എന്റെ കല്യാണം ഇങ്ങനെയല്ല, ആരു പേടിക്കണ്ട, ഞാൻ ഇയാളെ വിവാഹം ചെയ്തിട്ടില്ല: സത്യം വെളിപ്പെടുത്തി കൃഷണപ്രഭ

205

ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ ഡോ. രജിത് കുമാറും നടി കൃഷ്ണ പ്രഭയും വിവാഹിതരായോ എന്ന സംശയത്തിലാണ് ആരാധകരും സോഷ്യൽ മീഡിയയും. കല്യാണ പൂമാലയും നെറ്റിയിൽ സിന്ദൂരവുമൊക്കെ തൊട്ട് നിൽക്കുന്ന ഇരുവരുടെയും ഫോട്ടോ വൈറലായിരുന്നു. ഇവർ വിവാഹിതരായി എന്ന ക്യാപ്ഷനോടുകൂടിയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചത്.

കഴിഞ്ഞ ദിവസം മുതലായിരുന്നു സാമൂഹമാധ്യമങ്ങളിൽ വൈറലായത് നടി ക്യഷ്ണപ്രഭയുടെയും ബിഗ്‌ബോസ് താരവും അധ്യാപകനുമായ രജിത് കുമാറിന്റെയും വിവാഹചിത്രമായിരുന്നു. കാട്ടുതീ പോലെ പടർന്നുപോയ ചിത്രത്തിന് പിന്നാലെ ഇരുവരും വിവാഹിതരായി എന്ന വാർത്തയും പ്രചരിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ ഊഹോപോഹങ്ങൾക്ക് വിരാമമിട്ട് നടി ക്യഷ്ണപ്രഭ തന്നെ രംഗത്തെത്തി. ഒരു സ്വകാര്യ ചാനലിന്റെ ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകർത്തിയ ചിത്രമാണിതെന്ന് ക്യഷ്ണപ്രഭ വെളിപ്പെടുത്തി.

ചിത്രം പുറത്തു വിട്ട് വസ്തുത വെളിപ്പെടുത്താതെ കൂടുതൽ ആളുകളിലെത്തിക്കാനുള്ള തന്ത്രമായിരുന്നു ചാനലിന്റേതെന്നും ഇന്ന് വിവരം പുറത്തു വിടേണ്ടെന്ന് നിലപാടെടുത്തെങ്കിലും ആരാധകരുടെ ഫോൺ വിളികൾക്കു മറുപടി പറഞ്ഞ് മടുത്ത് രണ്ടു പേർക്കും സത്യം വെളിപ്പെടുത്തേണ്ടി വന്നുവെന്നും നടി തുറന്നു പറഞ്ഞു.

നടി കൃഷ്ണപ്രഭയും രജിത് കുമാറും വിവാഹിതരായോ ഈ ചോദ്യത്തിനൊപ്പം തുളസിമാലയണിഞ്ഞ ഇരുവരുടെയും വിവാഹ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് പ്രചരിച്ചത്. ഈ ചിത്രം കണ്ട് പലരും ഇവരുടെ വിവാഹം കഴിഞ്ഞെന്ന് വിശ്വസിച്ചിരുന്നു.

ഒരു സൂചന പോലുമില്ലാതെ രജിത് സാർ ഇങ്ങനെ പണി പറ്റിക്കുമോ എന്ന് കമന്റിട്ടവരും ഉണ്ട്. ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാർ പ്രധാന കഥാപാത്രമാകുന്ന പരമ്പര ഏഷ്യാനെറ്റിൽ ആണ് സംപ്രേഷണം ചെയ്യുന്നത്.

നടി കൃഷ്ണപ്രഭയാണ് പരമ്പരയിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. സീരിയലിന്റെ പ്രമോ ഉടൻ പുറത്തുവിടുമെന്നാണ് അടുത്ത വ്യത്തങ്ങൾ വെളിപ്പെടുത്തിയത്. എപ്പോഴായിരിക്കും സീരിയലിന്റെ സംപ്രേഷണം എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

ക്യഷ്ണപ്രഭയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല!

എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ:

Advertisement