ഹരിചന്ദനത്തിലെ ഉണ്ണിമായ സുജിതയെ ഒർമ്മയില്ലെ, താരത്തിന്റെ ഇപ്പോഴത്തെ വിശേഷങ്ങൾ ഇങ്ങനെ

46

മലയാളത്തിൽ മാത്രമല്ല തെന്നിത്യൻ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിന്നിരുന്ന താരമാണ് നടി സുജിത ധനുഷ്. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരം മെഗാസ്റ്റാർ മമ്മുട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമയിലെ ഊമയായ ആൺകുട്ടിയുടെ വേഷം ചെയ്താണ് മലയാള സിനിമയിൽ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്.

ഈ വേഷത്തിനു സുജിതക്ക് നിരവധി അവാർഡുകളും പ്രശംസാപത്രങ്ങളും ലഭിച്ചിരുന്നു. മുന്താണെ മുടിച്ച് എന്ന തമിഴ് ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു. പൂവിഴി വാസലിലെ, പസിവാടീ പ്രണാം, ഹറ്റിയ, തല്ലി തഡ്രുലും, അഴകൻ എന്നീ സിനീമകളിലും അക്കാലത്ത് താരം തിളങ്ങിയിരുന്നു.

തുടർന്ന് മലയാളത്തിൽ കണ്മഷി അടക്കമുള്ള ഒരു പിടി സിനിമകളിൽ താരം നായികയായി അഭിനയിച്ചു. മലയാളിയായ സുജിത ഇപ്പോൾ തമിഴിന്റെ മരുമകളാണ്. നിർമ്മാതാവ് ധനുഷ് ആണ് സുജിതയുടെ ഭർത്താവ്. രണ്ടുപേരും തമിഴ്‌നാട്ടിലാണ് സ്ഥിരതാമസം. ഇരുവർക്കും ഒരു മകനാണ്.

ചെറുപ്രായം മുതൽക്കേ അഭിനയത്തോട് താല്പര്യം ഉണ്ടായിരുന്ന സുജിത ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാൻ സുജിതക്ക് സാധിച്ചു. മലയാളത്തിൽ ഹരിചന്ദനം എന്ന മിനിസ്‌ക്രീൻ പരമ്പരയിലെ ഉണ്ണിമായയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നടി സുജിത.

തുടർന്ന് വിരലിൽ എണ്ണാവുന്ന ഒരുപിടി ഹിറ്റ് സീരിയലുകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ അന്യ ഭാഷ പാരമ്പരകളിലും മര്‌റും താരം സജീവയായാണ്. മലയാളികളുടെ മനസ്സിൽ ഇന്നും ഹരിചന്ദനത്തിന്റെ നറുമണം തങ്ങുന്ന ഓർമ്മകൾ സമ്മാനിച്ച ഉണ്ണിമായ എന്ന കഥാപാത്രമാണ് സുജിതയെ ഇത്രത്തോളം പ്രിയങ്കരിയായി മാറ്റിയത്.

പിന്നീട് അധികം മലയാളം സീരിയലുകളിൽ താരം എത്തിയില്ല. ഇതിന്റെ കാരണം തേടി സോഷ്യൽ മീഡിയ സുജിതയുടെ പിറകെ തന്നെ ആയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുടെ സംശയത്തിന് മറുപടി പറഞ്ഞിട്ടില്ല. പകരം അന്യ ഭാഷാ പരമ്പരകളിൽ താൻ സജീവമാണ് എന്ന് തെളിയിക്കുന്ന ചില ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റയിലൂടെ പങ്ക് വച്ചിട്ടുണ്ട്.

വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും യാതൊരു മാറ്റവും താരത്തിന് വന്നിട്ടില്ല. ഉണ്ണിമായയിൽ അഭിനയിക്കാൻ എത്തുമ്പോൾ മലയാളികൾ എങ്ങനെ കണ്ടോ അതെ രീതിയിൽ തന്നെയാണ് ഇപ്പോഴും താരം. തനി നാടൻ ലുക്കിലുള്ള ചിത്രങ്ങളാണ് താരം അധികവും പങ്ക് വച്ചിട്ടുള്ളത്.