Home Entertainment

സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷും സിനിമയിലേക്ക്, നേരിട്ട് കണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി താര പുത്രന്റെ തുടക്കം

846

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരവും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് രാഷ്ട്രീയത്തിന് വേണ്ടി സിനിമ വിട്ടു നിന്നിരുന്ന അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോൾ സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടു പോവുകയാണ് അദ്ദേഹം.

ഇപ്പോഴിതാ അച്ഛന്റെ പാത പിൻതുടർന്ന് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമയിലേക്ക് എത്തുകയാണ്. സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാൻ എത്തിയിരുന്നു.

Advertisements

മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങിയത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി എല്ലാവിധ വിജയാശംസകളും നേർന്നു. കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് അഭിനയിക്കുന്നത്.

Also Read
അടുത്ത കുഞ്ഞിനെ കുറിച്ച് ടോഷ് ക്രിസ്റ്റി, ആദ്യത്തേതിന്റെ ക്ഷീണം ഒന്നു മാറട്ടെ എന്ന് ചന്ദ്രാ ലക്ഷ്മൺ

സുരേഷ് ഗോപിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ മാധവ് സരേഷ് അവതരിപ്പിക്കും. അനുപമ പരമേശ്വരൻ ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. അതേ സമയം നേരത്തെ സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ മാധവ് അഭിനയിച്ചിരുന്നു.

ആരും തിരിച്ചറിയാതെ പോയ സീനിന്റെ മേക്കിംഗ് വീഡിയോ പിന്നീട് പുറത്ത് ഇറങ്ങിയതോടെയാണ് അത് മാധവ് സുരേഷ് ആണെന്ന് ആരാധകർ മനസിലാക്കിയത്. അതേ സമയം സുരേഷ് ഗോപിയുടെ മുത്ത മകൻ ഗോകുൽ സുരേഷ് മലയാള സിനിമയിലെ അറിയപ്പെടുന്ന യുവനടനാണ്.

ഇതിനോടകം നിരവധി സിനിമകളിൽ നായകനായും സഹനടനായും ഗോകുൽ അഭിനയിച്ചു കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ പാപ്പൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ സുരേഷ് ഗോപിയുടെ ഒപ്പം പ്രധാന വേഷത്തിൽ ഗോകുലും എത്തിയിരുന്നു.

Also Read
കൊഞ്ചിക്കുഴയാറൊന്നുമില്ല, പക്ഷേ അദ്ദേഹത്തിന് സ്‌നേഹമുണ്ടായിരുന്നു, ഉണ്ടാക്കിയ സ്വത്തുക്കളെല്ലാം മല്ലികക്ക് മാത്രമാണെന്ന് എപ്പോഴും പറയും, സുകുമാരന്റെ ഓര്‍മ്മകളില്‍ മല്ലിക

Advertisement