ക്കലിന് പണികൊടിത്ത് ജിഷിൻ മോഹൻ

വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇരുവരും അത്ര രസത്തിലല്ലെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇരുവരും വേർപ്പെട്ടാണ് താമസിക്കുന്നതെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ 2007 ൽ മുകേഷും സരിതയും നിയമപരമായി ബന്ധം വേർപ്പെടുത്തി. 2013 ൽ മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചു. ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞു. സരിതയ്ക്കും മുകേഷിനും രണ്ട് ആൺമക്കളുണ്ട്. സരിതയ്ക്കൊപ്പമാണ് ഇരുവരും താമസിക്കുന്നത്.

ശ്രീനാഥ് ശാന്തി കൃഷ്ണ: സപ്പോർട്ടിങ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രണ്ട് അഭിനേതാക്കളാണ് ശ്രീനാഥും ശാന്തി കൃഷ്ണയും. 1984 ൽ ഗുരുവായൂർ ക്ഷേത്രത്തിൽവച്ചാണ് ഇരുവരും വിവാഹിതരായത്. 11 വർഷത്തെ കുടുംബജീവിതത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. 1999 ൽ ഇരുവരും വേറെ വിവാഹം കഴിച്ചു.

മനോജ് കെജയൻ ഉർവശി: തൊണ്ണൂറുകളുടെ അവസാനത്തിൽ ഒരുമിച്ച് അഭിനയിച്ചവരാണ് മനോജ് കെ ജയനും ഉർവശിയും. രണ്ടായിരത്തിൽ ആണ് ഇരുവരും വിവാഹിതരായത്. എന്നാൽ, എട്ട് വർഷങ്ങൾക്ക് ശേഷം ഇരുവരും ബന്ധം വേർപ്പെടുത്തി. മകൾ കുഞ്ഞാറ്റ മനോജ് കെ ജയന് ഒപ്പമാണ്.

ഉർവശിയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം മനോജ് കെ.ജയൻ അധികം താമസിയാതെ തന്നെ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. ഉർവശിയും മറ്റൊരു വിവാഹം കഴിച്ചു. ഉർവശി മദ്യപാനത്തിന് അടിമയാണെന്ന് കുടുംബ കോടതിക്ക് പുറത്തുവച്ച് മനോജ് കെ.ജയൻ പറഞ്ഞത് വലിയ വിവാദമായിരുന്നു.

ദിലീപ് മഞ്ജു വാര്യർ: മലയാള സിനിമാലോകത്ത് ഏറെ ചർച്ചയായ വിവാഹവും വിവാഹമോചനവും ആണ് ഇവരുടേത്. സല്ലാപം, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. സിനിമയിലെ സൗഹൃദം പിന്നീട് പ്രണയമായി. ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു.

Also Read
രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ രണ്ടായി പിരിഞ്ഞത് കൊണ്ട് ഇനി ബുദ്ധിമുട്ടാണ്: സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി

1998 ലാണ് ഇരുവരും വിവാഹിതരായത്. മീനാക്ഷിയാണ് ഇരുവരുടെയും ഏകമകൾ. വിവാഹശേഷം മഞ്ജു സിനിമയിൽ നിന്ന് നീണ്ടകാലത്തേക്ക് ഇടവേളയെടുത്തു. എന്നാൽ, വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചനം നേടി. മഞ്ജുവുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. മകൾ മീനാക്ഷി ദിലീപിനൊപ്പമാണ്.

Advertisement