ആ പരിപാടി കാണുന്നത് പോലും എന്നെ കൊണ്ട് നടക്കാത്ത കാര്യമാണ്, ദയവു ചെയ്തു എന്നെ ഒഴിവാക്കണം: രശ്മി ആർ നായർ

129

മനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ മലയാളം പതിപ്പ് മുന്നാം എഡീഷൻ ഏഷ്യാനെറ്റ് ചാനലിൽ ഉടൻ ആരംഭിക്കുന്നു എന്ന വാർത്തകൾ പുറത്തുകഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏര്‌റവും ചർച്ചാ വിഷയം ബിഗ് ബോസ് സീസൺ 3 യെ കുറിച്ചാണ്.

ബിഗ് ബോസിന്റെ ഒന്നാംഭാഗം മാത്രമാണ് 100 ദിവസം വരെ പോയത്. മത്സരം മുറുകിയപ്പോൾ സീസൺ 2 നിർത്തി വയ്ക്കുകയായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധികൾക്ക് ശേഷം വീണ്ടും ഷോ 3ആരംഭിക്കുകയാണ്.

Advertisements

അതിനാൽ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സീസൺ 3നായി കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗത്തേയും പോലെ മൂന്നാം സീസണും മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്.

ബിഗ് ബോസ് സീസൺ 3 യുടെ പോസ്റ്ററുകളും പ്രമോ വീഡിയോയും സോഷ്യൽ മീഡിയയിൽ സജീവമാണ്.
രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന മത്സരമായത് കൊണ്ട് തന്നെ അവസാനം മാത്രമേ മത്സാരാർഥികളെ കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ. എങ്കിലും സോഷ്യൽ മീഡിയയിൽ ചില പ്രമുഖരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ഒരു പേരാണ് പ്രശസ്ത ആക്ടിവിസ്റ്റു മോഡലുമായ രശ്മി ആർ നായരുടേത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രശ്മി നായർ തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു രശ്മി നായരുടെ പ്രതികരണം.

വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാർക്കറ്റു ചെയ്യുന്ന ഒരു ടെലിവിഷൻ പരിപാടി കാണുന്നത് പോലും എന്നെ കൊണ്ട് നടക്കാത്ത കാര്യമാണ് പിന്നാണ് അതിൽ പങ്കെടുക്കുന്നത്. പോസ്റ്റർ പ്രചാരകർ ദയവു ചെയ്തു എന്നെ ഒഴിവാക്കണം എന്നായിരുന്നു രശ്മി നായരുടെ കുറിപ്പ്.

ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറലായിട്ടുണ്ട്. രശ്മി നായരെ കൂടാതെ നടൻ വിവേക് ഗോപന്റെ പേരും ഉയർന്ന് കേട്ടിരുന്നു. താനും ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ച് നടനും രംഗത്തെത്തിയിരുന്നു. ഒരു വാർത്ത പങ്കുവെച്ച് കൊണ്ടായിരുന്നു വിവേക് ഗോപന്റെ പ്രതികരണം.

ബിഗ് ബോസ് സീസൺ 3ന് തുടക്കമാകുന്നു മത്സരാർത്ഥികൾ ഇവർ എന്ന വാർത്തയാണ് വിവേക് ഗോപൻ പങ്കുവെച്ചിരിക്കുന്നത്. ഇത് വ്യാജ വാർത്തയാണ്, ബിഗ് ബോസിലേക്ക് വരുന്നില്ല എന്നാണ് വിവേക് ഗോപൻ പറഞ്ഞത്.

പ്രമുഖ ബിസിനസ്സ്മാനും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിന്റെ പേരും ഉയർന്നിരുന്നു. എന്നാൽ ഇദ്ദേഹവും എത്തുന്നില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. നടി അർച്ചന കവിയും താൻ മൽസരാർഥിയല്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ നോബി ബിഗ് ബേസ് സീസൺ 3 യിൽ എത്തുന്നു എന്നുള്ള വാർത്ത പ്രചരിക്കുന്നുണ്ട്. ഇതിൽ താരത്തിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

Advertisement