അന്ന് ലോഹിതാദാസിന് മഞ്ജു വാര്യരിൽ വിശ്വാസ കുറവ് ഉണ്ടായിരുന്നു; സിബി മലയിൽ പറഞ്ഞത്

171

സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലെത്ത പിന്നീട് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്നു വന്ന താരമാണ് നടി മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായിക വേഷത്തിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച നടിമാരുടെ പട്ടികയിലേക്കെതത്തിയ മഞ്ജു വിന് നിരവധി ആരാധകരാണ് ഉള്ളത്.

ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി വന്ന ശേഷം ഇരുവരും തമ്മിലുള്ള പ്രണയ വിവാഹവും പിന്നീടുള്ള വേർപിരിയലും എല്ലാം താരത്തിനെ വിവാദങ്ങളിലേക്കും വിമർശനങ്ങളി ലേക്കും നയിച്ചിരുന്നു. വിവാഹ ശേഷം 14 വർഷം സിനിമയിൽ നിന്നും മാറിനിന്ന മഞ്ജു പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisements

ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ദിലീപ് നായകനായ ചിത്രത്തിൽ കൂടിയാണ് മഞ്ജു സിനിമ ലോകത്തേക്ക് നായികയായി കടന്നു വരുന്നത്. ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ സിനിമയിൽ മനോജ് കെ ജയനും കലാഭവൻ മണി തുടങ്ങിയ താര നിരയും സല്ലാപം സിനിമയിൽ ഉണ്ടായിരുന്നു.

Also Read
ബി ഗ്രേഡ് ചിത്രത്തിൽ സിൽക്കിനും അഭിലാഷയ്ക്കും ഒപ്പം, തൊട്ടു പിന്നാലെ ജീവിതവും അവസാനിപ്പിച്ചു; ഉർവശിയുടേയും കൽപ്പനയുടേയും സഹോദരൻ നന്ദുവിന്റെ ജീവിതത്തിൽ സംഭവിച്ചത്

മഞ്ജു വാര്യർക്ക് ഒപ്പം കലാഭവൻ മണിയുടെയും ജീവിതം മാറ്റിമറിച്ച സിനിമയാണ് സല്ലാപം. കലാഭവൻ മണിയുടെ ആദ്യ ചിത്രമാണ് സല്ലാപം. അതേ സമയം മഞ്ജു വാര്യർ എന്ന നടിയെ പറ്റി സംവിധായാകൻ സിബി മലയിൽ മുമ്പ് ഒരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

Courtesy: Public Domain

പുതുമുഖ താരങ്ങൾ ഉള്ളതുകൊണ്ടും ലോഹിതദാസിന് വേറെ തിരക്കുള്ളത് കൊണ്ടും തന്നെയാണ് ഡബ്ബിങ് മേൽനോട്ടം വഹിക്കാൻ വിട്ടതെന്ന് സിബിമലയിൽ പറയുന്നു. മഞ്ജുവിന് വേണ്ടി സിനിമയിൽ ഡബ്ബ് ചെയ്തത് ശ്രീജയാണ് എന്നാൽ ഡബ്ബിങ് തുടങ്ങിയപ്പോൾ മഞ്ജുവിന്റെ അഭിനയ ശൈലി കണ്ട് താൻ അബരന്ന് പോയെന്നും സിബി മലയിൽ വ്യക്കമാക്കുന്നു.

ഇമോഷണൽ ഡയലോഗ് അടക്കം പഠിച്ചു പറയുന്നത്തിൽ മഞ്ജുവിന് അസാധ്യ കഴിവാണെന്നും തനിക്ക് അത്ഭുതം തോന്നിയെന്നും സിബി മലയിൽ പറയുന്നു. മഞ്ജുവിനെ ഡബ്ബ് ചെയ്യിപ്പിക്കാത്ത കാരണം ലോഹിയെ വിളിച്ചു ചോദിച്ചപ്പോൾ റിലീസ് ചെയ്യാനുള്ള തിരക്കും പുതുമുഖമായത് കൊണ്ടുള്ള വിശ്വാസ കുറവും കാരണമാണ് മഞ്ജുവിനെ ഡബ്ബ് ചെയ്യിക്കാഞ്ഞതെന്ന് ലോഹിതദാസ് പറഞ്ഞുവെന്നും സിബി മലയിൽ വ്യക്തമാക്കുന്നു.

സല്ലാപം സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് പിന്നീട് തിരുവനന്തപുരത്ത് എല്ലാവരും ഒത്തുചേർന്നപ്പോൾ നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞു വെക്കപ്പെട്ട ജന്മമാണ് എന്ന് മഞ്ജുവിനോട് ലോഹി പറഞ്ഞെന്നും പിന്നീട് അത് ലോഹിതദാസിന്റെ ദീർഘവീക്ഷണമായി താൻ അതിനെ നോക്കി കാണുന്നതെന്നും അഭിനയം ദൈവത്തിന്റെ വരദാനമാണെന്നും അത് ലഭിച്ച പെൺകുട്ടിയാണ് മഞ്ജുവെന്നും സിബി മലയിൽ പറയുന്നു.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

Also Read
കുട്ടിക്കാലം മുതലേ അതിന്റെ പേരിൽ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്: നടി രശ്മി ബോബൻ വെളിപ്പെടുത്തിയത്

Advertisement