ഹോട്ട് ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് രചനാ നാരായൺകുട്ടി, കണ്ണുതള്ളി ആരാധകർ, ഫോട്ടോസ് വൈറൽ

457

2001 ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് രചന നാരായണൻകുട്ടി. പിന്നീട് 2003 ൽ അടൂർ ഗോപാലകൃഷ്ണന്റെ നിഴൽകൂത്ത് എന്ന സിനിമയിൽ രചന അഭിനയിച്ചു.

അതിന് ശേഷം സഹോദരനൊപ്പം ദുബായിയിൽ ആയിരുന്ന രചന വിവാഹിതയായെങ്കിലും പെട്ടെന്ന് തന്നെ ആ ബന്ധം പിരിഞ്ഞു. പിന്നീട് തൃശ്ശൂരിലെ ഒരു സ്‌കൂളിൽ അധ്യാപികയായി. അവിടെ നിന്നുമാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്.

Advertisements

മികച്ച ഒരു മോഹനിയാട്ടം നർത്തകികൂടിയായ രചന നാരായണൻകുട്ടി മഴവിൽ മനോരമയിലെ മറിമായതിലൂടെയാണ് മലയാളികൾക്ക് സുപരിചിതയായി മാറിയത്. ഒരു എപ്പിസോഡിൽ അഭിനയിക്കാൻ വേണ്ടി വന്ന് പിന്നീട് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടപ്പോൾ മറിമായത്തിൽ സ്ഥിരം കഥാപാത്രമായി മാറുകയായിരുന്നു.

പിന്നീട് ജയറാമിന്റെ നായികയായി ലക്കിസ്റ്റാർ എന്ന സിനിമയിൽ കൂടി എത്തിയതോടെ രചനയുടെ ജാതകം തന്നം മാറിമറിഞ്ഞു. കോമഡി കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ രചന പിന്നീട് സിനിമയിലേക്ക് വരികയും ധാരാളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

മറിമായത്തിലെ വത്സല മാഡത്തെ പ്രേക്ഷകർ ഇഷ്ടപെട്ട തുടങ്ങിയപ്പോൾ തൊട്ടാണ് രചന സിനിമയിൽ സജീവമായത്. ലിജോ ജോസ് പല്ലിശേരിയുടെ ആമേനിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടി രചന.

മുപ്പതിൽ അധികം സിനിമകളിൽ അഭിനയിച്ച രചന നിരവധി ടെലിവിഷൻ പരിപാടികളും രചന ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരു നടിയാണ് രചന. അതും വളരെ മുമ്പ് തൊട്ട് തന്നെ പോസ്റ്റുകളും ഫോട്ടോസുമൊക്കെ ഇടുന്ന ഒരാളാണ് രചന.

കുട്ടികാലം മുതൽ നൃത്തം അഭ്യസിക്കുന്ന രചന ഡാൻസ് ഫോട്ടോസും വീഡിയോസും അതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിച്ച് ഗ്ലാമറസ് ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ് രചന.

താരത്തിന്റെ ഈ വ്യത്യസ്തമായ മേക്കോവറിന് പിന്നിൽ പ്രവർത്തിച്ചത് നോബിൾ പൗലോസാണ്.ഗിരീഷ് ഗോപിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.നാടൻ വേഷങ്ങളിൽ സിനിമയിൽ കണ്ടിട്ടുള്ള രചന ഗ്ലാമറസായി കാണുന്നത് ഇതാദ്യമാണ്. നിരവധി താരങ്ങളും ആരാധകരും ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

Advertisement