ആദ്യ ഭർത്താവ് സഞ്ജയിനോട് തനിക്ക് ഇപ്പോഴും പഴയ പ്രണയം ഉണ്ട്: തുറന്നു പറഞ്ഞ് സുപർണ

519

ഭരതൻ എന്ന ക്ലാസ്സിക് സംവിധായകൻ എംടിയുടെ രചനയിൽ ഒരുക്കിയ വൈശാലിയും പി പത്മരാജൻ എന്ന സൂപ്പർ സംവിധായകൻ എഴുതി സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വനും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ പെട്ട സിനിമകളാണ്. ഈ രണ്ടു ചിത്രങ്ങളിലും നായകയായി എത്തി മലയാളി മനസ്സിനെ കീഴടക്കിയ താരമാണ് സുപർണ ആനന്ദ്.

പി പത്മരാജൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ് ഞാൻ ഗന്ധർവ്വൻ. നിതീഷ് ഭരദ്വാജ്, സുപർണ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വൈശാലി. ഇതിലും നായിക സുപർണയായിരുന്നു.

Advertisements

Also Read
എനിക്ക് വേണ്ടി ശ്രീക്കുട്ടൻ ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്: ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ലേഖാ ശ്രീകുമാർ

ഇരു ചിത്രങ്ങളിലും സുപർണയുടെ കഥാപാത്രങ്ങളെ മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. വൈശാലിയിലൂടെയാണ് സുപർണ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഞാൻ ഗന്ധർവനാണ് സുപർണയുടെ അവസാന മലയാള ചിത്രം. നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, വിറ്റ്നസ്, ഉത്തരം എന്നീ മലയാള സിനിമകളിലും സുപർണ അഭിനയിച്ചിട്ടുണ്ട്.

വൈശാലിയിൽ ഋഷിശൃംഗനായി എത്തിയ സഞ്ജയ് മിത്രയും സുപർണയും പ്രണയത്തിലാവുകയും ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഈ ദമ്പതികൾക്ക് രണ്ട് കുട്ടകളുണ്ട്. എന്നാൽ ഇരുവരും 2007ൽ വിവാഹ മോചനം നേടി. അഭിപ്രായ വ്യത്യാസം കൂടി വന്നതോടെ വിവാഹമോചിതരാകുക ആയിരുന്നു.

എന്നാൽ ഇപ്പോഴും തനിക്ക് മനസിൽ സഞ്ജയിനോട് പഴയ പ്രണയം ഉണ്ടെന്ന് പറയുകയാണ് സുപർണ. വിവാഹ മോചനത്തിന് പിന്നാലെ ഇരുവരും പുനർ വിവാഹിതരായിരുന്നു. തന്റെ മക്കളുടെ നല്ല അമ്മയാണ് സുപർണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപർണ്ണ നോക്കി വളർത്തിയത്.

അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഭർത്താവായ സഞ്ജയ് പറഞ്ഞു. ഞങ്ങളുടെ ഇടയിൽ ശത്രുതയില്ലെന്നും സഞ്ജയ് പറയുന്നു. തന്റെ മൂത്തമകനെ കണ്ടാൽ സഞ്ജയ്യെ പോലെ തന്നെയാണെന്നും, പിരിഞ്ഞു കഴിയുകയാണെങ്കിലും ഇഷ്ടപ്പെട്ടയാൾ സന്തോഷമായി കഴിയുന്നത് കാണുന്നത് സന്തോഷമാണെന്നും ‘ സുപർണ പറയുന്നു.

Also Read
ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ലമുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം, കഴിഞ്ഞ ജന്മത്തിലെന്തോ ബന്ധം ഞങ്ങൾ തമ്മിലുണ്ടാകും: സീമ ജി നായർ

സിനിമയിലേക്ക് തിരിച്ചു വരാൻ തയാറെടുക്കുന്ന സമയത്താണ് രണ്ടാമതും വിവാഹിതയാകുന്നത്. അധികം വൈകാതെ കുട്ടികളയായതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും സുപർണ പറഞ്ഞു. ഇപ്പോൾ ബോംബെയിൽ കുടുംബത്തിനൊപ്പം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയാണ് സുപർണ ആനന്ദ്.

Advertisement