പ്രിയദർശന്റെ അടുത്ത ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത് ബോക്‌സർ ആയി, ആവേശത്തിൽ ആരാധകർ

32

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഇന്ത്യൻ സിനിമയിലെ സൂപ്പർ ഡയറക്ടറും ഒരുമിച്ചപ്പോഴെല്ലാം വമ്പൻഹിറ്റുകളാണ് മലയാളികൾക്ക് ലഭിച്ചത്. ഇപ്പോഴിതാ ഈ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശനതതിന് തയ്യാറെയുക്കയാണ്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഈ നായക സംവിധായക ജോഡിയുടെ പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയെടുത്തു കഴിഞ്ഞു.

Advertisements

ഈ ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത് അടുത്ത മാസമാണ്. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ സിനിമയിൽ മോഹൻലാലിന് പുറമേ തെന്നിന്ത്യയിലേയും ബോളിവുഡിലേയും ഒരു പിടി സൂപ്പർതാരങ്ങൾ കൂടി എത്തുന്നുണ്ട്.

ഇപ്പോഴിതാ മരക്കാറിനു ശേഷം മറ്റൊരു മോഹൻലാൽ ചിത്രം കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദർശൻ. താൻ അടുത്തതായി ചെയ്യുന്ന മോഹൻലാൽ ചിത്രം ഒരു സ്‌പോർട്‌സ് മൂവി ആയിരിക്കുമെന്നും ആ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസ് ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ വ്യക്തമാക്കി.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തു വിട്ടിട്ടില്ല. എന്നാൽ അതിനു ശേഷമാണു അടുത്ത ഒരു വർഷത്തേക്ക് ഉള്ള മോഹൻലാലിന്റെ ബോക്‌സിങ് പരിശീലകൻ ആയി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥ് നിയമിക്കപ്പെട്ട വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നത്.

അതോടെ അടുത്ത പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് ഒരു ബോക്‌സിങ് താരം ആയോ ബോക്‌സിങ് പരിശീലകൻ ആയോ ആവുമെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. സിനിമയിൽ വരുന്നതിനു മുൻപ് സംസ്ഥാന ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്നു മോഹൻലാൽ എന്നത് ഈ വാർത്തകൾക്കു ആക്കം കൂട്ടുന്നു.

ഏതായാലും തന്റെ സംവിധാന സംരംഭമായ ബറോസ്, ജീത്തു ജോസഫ് ചിത്രമായ റാം എന്നിവ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ചെയ്യാൻ പോകുന്നത് ഈ പ്രിയദർശൻ ചിത്രമാകും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ആണ് മോഹൻലാലിന്റെ റിലീസിന് തയ്യാറായിരിക്കുന്ന മറ്റൊരു ചിത്രം.

ബറോസിനും പ്രിയൻ ചിത്രത്തിനും പിന്നാലെ പൃഥിരാജിന്റെ എംപുരാൻ, ജീത്തു ജോസഫിന്റെ ദൃശ്യം 3 തുടങ്ങി ഒരു പിടി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി പ്രഖ്യാപിചിട്ടുള്ളത്.

Advertisement