സീരിയലുകളിലെ ഒരുകാലത്തെ മിന്നുംതാരം നടൻ രാജീവ് റോഷന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ, കണ്ണീർ പരമ്പരകളെ വെല്ലുന്ന ആ യഥാർത്ഥ ജീവിതം ഇങ്ങനെ

90614

കഴിഞ്ഞ ഇരുപത്തിനാല് വർഷത്തേളമായി മലയാള മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ രാജീവ് റോഷൻ. ഒരു നടനാകണം എന്ന് ആഗ്രഹിക്കാത്ത ബിസിനസ് കുടുംബത്തിൽ ജനിച്ച രാജീവ് അഭിനയ ജീവിതത്തിലേക്ക് ചുവട് വച്ചത് യാദൃശ്ചികം എന്ന് തന്നെ പറയാം.

എന്നാൽ സീരിയൽ കഥകളെയും വെല്ലുന്ന ജീവിതമായിരുന്നു രാജീവിന്റേത്. ഒരു മെഗാസീരിയലിനേക്കാൾ സംഭവബഹുലമാണ് രാജീവിന്റെ ജീവിതത്തിലെ വഴിത്തിരിവുകളും കടന്നുവന്ന വീടുകളും. രാജീവ് ആ കഥകൾ പങ്കുവയ്ക്കുന്നു. കാഞ്ഞിരപ്പിള്ളിയായിരുന്നു അച്ഛന്റെ സ്വദേശം. അച്ഛൻ, അമ്മ, മൂന്ന് സഹോദരങ്ങൾ എന്നിവരായിരുന്നു കുടുംബം. അവിടെ റബർ എസ്റ്റേറ്റ് ഒക്കെയുണ്ടായിരുന്നു.

Advertisements

എന്റെ ചെറുപ്പത്തിൽ അച്ഛൻ ബിസിനസ് വിപുലമാക്കാനായി തൃശൂരിലേക്ക് കുടുംബം പറിച്ചുനട്ടു. വീടുവാങ്ങി താമസമാക്കി. ഞാൻ പഠിച്ചതും വളർന്നതുമെല്ലാം തൃശൂരാണ്. അച്ഛൻ ഒരു ടയർ ഫാക്ടറി തുടങ്ങി. പക്ഷേ അധികകാലം മുന്നോട്ടുപോകാനായില്ല. തൊഴിലാളി സമരത്തെ തുടർന്ന് ഫാക്ടറി പൂട്ടേണ്ടിവന്നു.

ഉണ്ടായിരുന്ന കിടപ്പാടം പോലും നഷ്ടത്തിലായ അവസരങ്ങളിൽ വാടകവീടായിരുന്നു പിന്നീട് ഇവർക്ക് ആശ്വാസമായി തീർന്നത്. ഉള്ളതെല്ലാം നഷ്ടത്തിലായതോടെ ഞങ്ങൾ വീടും ഫാക്ടറിയുമെല്ലാം വിറ്റ് എറണാകുളത്തേക്ക് താമസം മാറി. പിന്നീട് കുറച്ചുകാലം വാടകവീടുകളിലായിരുന്നു ജീവിതം. അച്ഛൻ എറണാകുളത്ത് മെഡിക്കൽ ഷോപ്പും സ്‌പെയർ പാർട്‌സ് ബിസിനസും തുടങ്ങി. സഹോദരങ്ങൾ ഓരോരുത്തരായി വിവാഹശേഷം വീടുമാറി താമസമായി.

1998ൽ മരടിൽ സ്ഥലം മേടിച്ചു വീടുവച്ചു. അതൊരു ഭാഗ്യവീടായിരുന്നു. എങ്കിൽ കൂടിയും തുടർച്ചയായി സീരിയലുകൾ വരാൻ ആരംഭിച്ചതോടെ ഷൂട്ടിങ് കൂടുതലും തിരുവനന്തപുരത്തായിരുന്നു. അങ്ങനെ കുടുംബം ഒറ്റയ്ക്കാകുമെന്ന് കരുതി സുരക്ഷയെ കരുതി ആ വീട് വിറ്റു വൈറ്റിലയിൽ ഒരു ഫ്‌ളാറ്റ് മേടിച്ചു.

എന്നാൽ സീരിയലുകൾ ജീവിതത്തിൽ മടുപ്പുളവാക്കിയപ്പോൾ മെച്ചപ്പെട്ട സാനപത്തിക ഭദ്രതയ്ക്ക് വേണ്ടി ബിസിനസിലേക്കിറങ്ങാൻ തന്നെ തീരുമാനമെടുത്തു. വൈറ്റിലയിലെ ഫ്‌ളാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി നേരെ പോയത് ദുബായിലേക്ക്.

അങ്ങനെ അവിടെ ഒരു ഹോട്ടൽ ആരംഭിച്ചു. ഒപ്പം കുടുംബത്തെയും അവിടേക്ക് കൂട്ടി. അതേസമയം അവിടെ നിന്ന് നല്ല സമ്പാദ്യം ഉണ്ടാക്കാം എന്ന ആഗ്രഹം എല്ലാം തന്നെ തകിടം മറിഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യമായിരുന്നു ആ വേളയിൽ അലയടിച്ചത്.

ബിസിനസ് നഷ്ടത്തിലായി ഉള്ള സമ്പാദ്യമെല്ലാം പോയി. വീണ്ടും കുടുംബവുമായി നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. നാട്ടിൽ മൂന്ന് വീട് സ്വന്തമായി ഉണ്ടായിരുന്നിടത്ത് വാടവീട്ടിലേക്ക് ചേക്കേറി. തുടർന്നായിരുന്നു കാര്യസ്ഥൻ സിനിമയിലേക്ക് അവസരം ലഭിക്കുന്നതും. പിന്നാലെ സീരിയലുകൾ വീണ്ടും ജീവിതത്തിന്റെ ഭാഗമാകാൻ ആരംഭിക്കുകയും ജീവിത്തിന് വീണ്ടും അർത്ഥം കണ്ട് തുടങ്ങുകയും ചെയ്തു.

Advertisement