സീരിയലിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും താൻ അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് പൂക്കാലം വരവായിയിലെ ‘ഹർഷൻ’ നടൻ നിരഞ്ജൻ നായർ

19

അടുത്ത കാലത്തായി മലായാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുന്നിലേക്ക് സൂപ്പർഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ചാനലാണ് സീ കേരള. ഈ ചാനലിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലാണ് പൂക്കാലം വരവായി.

പൂക്കാലം വരവായിലൂടെ മായാളി കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് നിരഞ്ജൻ നായർ. സീരിയലിൽ ഹർഷൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ സീരിയലിൽ ഭാര്യയായ സപ്തതി ഗർഭിണി ആയതിന്റെ സന്തോഷത്തിലാണ് നിരഞ്ജൻ ഇപ്പോൾ.

ഇതുമായി ബന്ധപ്പെട്ട് പരമ്പരയുടെ കഥയും പോവുന്നുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിലും അച്ഛനാവാൻ പോവുകയാണ് താരം. ഇക്കാര്യം ഇപ്പോൾ ആരാധകരുമായി താൻ കാര്യം പങ്കുവെച്ചിരിക്കുകയാണ് താരം.
ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരികയാണെന്ന് നിരഞ്ജൻ പ്രിയതമയെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയ്ക്ക് താഴെ ക്യാപ്ഷനായിട്ടാണ് പറയുന്നത്.

അതോടൊപ്പം തന്നെ തന്റെയും കുടുംബത്തിന്റെയും കൂടുതൽ വിശേഷങ്ങൾ താരം തന്നെ ആരാധകരോട് പങ്കുവയ്ക്കുകയും ചെയ്തു. എല്ലാവിധ ആശംസകളും അറിയിച്ച് ഇതോടെ താരദമ്പതിമാർക്ക് പ്രിയപ്പെട്ടവരും എത്തി.

ഭാര്യ ഗോപികയെ ചേർത്ത് നിർത്തി കാത്തിരിക്കുകയാണ്, ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ നിറയ്ക്കാൻ വരാൻ പോകുന്ന കുഞ്ഞഥിതിക്കായി എന്നാണ് നിരഞ്ജൻ പറഞ്ഞത്. ഭാര്യയ്ക്കൊപ്പം കുക്കു കുക്കു എന്ന പാട്ടിനൊപ്പം അഭിനയിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം കൂടി പങ്കുവെച്ചിരുന്നു.

ഈ വിഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഭാര്യയോടൊപ്പം ലോക്ഡൗണിൽ ഓരോ നിമിഷവും നിരഞ്ജൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.