എല്ലാത്തിനും രോഹിത്താണ് കാരണം, അവൻ ഒറ്റൊരുത്തൻ കാരണമാണ് ഞാനിങ്ങനെ ആയി പോയത്: എലീന പടിയ്ക്കൽ

90

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ബിഗ്ബോസ് താരവുമായി എലീന പടിക്കൽ വിവാഹിതയാവുകയാണ്. അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് രോഹിത്തുമായി താരത്തിന്റെ വിവാഹം.

ഇപ്പോൾ രോഹിത്തിനെ കുറിച്ചും, രോഹിത്ത് എത്തിയ ശേഷം തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് എലീന പടിക്കൽ. നല്ല ബോൾഡായി കാര്യങ്ങൾ ചെയ്യാറുള്ള എലീന വിവാഹിതയാവുന്നു എന്ന് കേട്ടപ്പോൾ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചവരാണ് ആരാധകർ.

Advertisements

ആൺകുട്ടികളെ പോലെ നടന്ന തന്റെ ഉള്ളിലെ പെണ്ണിനെ പുറത്ത് കൊണ്ട് വന്ന ചില നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോൾ. പിന്നെ ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം രോഹിത് തന്നെയാണെന്നും ഒരു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ എലീന സൂചിപ്പിക്കുന്നു.

എല്ലാത്തിനും രോഹിത് ആണ് കാരണം. അവൻ ഒറ്റൊരുത്തൻ കാരണമാണ് ഞാനിങ്ങനെ ആയി പോയതെന്ന് തമാശരൂപേണ എലീന പറയുന്നു. രോഹിത്തിനോട് ആദ്യം നോ പറഞ്ഞെങ്കിലും പിന്നീടത് യെസ് ആയി. അതോടെ എന്റെ വസ്ത്രത്തിലടക്കം നീ ഇങ്ങനെ ആവണമെന്ന് പറഞ്ഞ് മാറ്റി എടുത്തത് രോഹിത്ത് ആണ്.

അധികമൊന്നും മാറിയിട്ടില്ലെങ്കിലും പെൺകുട്ടികളെ പോലെ നടക്കാൻ തുടങ്ങി. ആൺകുട്ടികളെ പോലെ നടക്കുന്നു എന്ന് പറഞ്ഞാലും ഒരു പെൺകുട്ടി പെണ്ണ് ആവുന്ന സമയത്തെ കുറിച്ച് കൂടി എലീന വെളിപ്പെടുത്തിയിരുന്നു. ഒന്ന് പെണ്ണ് കാണാൽ ചടങ്ങാണ്. അത് ഞാൻ ഭയങ്കരമായിട്ട് അനുഭവിച്ച ആളാണ്. ഞാൻ ബോൾഡാണ്, സ്മാർട്ടാണെന്നൊക്കെ പറഞ്ഞാണ് നിന്നിരുന്നത്.

ഒരീസം രോഹിത് വിളിച്ചിട്ട് എന്റെ വീട്ടുകാർ വരുന്നുണ്ടെന്ന് പറഞ്ഞതോടെ എനിക്ക് പെട്ടെന്ന് പനിയും വെപ്രാളവുമൊക്കെ വന്നു. എത്രയൊക്കെ ബോൾഡായി നിന്നാലും അങ്ങനെത്തെ ടൈമിൽ നമ്മുടെ ഉള്ളിലെ പെണ്ണ് പുറത്ത് വരും. രണ്ടാമത്തേത് വിവാഹ നിശ്ചയത്തിനാണ്. അതുപോലെ ഡ്രസ്സും മേക്കപ്പുമൊക്കെ ഇട്ട് കണ്ണാടിയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ എൻഗേജഡ് ആവാൻ പോവുകയാണെന്ന തോന്നൽ വരും.

റിങ് ഒക്കെ ഇട്ട് വീണ്ടും പാട്ട് വെച്ചപ്പോഴെക്കും നമ്മൾ പഴയ ആളിലേക്ക് തിരികെ എത്തും. മുന്നോട്ട് ഇനി ഒരു ഭാര്യയായി കഴിയുമ്പോൾ ഉത്തരവാദിത്വങ്ങളൊക്കെ ഏറ്റെടുക്കണമെന്ന് തോന്നിയിട്ടില്ല.
ഒരു സ്ത്രീ എന്ന നിലയിൽ ചെയ്യേണ്ടതെല്ലാം ചെയ്യും.

വീട്ടിലാണെങ്കിലും എനിക്ക് അങ്ങനെ പരിശീലനം കിട്ടിയിട്ടുണ്ട്. പുതിയൊരു കുടുംബത്തിലേക്ക് പോവുകയാണ്. അവിടെ അച്ഛൻ, അമ്മ, അവരുടെ ഫാമിലി മെംബേർസിനെയൊക്കെ നോക്കേണ്ടത് മറ്റൊരു രീതിയിലായിരിക്കും. അതൊക്കെ അവിടെ ചെന്ന് പഠിച്ച് അഡ്ജസ്റ്റ് ചെയ്ത് പോവുമെന്നും എലീന പറയുന്നു.

Advertisement