Home Entertainment

ദുൽഖർ സൽമാന്റെ നായികയാവാൻ വേണ്ടി പ്രതിഫലം കുത്തനെ കുറച്ച് താരസുന്ദരി പൂജ ഹെഗ്‌ഡെ

270

മലയാളത്തിന്റെ യുവതാരവും മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനുമാണ് ദുൽഖർ സൽമാൻ. ആരാധകർ സ്‌നേഹത്തോടെ കുഞ്ഞിക്ക എന്ന വിളിക്കുന്ന ദുൽഖർ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കുലും ബോളിവുഡിലും എല്ലാം താരമാണ്.

അതേ പോലെ ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് നടി പൂജ ഹെഗ്‌ഡെ. സൂപ്പർതാരങ്ങളുടെ നായികയായി എത്തുന്ന താരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. ഒരു സിനിമയ്ക്ക് 2.5 കോടി രൂപയാണ് പൂജ ഹെഗ്‌ഡെ വാങ്ങിക്കുന്നത്.

Advertisements

എന്നാൽ ദുൽഖർ സൽമാന്റെ നായികയാവാൻ പൂജ ഹെഗ്‌ഡെ പ്രതിഫലം വെട്ടി കുറച്ചിരിക്കുകയാണെന്നാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദുൽഖറിനെ നായകനാക്കി തെലുങ്കിൽ ഒരുക്കുന്ന പ്രണയ ചിത്രത്തിലാണ് പൂജ അഭിനയിക്കാനൊരുങ്ങുന്നത്.

ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സിനിമയിലെ നായികയാകാൻ പൂജ ഹെഗ്‌ഡെ പ്രതിഫലം കുറച്ചുവെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാർത്തയിൽ പറയുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്.

1964ന്റെ പശ്ചാത്തലത്തിൽ ഒരു പിരീഡ് ഡ്രാമയായിട്ടാണ് എടുക്കുക. എന്നാൽ പൂജയുടെ കഥാപാത്രത്തെക്കുറിച്ച് വ്യക്തതയില്ല. പൂജ ഹെഗ്‌ഡെ കൂടി വരുന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളേറുകയാണ്. കീർത്തി സുരേഷ് നായികയായ മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ആദ്യമായി തെലുങ്കിലെത്തിയത്.

തമിഴിലും തെലുങ്കിലും ശക്തമായ ആരാധക ബലമുള്ള മലയാളി നടനാണ് ദുൽഖർ. നിലവിൽ പ്രഭാസിന്റെ നായികയായി രാധേശ്യാമിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൂജ ഹെഗ്‌ഡെ.

Advertisement