മലയാളത്തിൽ വീണ്ടുമൊരു ട്വന്റി20, അമ്മയിലെ താരങ്ങൾ ഒന്നടങ്കം ഇറങ്ങുന്നത് ലോക്ക്ഡൗണിൽ ഉണ്ടായ നഷ്ടം നികത്താൻ: സുപ്പർ താരങ്ങളെല്ലാം അണിനിരക്കുന്ന ചിത്രം ഒരുക്കുന്നത് സൂപ്പർ സംവിധായകൻ

82

2008ൽ ജോഷിയുടെ സംവിധാനത്തിൽ സൂപ്പർതാരങ്ങൾ അടക്കമുള്ള മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി പുറത്തിറങ്ങിയ ചിത്രമായിരുന്നു ട്വന്റി 20. തിയ്യറ്ററുകളെ പൂരപറമ്പാക്കി ഇറങ്ങിയ ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്.

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന വമ്പൻ താരനിര ഒന്നിച്ച ട്വന്റി 20യ്ക്ക് മികച്ച വരവേൽപ്പാണ് ആരാധകർ നൽകിയത്. ബോക്സ് ഓഫിസിൽ സൂപ്പർഹിറ്റായ ചിത്രം അന്ന് 30 കോടി രൂപയാണ് നേടിയത്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20.

Advertisements

വീണ്ടും അത്തരമൊരു ചിത്രം വേണമെന്ന് പല ആരാധകരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രശസ്ത താരങ്ങളെല്ലാം അണിനിരക്കുന്ന ഒരു ചിത്രം വീണ്ടും അമ്മയുടെ നേതൃത്വത്തിൽ എത്തുന്നുവെന്നാണ് സൂചന. മലയാളത്തിലെ സൂപ്പർതാരങ്ങളെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് 12 വർഷം മുൻപ് പിറന്ന ട്വന്റി 20 ആരാധകർ ആഘോഷമാക്കിയിരുന്നു.

അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ പ്രതിഫലം വാങ്ങാതെയാണ് താരങ്ങൾ ഇതിൽ പ്രവർത്തിച്ചത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരും, നിർമ്മാണം ദിലീപുമായിരുന്നു.

ഇപ്പോൾ സിനിമ രംഗത്തെ ലോക്ക ഡൗൺ പ്രതിസന്ധി രൂക്ഷമായി ബാധിച്ചതോടെയാണ് പണം സ്വരൂപിക്കാൻ ഇത്തരത്തിൽ വീണ്ടുമൊരു ചിത്രം എടുക്കാൻ അമ്മ തീരുമാനിച്ചത്. ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം 2021 ൽ ആരാധകരിലേക്ക് എത്തിക്കാനാണ് തീരുമാനം.

സിനിമ മേഖലയിലെ പ്രമുഖനാണ് വിവരം പുറത്തുവിട്ടത്. രാജീവ്കുമാറായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. വലിയ താരനിരയെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന തിരക്കഥ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്നും റിപ്പോർട്ടുണ്ട്.

ട്വന്റി 20 പോലെ അമ്മയിലെ അംഗങ്ങളെല്ലാം ചിത്രത്തിന്റെ ഭാഗമാകും. 2008 ൽ ഒരു അമ്മ അംഗം പോലും ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ല. ഇത്തവണയും അങ്ങനെയായിരിക്കും.
2008 ലാണ് അമ്മയ്ക്കു വേണ്ടി ദിലീപ് ട്വന്റി 20 നിർമ്മിച്ചത്. പ്രായമായ അംഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനുള്ള പണം സ്വരൂപിക്കാനായിരുന്നു ഇത്.

ഇത് മികച്ച വിജയമായതോടെയാണ് സിനിമാരംഗം പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്ത് പുതിയ സിനിമ ഒരുക്കാൻ അമ്മ തീരുമാനിച്ചിരിക്കുന്നത്. പ്രായമായ അംഗങ്ങൾക്ക് പെൻഷൻ നൽകുന്നതിനു വേണ്ടി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. എന്നാൽ ട്വന്റി 20 പോലെ അമ്മയ്ക്കു വേണ്ടി ചിത്രം മറ്റാരെങ്കിലും നിർമിക്കുകയാണോ അതോ അമ്മ തന്നെ നിർമാണത്തിലേക്ക് ചുവടുവെക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Advertisement