ഈ ആണുങ്ങളെല്ലാം വെറും വൃത്തികെട്ടവർ, ഒന്നിൽ ഒതുങ്ങാത്ത ആർത്തിയാണവർക്ക്; പലപ്പോഴും ചെരുപ്പൂരി അടിക്കാൻ തോന്നിയിട്ടുണ്ട്; പുരുഷൻമാർക്ക് എതിരെ പൊട്ടിത്തെറിച്ച് നിത്യ മേനോൻ

58

തെന്നിന്ത്യൻ താര സുന്ദരി നിത്യമേനോൻ അഭിനയതികവുകൊണ്ട് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത നടിയാണ് . ഇപ്പോൾ കൂടുതലായും അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കുന്ന നിത്യ അടുത്തിടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

ഇപ്പോൾ ഒരു അഭിമുഖത്തിൽ ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് നടി. ആദ്യത്തെ എന്റെ ഒരു പ്രണയം മുറിപ്പെട്ടു പോയ ഹൃദയവ്യഥയിൽ നിന്നും ഞാനിപ്പോഴും മോചിതയായിട്ടില്ല. തുടർന്ന് കുറേക്കാലം പുരുഷന്മാരെ എനിക്ക് വെറുപ്പായിരുന്നു. ആ വെറുപ്പ് ഇന്നും തുടരുന്നു.

Advertisements

ഒന്നിൽ ഒതുങ്ങാത്ത ആർത്തിയാണ് ഇക്കൂട്ടർക്ക്. നശിച്ച ജന്മങ്ങൾ. തെലുങ്കിലെ പ്രശസ്ത നാടക കുടുംബം ശിഥിലമായത് ഞാൻ കാരണമാണെന്ന് വരെ പറഞ്ഞു. ഞങ്ങൾ ജോഡിയായി അഭിനയിച്ച ഒരു സിനിമ റിലീസായതു കാരണമാണ് അങ്ങനെയൊരു വാർത്ത പരന്നത്.

അന്ന് ഞാൻ അനുഭവിച്ച വേദന വാക്കുകളിൽ ഒതുങ്ങുന്നതല്ലായിരുന്നു. ഇതേക്കുറിച്ച് ആരോടും വിശദീകരണം നൽകാൻ ഞാൻ തയ്യാറല്ല. ആ നടൻ വിവാഹമോചനം നേടി വളരെ നാളുകൾ കഴിഞ്ഞിരിക്കുന്നു. എന്റെ ലോകം എനിക്ക് മാത്രമാണ് സ്വന്തം.

വിവാഹം ചെയ്യണമെന്നതുകൊണ്ട് ഞാൻ ആരേയും വിവാഹം ചെയ്യില്ല. എനിക്കിഷ്ടപ്പെട്ട ഒരാളെ മാത്രമേ ഞാൻ വിവാഹം കഴിക്കുകയുള്ളൂ.

പതിനെട്ടാം വയസിൽ പ്രണയിച്ച ആൾ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാൽ പൊരുത്തക്കേടുകൾ വന്നപ്പോൾ ആബന്ധം അവസാനിപ്പിച്ചുവെന്നും നിത്യ മോനോൻ പറയുന്നു.

ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താൻ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇതെന്നും നടി പറഞ്ഞു. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേർത്ത് കഥകൾ പ്രചരിക്കാറുണ്ട്. ഇത് പതിവ് ആയതിനാൽ ഇതിനോടൊന്നും പ്രതികരിക്കാറില്ല.

Advertisement