എല്ലിന്റേയും പല്ലിന്റേയും എണ്ണം അതേപോലെ നിലനിർത്തി കൊണ്ട് 365 ദിവസങ്ങൾ; വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ കുറിച്ച് നടൻ സ്റ്റെബിൻ, അതൊക്കെ പോവാൻ ഇനീം സമയമുണ്ടല്ലോ എന്ന് ആരാധകർ

265

സീരിയൽ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പിയപ്പെട്ട താരമാണ് നടൻ സ്റ്റെബിൻ ജേക്കബ്. ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പബരത്തി എന്ന സീരിയലിലെ നായക കഥാപാത്രമായ ആനന്ദ് നാരായണനായി ആണ് സ്റ്റെബിൻ ജേക്കബ് ആരാധകർക്ക് മുന്നിൽ എത്തുന്നത്.

ഇതേ സീരിയലിലെ കല്യാണിയും ആനന്ദും പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ്. അതേ സമയം യഥാർഥ ജീവിതത്തിലെ തന്റെ പ്രിയതമയെ കുറിച്ച് സ്റ്റെബിൻ പലപ്പോഴും തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഭാര്യ വിനീഷയ്ക്കൊപ്പം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം. സോഷ്യൽ മീഡിയ പേജിലൂടെ വിവാഹഫോട്ടോ പങ്കുവെച്ചതിനൊപ്പം ഈ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ചും നടൻ പറഞ്ഞിരുന്നു.

Advertisements

രസകരമായ ക്യാപ്ഷൻ നൽകി കൊണ്ടാണ് ഫോട്ടോയുമായി സ്റ്റെബിൻ ജേക്കബ് എത്തിയത്. ഇതിന് താഴെ ആശംസകൾ അറിയിക്കുന്നതിനൊപ്പം നിരവധി കമന്റുകളുമായി ആരാധകരും വന്ന് കൊണ്ടിരിക്കുകയാണ്. പല്ലിന്റേയും എല്ലിന്റേയും എണ്ണം അതേപോലെ നിലനിർത്തി കൊണ്ട്, സുന്ദരമായ 365 ദിനങ്ങൾ ലവ് യു മൈ സ്വീറ്റി പൈ. എന്നാണ് സ്റ്റെബിൻ വിവാഹ വാർഷികത്തിന് പങ്കുവെച്ച ചിത്രത്തിന് ഒപ്പം കുറിച്ചത്.

ഈ പറഞ്ഞ കാര്യങ്ങളൊക്കെ പോവാൻ ആണെങ്കിൽ ഇനിയും സമയം ഉണ്ടല്ലോ എന്നാണ് പോസ്റ്റിന് താഴെ വരുന്ന ചില കമന്റുകളിലൂടെ ആരാധകർ പറയുന്നത്. അതേ സമയം സ്റ്റെബിനും വിനീഷയ്ക്കും വിവാഹ വാർഷിക ആശംസകൾ അറിയിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. 2021 ഫെബ്രുവരി ഏഴിനാണ് സ്റ്റെബിനും വിനീഷയും വിവാഹിതരാവുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങളുടെ വിവാഹം.

പിന്നീട് യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ഇരുവരും എത്തുന്നതും പതിവായിരുന്നു. ഇന്റർകാസ്റ്റ് മ്യാരേജ് ആയത് കൊണ്ട് രണ്ട് വീട്ടിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി താരങ്ങൾ മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന് പറഞ്ഞതോട് കൂടിയാണ് വീട്ടുകാർ അതാരാണെന്ന് അന്വേഷിച്ചത്. രണ്ട് പേരും വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല.

Also Read
ഒരു സൂപ്പർ നാച്ചുറൽ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്, ആക്ഷൻ രംഗങ്ങളിൽ മോഹൻലാലിനെ വെല്ലാൻ ഇനിയൊരാൾ ഉണ്ടാകേണ്ടിയിരിക്കുന്നു: പ്രമുഖ സംവിധായകൻ

എന്നാൽ എല്ലാവരും സമ്മതിച്ചതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ വിവാഹം വളരെ പെട്ടെന്ന് നടത്തിയതാണെന്നാണ് താരങ്ങൾ പറഞ്ഞത്. കല്യാണത്തിന് രണ്ട് ദിവസം മുൻപ് സീരിയൽ ഷൂട്ടിങ് നിർത്തി വന്നു. ശേഷം രണ്ട് ദിവസം കൊണ്ട് തിരിച്ച് പോവുകയും ചെയ്തു.

വിവാഹത്തിന് തനിക്ക് നാല് ദിവസം മാത്രമേ ലീവ് കിട്ടിയിരുന്നുള്ളു എന്നാണ് നടൻ പറഞ്ഞിട്ടുള്ളത്. തന്റെ ഒരു സുഹൃത്തിന്റെ അടുത്ത സുഹൃത്തായിരുന്നു വിനീഷ. ആ സുഹൃത്തിലൂടെയാണ് വിനീഷയുമായി പരിചയപ്പെടുന്നത്. പിന്നീട് പലപ്പോഴായി കണ്ടുമുട്ടലുകൾ വന്നതോടെ ഒത്തിരി സംസാരിച്ചു. ഫോൺ നമ്പർ കിട്ടിയതോടെ കൂടുതൽ സംസാരവും ഫോണിലൂടെയായി.

മെസേജ് അയച്ചും ഫോണിൽ വിളിച്ചും സംസാരിച്ച് തുടങ്ങി. ആദ്യം കണ്ടപ്പോൾ വിവാഹം കഴിക്കുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് താരങ്ങൾ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല പ്രണയമായതിന് ശേഷം തങ്ങൾ കാര്യമായി കറങ്ങി നടന്നിട്ടൊന്നും ഇല്ലെന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്. സംസാരിച്ച് തുടങ്ങിയപ്പോൾ രണ്ടാൾക്കും ഒരു വൈബ് കിട്ടി എന്നല്ലാതെ തങ്ങൾ പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ല.

Also Read
തന്റെ ഏറെ നാളത്തെ ആഗ്രഹം സാധ്യമായി ; ഇത് എന്റെ രക്തത്തിലുള്ളതാണെന്ന് വീണ നായർ

ഇഷ്ടമാണെന്ന് ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു എന്ന് മാത്രം. ചേട്ടായിക്ക് എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടോന്ന് ഒരിക്കൽ വിനീഷ ചോദിച്ചിരുന്നു. വളരെ കുറച്ച് കാലത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചു. ഇപ്പോൾ ഭീകരമായി പ്രണയിച്ച് തുടങ്ങിയെന്നുമാണ് വിവാഹത്തിന് ശേഷം നൽകിയൊരു അഭിമുഖത്തിലൂടെ സ്റ്റെബിൻ പറഞ്ഞത്.

Advertisement