ഒടുവിൽ ഏറെ നാളായുള്ള ആ ആഗ്രഹം സഫലമായി, സന്തോഷ വാർത്ത അറിയിച്ച് ലക്ഷ്മി പ്രിയ, ആശംസകളുമായി ആരാധകർ

1875

മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച് വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരമാണ് നടി ലക്ഷ്മി പ്രിയ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയ താരം മിനിസ്‌ക്രീനിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല.

നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

Advertisements

തന്റെ നിലപാടുകൾ മുഖം നോക്കാതെ തന്നെ തുറന്ന് പറയുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ലക്ഷ്മി. അതിന്റെ പേരിൽ പലപ്പോഴും താരത്തിന് പല തരത്തിൽ ഉള്ള വിമര്ശനങ്ങളൂം നേരിടേണ്ടി വന്നിട്ടുണ്ട്. പല സാഹചര്യങ്ങളിലും താരത്തിന് പല തരത്തിലും ഉള്ള സൈബർ ആ ക്ര മണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെ ഒക്കെ വളരെ ശക്തമായി തന്നെ നേരിടാനും താരത്തിന്റെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

Also Read
ഗോകുലിന്റെ ആ സിനിമ കണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി, അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെ ഇരിക്കുന്നത് കുഞ്ഞിന് മാനസിമായി പ്രയാസമുണ്ടാക്കി: സുരേഷ് ഗോപി

ഇപ്പോഴിതാ തന്റെ പുതിയ സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. ഏറെ നാളായുള്ള തന്റെ ആഗ്രഹം ആയിരുന്നു സ്വന്തമായി ഒരു പ്രൊഡക്ഷൻ എന്നും ഇപ്പോൾ കുറച്ച് സുഹൃത്തുക്കളുമായി ചേർന്ന് പുതിയ ഒരു പ്രൊഡക്ഷൻ ആരംഭിച്ചതിന്റെയും സന്തോഷം ആണ് ലക്ഷ്മി പ്രിയ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

തന്റെ ഫേസ്ബുക് പോസ്റ്റിൽ കൂടി ആണ് ലക്ഷ്മി പ്രിയ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. അതിനോടൊപ്പം തന്നെ നായികയെ തിരയുന്ന പോസ്റ്റും ലക്ഷ്മി പ്രിയ പങ്കുവെച്ചിരുന്നു. ലക്ഷ്മി പ്രിയയുടെ പുതിയ സംരംഭത്തിന് തിരവധി പേരാണ് ആശംസകളുമായി എത്തിയത്.

ലക്ഷ്മി പ്രിയയുടെ പോസ്റ്റ് ഇങ്ങനെ:

ഏറെ നാളുകൾ ആയുള്ള ആഗ്രഹം ആണ് സ്വന്തം പ്രൊഡക്ഷൻ എന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ലക്ഷ്മി തന്റെ പോസ്റ്റ്ആരംഭിക്കുന്നത്. എന്നാൽ ഇപ്പൊ അത് സാധ്യമായിരിക്കുന്നു എന്നും ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്നുള്ള സംരംഭം ആണ് ഇതെന്നുമാണ് ലക്ഷ്മി പറയുന്നത്. ആലപ്പുഴക്കാരുടെ സ്വന്തം പ്രൊഡക്ഷൻ കൂടി ആണിത്. ബാക്കി വിവരങ്ങൾ പിന്നാലെ പറയാം.

ഇപ്പോൾ പറയാൻ വന്നത് ഞങ്ങൾക്ക് ഒരു നായികയെ വേണം, ഒരു സുന്ദരിക്കുട്ടി. വലിയ കണ്ണുകളും മുഖ ശ്രീയുമുള്ള ആൾ ആയിരിക്കണം എന്നുമാണ് താരം പറയുന്നത്.നല്ല പൊക്കം വേണം. മെലിഞ്ഞ കുട്ടി ആവണം പ്രായം 18 മുതൽ 28 വരെ ആവാം.അത്തരത്തിൽ ഒരു സുന്ദരിക്കുട്ടിയെ നിങ്ങൾക്ക് അറിയാം എങ്കിൽ യാതൊരു വിധ ഫോട്ടോ ഷോപ്പികളുമില്ലാത്ത, മാന്യമായി വസ്ത്രം ധരിച്ച ഫോട്ടോകൾ ഇനി പറയുന്ന വാട്‌സപ് നമ്പറിൽ അയയ്ക്കുക എന്നുമാണ് ലക്ഷ്മി കുറിച്ചത്.

Also Read
അത്തരം ചെറിയ പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത്, ലിസ്സി എന്നെ കുറിച്ച് പറഞ്ഞത് കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി: വൈറലായി പ്രിയദർശന്റെ വാക്കുകൾ

ഒപ്പം റീൽ, ടിക് ടോക് ഒന്നുമല്ലാതെ നിങ്ങൾ സ്വഭാവികമായി അഭിനയിച്ച എന്തെങ്കിലും ഭാഗം കൂടി ചേർക്കണം എന്നും താരം കൂട്ടിച്ചേർത്തു. ഇപ്പൊ ഞങ്ങൾക്ക് നായികയെ മാത്രം മതി, അതിനാൽ അവർ മാത്രം കോൺടാക്ട് ചെയ്താൽ മതിയാവും ..ഫോൺ നമ്പർ 9446230663 എന്നുമാണ് ലക്ഷ്മി കുറിച്ചത്.

Advertisement