ആദ്യ സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ ഹണി റോസിന്റെ പ്രായം എത്രയായിരുന്നു എന്നറിയാമോ

1726

ഹിറ്റ്‌മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറിയ താരസുന്ദരിയാണ് നടി ഹണിറോസ്. ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാൾ കൂടിയാണ് ഹണി റോസ്. മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം കൂടിയായ ഹണിറോസ് മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ ഹണിറോസ് പ്രത്യക്ഷപ്പെട്ടു.

താരരാജാവ് മോഹൻലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലെ പ്രകടനവും ബിഗ് ബ്രദർ എന്ന ചിത്രത്തിലെ കഥാപാത്രവും ആയിരുന്നു അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.

Advertisements

Also read
സോണി 12 മാസം കഴിഞ്ഞിട്ടും എന്താണ് പ്രസവിക്കാത്തത്; മൗനരാഗം സീരിയലിനെ തേച്ചൊട്ടിച്ച് പ്രേക്ഷകർ

ഇതിനോടകം മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും ഹണിറോസ് അഭിനയിച്ചു കഴിഞ്ഞു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തി ലെ ധ്വനി നമ്പാ്യാർ എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു. താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർതാരങ്ങളായ ജയറാം, ദിലീപ് തുടങി മലയാളത്തിലെ യുവ താരം ബാലു വർഗീസിന്റെ വരെ നായികയായി ഹണി റോസ് എത്തിയിട്ടുണ്ട്.

മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കണ്ണട സിനിമകളിൽ കൂടി ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. അതേ സമയം വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി മലയാള സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയിൽ മണിക്കുട്ടന്റെ ഹീറോയിൻ ആയിട്ടായിരുന്നു ഹണി വേഷമിട്ടത്.

ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഹണിയുടെ പ്രായം എത്രയെന്ന് അറിയാമോ? വെറും 14 വയസ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ ഹണിക്ക് ആ സമയത്ത്. ബോയ്ഫ്രണ്ടിൽ അഭിനയിക്കുമ്പോൾ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു ഹണി. സിനിമയെ കുറിച്ച് ആ സമയത്ത് ഒന്നും തനിക്ക് അറിയില്ലായിരുന്നു എന്ന് ഹണി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

Also read
അശ്വതി ശ്രീകാന്തിന്റ ബേബി ഷവർ ആഘോഷമാക്കി ചക്കപ്പഴം താരങ്ങൾ, ഏറ്റെടുത്ത് ആരാധകർ

1991 മേയ് ഒൻപതിനാണ് ഹണി റോസ് ജനിച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴ മൂലമറ്റമാണ് ഹണിയുടെ സ്വദേശം. ബോയ്ഫ്രണ്ടിന് ശേഷം 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജിലൂടെയാണ് ഹണി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ചങ്ക്സ്, അവരുടെ രാവുകൾ, കനൽ, കുമ്പസാരം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ്ബ്രദർ തുടങ്ങിയ സിനിമകളാണ് ഹണിയുടേതായി പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങൾ.

Advertisement