നടി റായ് ലക്ഷ്മി വിവാഹിതയാകുന്നു, നിശ്ചയം ഏപ്രിൽ 27 ന്, സങ്കടത്തിലും സന്തോഷത്തിലും ആരാധകർ

294

നിരവധി മലയാള സിനിമകളിലൂടെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരിയാണ് നടിറായ് ലക്ഷ്മി. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സുപ്പർതാരങ്ങളുടെ എല്ലാം ഒപ്പം അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്.

ഇപ്പോഴിതാ താരം വിവാഹിതയാവാൻ പോവുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. റായി ലക്ഷ്മി തന്നെയാണ് വൈകാതെ താനും വിവാഹിതയാവുമെന്ന കാര്യം ആരാധകരെ അറിയിച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ കുറച്ച് കാലമായി റായ് ലക്ഷ്മി സിനിമയില്ട അത്ര സജീവമല്ലായിരുന്നു.

അന്ന് മുതൽ നടിയെ അന്വേഷിക്കുന്നവരോടാണ് താൻ പ്രണയത്തിലായിരുന്നു എന്ന കാര്യം റായി ലക്ഷ്മി പറഞ്ഞത്. പങ്കാളിയുടെ പ്രൈവസിയ്ക്ക് വേണ്ടിയാണ് ഇക്കാര്യം മറച്ച് വെച്ചതെന്നും ഈ മാസം അവസാനത്തോട് കൂടി വിവാഹനിശ്ചയമാണെന്നും നടി പറയുന്നു.

സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലാണ് വിവാഹക്കാര്യം നടി വെളിപ്പെടുത്തിയത്. കുറേ കാലമായി ഞാൻ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് ആ പ്രശ്നം അവസാനിപ്പിക്കാമെന്ന് ഞാൻ തീരുമാനിച്ചു.

ഞാന്റെ പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ. എന്റെ ബന്ധം മറ്റൊരുടെയും പ്രധാന കാര്യമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം. അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രിൽ 27 ഞങ്ങളുടെ വിവാഹനിശ്ചയമാണ്.

കഴിഞ്ഞ ആഴ്ചകളിൽ തന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. പക്ഷേ എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. എന്റെ ജീവിതത്തിലെ ഈ സന്തോഷത്തിനും പ്രണയത്തിനും കാത്തിരിക്കാൻ വയ്യ.

ഈ പോസ്റ്റിനൊപ്പം എല്ലാവരും കൈ കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ഞാൻ ഓർമ്മപ്പെടുത്തുകയാണെന്നും റായി ലക്ഷ്മി പറയുന്നു. അതേ സമയം റായിയുടെ വരൻ ആരാണെന്നോ എന്ത് ചെയ്യുകയാണെന്നോ ഒരു സൂചനയും ഇനിയും നൽകിയിട്ടില്ല.

അവിടെയും വരനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പേര് പോലും തുറന്ന് പറയാൻ നടി തയ്യാറായിട്ടില്ല. ഇതുവരെയും കാര്യമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കാത്തത് കൊണ്ട് തന്നെ റായി ലക്ഷ്മിയുടെ പ്രണയം എവിടെയും വാർത്തയായില്ല.

അതേ സമയം നടിയുടെ വിവാഹം സന്തേഷമുള്ള വാർത്തയാണെങ്കിലും വരൻ ആരാണെന്നറിയാൻ കഴിയാത്ത സങ്കടത്തിലാണ് താരത്തിന്റെ ആരാധകർ. എന്നാൽ വിവാഹനിശ്ചയത്തോട് അടുക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.