Home Entertainment

ഞാൻ ഇത്രേം മിസ് ചെയ്യുന്ന വേറൊരാളില്ല, നീ എന്റെയാണ്, എന്റെ മാത്രം: റിമി ടോമിയുടെ വെളിപ്പെടുത്തൽ, ആഹ്ലാദത്തിൽ ആരാധകർ

430

മലയാളി സിനിമാ ടെലിവിഷൻ ആരാധകർ തലമുറ വ്യത്യാസമില്ലാതെ ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് ഗായികയും അവതാരകയും നടിയുമായ റിമി ടോമി. പാട്ടിൽ മാത്രമല്ല നൃത്തം അവതരണം, അഭിനയം എന്നിങ്ങനെ എല്ലാ മേഖലകളിലും റിമി ടോമി തന്റെ അസാധ്യ കഴിവ് തെളിയിച്ചിട്ടുണ്ട്.

നിരവധി ആരാധകരുള്ള റിമി ടോമി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് റിമി. ഇൻസ്റ്റഗ്രാമിൽ സജീവമായ റിമി പിന്നീട് ഒരു യുട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് റിമിയുടെ യുട്യൂബ് ചാനൽ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയായിരുന്നു.

Advertisements

തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങളും സന്തോഷങ്ങളും പാട്ടും പാചക വിശേഷങ്ങളുമെല്ലാം റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് റിമി ടോമി. തന്റെ വർക്കൗട്ട് വീഡിയോകളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇതും നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്.

Also Read
ദുപ്പട്ട കൊണ്ട് മുഖം മറച്ചായിരുന്നു അന്ന് ഞങ്ങൾക്കൊപ്പം മോനിഷ വന്നത്, രണ്ട് ദിവസം കഴിഞ്ഞപ്പോൾ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുായി വിനീത്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റിമി ടോമിയുടെ ഇൻസ്റ്റഗ്രാം വീഡിയോയാണ്. എല്ലാ തവണത്തേയും പോലെ വീഡിയോ വൈറലായിട്ടുണ്ട്. റിമിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ആളെ കുറിച്ചാണ് റിമി പറയുന്നത്. അത് മറ്റാരുമല്ല റിമിയുടെ സഹോദരി റീനു ടോമിയുടെ മകളെയാണ്. കഴിഞ്ഞ വർഷമായിരുന്നു റീനുവിന് കുഞ്ഞ് ജനിച്ചത്. വീട്ടിൽ കുഞ്ഞ് അതിഥി എത്തിയത് റിമി തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

റിമിയെ പോലെ തന്നെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടരാണ്. തന്റ വിശേങ്ങൾക്കൊപ്പം തന്നെ അമ്മയുടേയും കുടുംബാംഗങ്ങളുടേയും വിശേഷം താരം പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലാവാറുമുണ്ട്.

എന്റെ പൊന്നാണ്, ലവ് യൂ കുട്ടിണി, ഇേ്രതം ഞാൻ ഇപ്പോൾ മിസ് ചെയ്യുന്ന വേറൊരാളില്ല. നീ എന്റെയാണ്, എന്റെ മാത്രം’ എന്ന ക്യാപ്ഷനോടെയായാണ് കുഞ്ഞിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിനോടൊപ്പം റിമിയേയും വീഡിയോയിൽ കാണാം. ഏതായാലും കൊച്ചമ്മയുടേയും കുട്ടിമണിയുടേയും വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ആരാധകർക്കൊപ്പം സുഹൃത്തുക്കളും കമന്റുമായി എത്തിയിട്ടുണ്ട്. ഷിയാസ് കരീം, അനുശ്രീ, രഞ്ജിനി ജോസ്, സ്നേഹ ശ്രീകുമാർ തുടങ്ങിയവരെല്ലാം റിമിയുടെ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

Also Read
ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്: തുറന്നു പറഞ്ഞ് ശോഭന

റിമിയെ പോലെ കുട്ടിമണിക്കും സേഷ്യൽ മീഡിയയിൽ ആരാധകരുണ്ട്. കുഞ്ഞ് റീനുവിനെ പോലെ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. കുട്ടിമണി സൂപ്പറാണെന്നും കുഞ്ഞിനോടുള്ള സ്‌നേഹവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. അത് ആരുടെ കുഞ്ഞാണെന്നും ഒരാൾ ചോദിക്കുന്നുണ്ട്. സഹോദരിയുടെ മകളാണെന്ന് റിമി മറുപടിയും നൽകിയിട്ടുണ്ട്.

Advertisement